നിലൂ നീയൊരു സൂപ്പര്‍ വാവയാണ്, ഞങ്ങളെ മാക്‌സിമം ഹാപ്പിയാക്കുന്ന കൊച്ചാണ്, നില ബേബിയുടെ ജന്മദിനത്തില്‍ ആശംസകളുമായി പേളിയും ശ്രീനിഷും, വീഡിയോ വൈറല്‍

68

മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട താരദമ്പതിമാരാണ് പേളി മാണിയും ശ്രീനിഷും. ഇവരെ പോലെ തന്നെ ജനിച്ച അന്ന് മുതലേ തന്നെ സെലിബ്രിറ്റിയായി മാറിയിരിയ്ക്കുകയാണ് താരത്തിന്റെ മകള്‍ നില ശ്രിനിഷും. ഒത്തിരി ആരാധകരാണ് ഇന്ന് നിലക്കുള്ളത്.

Advertisements

നിലയെ ഗര്‍ഭിണിയായതിന് ശേഷമുള്ള വിശേഷങ്ങളെല്ലാം പേളി യൂട്യൂബ് ചാനലിലൂടെ പങ്കിട്ടിരുന്നു. എല്ലാ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കിടുന്നതിനാല്‍ മകളുടെ കാര്യം മറച്ചുവെക്കാന്‍ തോന്നിയില്ലെന്നുമായിരുന്നു പേളി പറഞ്ഞത്. നില വന്നതോടെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ചും പേളിയും ശ്രീനിയും തുറന്നുപറഞ്ഞിരുന്നു.

Also Read;കറ കളഞ്ഞ കലാകാരനാണ്, അദ്ദേഹം എത്ര നല്ല മനുഷ്യനാണെന്ന് എനിക്കറിയാം, ആര്‍എല്‍വി രാമകൃഷ്ണനെ ആദ്യമായി കണ്ടപ്പോഴുള്ള അനുഭവം തുറന്നുപറഞ്ഞ് മിയ

നില ബേബിക്കൊപ്പമുള്ള ഓരോ ദിവസവും പേളി വിശേഷങ്ങളായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ നിലക്ക് കൂട്ടായി നിറ്റാരയും എത്തിയിരിക്കുകയാണ്. അതിന്റെ സന്തോഷത്തിലാണ് കുടുംബം. അതിനിടെ നിലയുടെ മൂന്നാം ജന്മദിനം ആഘോഷമാക്കിയിരിക്കുകയാണ് പേളിയും ശ്രീനിഷും കുടുംബാംഗങ്ങളും.

നിലയുടെ ജന്മദിനാഘോഷത്തിന്റെ വീഡിയോ പേളിയും ശ്രീനിഷും സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. നിലു കുറേക്കാലം കഴിഞ്ഞ് ഈ വീഡിയോ കാണുമ്പോള്‍ തങ്ങള്‍ക്ക് പറയാനുള്ളത് നീയൊരു സൂപ്പര്‍ വാവയായിരുന്നുവെന്നാണെന്ന് പേളി പറയുന്നു.

Also Read;പറ്റിയ ഒരാളെ കണ്ടാല്‍ ഉറപ്പായും രണ്ടാംവിവാഹമുണ്ടാവും, വിവാഹമെന്ന സിസ്റ്റത്തിന് എതിരല്ല ഞാന്‍, മനസ്സുതുറന്ന് അഞ്ജു ജോസഫ്

നിലു അടുത്തുണ്ടെങ്കില്‍ നമ്മുടെ സ്‌ട്രെസ് എല്ലാം മാറുമെന്നും അവള്‍ കാരണമുണ്ടാവുന്ന സ്‌ട്രെസ് മാത്രമേ പിന്നീടുണ്ടാവുകയുള്ളൂവെന്നും നിലു നമ്മളെ മാക്‌സിമം ഹാപ്പിയാക്കി വെക്കുന്ന ഒരു കൊച്ചാണെന്നും പേളിയും ശ്രീനിഷും പറയുന്നു.

എപ്പോഴും വളരെ പോസിറ്റീവാണ് നിലു. ശരിക്കും ശ്രീനിയെ പോലെയാണ് അവളുടെ ക്യാരക്ടറെന്നും എല്ലാ കാര്യത്തിലും കുറച്ച് കണ്‍സേണ്‍ഡ്് ആവുമെന്നും നിലുവും അങ്ങനെയാണെന്നും പേളി മാണി പറയുന്നു.

Advertisement