രാത്രി 11 മണിക്കാണ് വിവാഹത്തിന്റെ മുഹൂർത്തം ; മെയ് പതിനെട്ടിന് നടക്കുന്ന നിക്ക്-ആദി വിവാഹത്തിന്റെ ചടങ്ങുകളുടെ വിശേഷങ്ങൾ ഇങ്ങനെ!

338

മലയാളികൾക്കും ഏറെ പ്രിയങ്കരിയായ താരമാണ് നിക്കി ഗൽറാണി. നിക്കി പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. അടുത്തിടെയാണ് താരം ഇത് സ്ഥിരീകരിച്ചത്. തമിഴ് നടനായ ആദിയെ ജീവിതപങ്കാളിയാക്കാൻ പോവുകയാണെന്നും വിവാഹത്തീയതി ഉടൻ അറിയിക്കാമെന്നും നിക്കി പറഞ്ഞിരുന്നു. എൻഗേജ്മെന്റ് ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽമീഡിയയിലൂടെ വൈറലായിരുന്നു. യാഗവറിയനും നാൻ കാക്ക എന്ന ചിത്രത്തിൽ ആദിയും നിക്കിയും ഒന്നിച്ച് അഭിനയിച്ചിരുന്നു.

ALSO READ

Advertisements

കഴിവുള്ള നടിയായിരുന്നിട്ടും മോശം തിരക്കഥകളും കഥാപാത്രങ്ങളും ചെയ്ത് പ്രേക്ഷകരുടെ വെറുപ്പ് സമ്പാദിക്കുന്നുവെന്ന് കീർത്തിയ്‌ക്കെതിരെ വിമർശനം ; ‘വാശി’യോടെ ഈ ചീത്തപ്പേര് മാറ്റാൻ കഴിയുമോ?

മരഗദ നാണയമെന്ന സിനിമയ്ക്കായും ഇവരൊന്നിച്ചിരുന്നു. സ്‌ക്രീനിലെ മികച്ച ജോഡികൾ ജീവിതത്തിലും ഒന്നിക്കുകയാണെന്നറിഞ്ഞപ്പോൾ ആരാധകരും സന്തോഷം അറിയിച്ചെത്തിയിരുന്നു. ആദിയുടെ കുടുംബവുമായും നിക്കി നേരത്തെ തന്നെ സൗഹൃദത്തിലായിരുന്നു. പ്രണയവാർത്തകൾ പ്രചരിച്ചപ്പോഴും ഇരുവരും ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. അടുത്തിടെയായിരുന്നു വിവാഹത്തെക്കുറിച്ച് വ്യക്തമാക്കിയത്. മാർച്ച് 24നായിരുന്നു ഇവരുടെ എൻഗേജ്മെന്റ്. അടുത്ത ബന്ധുക്കളായിരുന്നു വിവാഹനിശ്ചയ ചടങ്ങിൽ പങ്കെടുത്തത്.

മെയ് 18നാണ് വിവാഹമെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. വിവാഹത്തിന്റെ ചടങ്ങുകളെക്കുറിച്ചുള്ള വിശേഷങ്ങൾ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. രാത്രി 11 മണിക്കാണ് വിവാഹത്തിന്റെ മുഹൂർത്തം. 18ന് വൈകുന്നേരും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമായി സ്നേഹവിരുന്ന് നടത്തുമെന്നുള്ള വിവരങ്ങളുമുണ്ട്. വർഷങ്ങൾക്ക് മുൻപാണ് ഞങ്ങൾ പരസ്പരം കണ്ടുമുട്ടിയത്. ഇപ്പോൾ ഞങ്ങളത് ഔദ്യോഗികമാക്കുകയാണ്. ഈ ദിനം ശരിക്കും ഞങ്ങൾക്ക് പ്രധാനപ്പെട്ടതാണ്. ഇരുകുടുംബങ്ങളുടേയും സാന്നിധ്യത്തിലാണ് വിവാഹനിശ്ചയം നടത്തിയത്.

ALSO READ

മൃഗങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കിൽ ഒരു മൃഗത്തെയും വെട്ടരുത്, പശുവിന് മാത്രമായി പ്രത്യേക പരിഗണന ഇല്ല ; ചർച്ചയായി നിഖില വിമലിന്റെ വാക്കുകൾ : വിഷയം ട്രോളൻമാരും ഏറ്റെടുത്തു

ഒന്നിച്ചൊരു യാത്ര ആരംഭിക്കാനിരിക്കുന്ന ഞങ്ങളെ അനുഗ്രഹിക്കണമെന്നുമായിരുന്നു നിക്കിയും ആദിയും നേരത്തെ കുറിച്ചത്. നിവിൻ പോളി ചിത്രമായ 1983 ലൂടെയാണ് നിക്കി ഗൽറാണി മലയാളത്തിൽ തുടക്കം കുറിച്ചത്. ഓംശാന്തി ഓശാന, വെള്ളിമൂങ്ങ, ഇവൻ മര്യാദരാമൻ, ഒരു സെക്കൻഡ് ക്ലാസ് യാത്ര, രാജമ്മ @യാഹു, ഷാജഹാനും പരീക്കുട്ടിയും തുടങ്ങിയ സിനിമകളിലും നിക്കി അഭിനയിച്ചിരുന്നു. തമിഴ്, തെലുങ്ക് ഭാഷകളിലായി ആദി സജീവമാണ്.

 

Advertisement