വളരെ പെട്ടെന്ന് തന്നെ മലയാളികലുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നിഖിലാ വിമൽ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് ജയറാം നാകനായി 2009 ൽ പുറത്തിറങ്ങിയ ഭാഗ്യദേവത എന്ന സിനിമയിൽ കൂടിയാണ് നിഖില അഭിനയ രംഗത്തേക്ക് എത്തുന്നത്.
പിന്നീട് ദിലീപ് നായകനായി 2015 ൽ പുറത്തിറങ്ങിയ ലവ് 24*7 ചിത്രത്തിലൂടെ ആണ് നിഖില നായികയായി എത്തിയത്. ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ ഇഷ്ട്ട താരമായി നിഖില വിമൽ മാറി. മലയാളത്തിൽ വളരെ കുറച്ചു സിനിമകളിൽ മാത്രമാണ് താരം അഭിനയിച്ചതെങ്കലും അവയെല്ലാം മികച്ച വിജയം നേടിയ സിനിമകൾ ആയിരുന്നു
ഞാൻ പ്രകാശൻ, മേരാ നാം ഷാജി, ഒരു യമണ്ടൻ പ്രേമകഥ, അരവിന്ദന്റെ അതിഥികൾ, ജോ അൻഡ് ജോ, ദി പ്രീസ്റ്റ് തുടങ്ങിയവ എല്ലാം താരം വേഷമിട്ട പ്രധാന മലയാള സിനിമകൾ ആണ്. ഇതിനിടെ അന്യഭാഷകളിലേക്കും അരങ്ങേറിയ താരം അിവിടെയും വിജയം നേടിയെടുത്തിരുന്നു. ബ്രോ ഡാഡി എന്ന മോഹൻലാൽ-പൃഥ്വിരാജ് ചിത്രത്തിൽ ഒരു ചെറിവേഷത്തിലും നിഖില പ്രത്യക്ഷപ്പെട്ടിരുന്നു.
നിഖില വിമൽ പലപ്പോഴും തുറന്നുപറച്ചിലിന്റെ പേരിൽ വിവാദങ്ങളിലും അകപ്പെടാറുണ്ട്. താനൊരു അഹങ്കാരിയാണെന്ന് താരം തന്നെ സ്വയം വിശേഷിപ്പിച്ചിരുന്നു.
ഇപ്പോഴിതാ ഐ ആം വിത്ത് ധന്യ വർമ്മ എന്ന ചാറ്റ് ഷോയിൽ നിഖില പറയുന്ന വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. താന#് മാധ്യമങ്ങൾക്ക് ചർച്ച ചെയ്യാൻ വേണ്ടിയല്ല സംസാരിക്കുന്നത് എന്നാണ് നിഖില പറയുന്നത്.
തനിക്ക് താൻ സംസാരിക്കുന്ന വിഷയങ്ങളെപ്പറ്റി വ്യക്തമായ അഭിപ്രായങ്ങൾ ഉണ്ടെന്നും അത് വളച്ചൊടിക്കപ്പെട്ടാൽ പിന്നെ എല്ലായിടത്തും പോയി ചർച്ച ചെയ്യാൻ താൽപര്യമില്ലെന്നുമാണ് നിഖില പറയുന്നത്.
ഫെമിനിസം ആശയത്തെ കുറിച്ചും നിഖില അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. സോഷ്യൽമീഡിയയിൽ സ്ത്രീകൾ അൽപം ബോൾഡായി സംസാരിക്കുമ്പോൾ ദേ അവൾ ഫെമിനിസ്റ്റാണ് എന്ന് ആളുകൾ പറയുന്നത് കേൾക്കാം. ഫെമിനിസ്റ്റ് ആയാൽ എന്താണ് കുഴപ്പം? എനിക്കിതുവരെ അതിനെപ്പറ്റി മനസിലായിട്ടില്ലെന്നും നിഖില പറയുന്നു. എല്ലാവരും സെലബ്രേറ്റ് ചെയ്യുന്ന ഫെമിനിസ്റ്റ് ആവാൻ താൽപര്യമില്ലെന്നും നിഖില പറയുന്നുണ്ട്.
അതേസമയം, താൻ പറഞ്ഞ പലകാര്യങ്ങളും സെലിബ്രേറ്റ് ചെയ്യപ്പെടാൻ കാരണം താനൊരു സ്ത്രീ ആയതുകൊണ്ടാവാം. അത് ഞാൻ സംസാരിക്കുന്ന വിഷയത്തെപ്പറ്റി തനിക്കെന്തറിയാം എന്നുള്ള തോന്നൽ ചിലപ്പോൾ അവർക്കുണ്ടാകാമെന്നും നിഖില പറയുന്നു.
എന്നാൽ, താൻ സംസാരിക്കുന്നതിനെപ്പറ്റി തനിക്ക് നല്ല ബോധ്യമുണ്ടെന്നാണ് നിഖില വിശദീകരിക്കുന്നത്. തന്റെ ധാരണകളെപ്പറ്റി തനിക്കുമാത്രമല്ലേ അറിവുണ്ടാകു. അല്ലെങ്കിൽ തനിക്കൊരു വിഷയത്തിൽ എത്രമാത്രം അറിവുകൾ ഉണ്ടെന്ന് തനിക്ക് ചുറ്റുമുള്ളവർക്കും അറിവുണ്ടായേക്കാമെന്നും താരം പറഞ്ഞു.
മുൻപ് താൻ സംസാരിച്ചിട്ടുള്ള പല കാര്യത്തെപ്പറ്റിയും ഓരോ ചർച്ചകൾക്കൊക്കെ വിളിക്കുമ്പോൾ പോവാത്തതിനെ കുറിച്ചും നിഖില വിശദീകരിക്കുന്നുണ്ട്. ‘മറ്റുള്ളവർ ഞാൻ പറഞ്ഞതിനെ വളച്ചൊടിച്ചതിനെപ്പറ്റിയാണ് അവർ ചോദിക്കുന്നത്. ഞാൻ പറയാത്ത ഒരു കാര്യത്തെപ്പറ്റി എനിക്ക് സംസാരിക്കാൻ താൽപര്യമില്ല. അതായത് മാധ്യമങ്ങൾക്ക് കണ്ടന്റ് കൊടുക്കാൻ ഞാൻ റെഡിയല്ല.’- നിഖില വിമൽ അഭിപ്രായം വ്യക്തമാക്കുന്നു.
‘അതിപ്പോ ഈ പറഞ്ഞ ബീഫിന്റെ കേസിലായാലും മുസ്ലീം കല്യാണത്തിന്റെ കേസിലായാലും എനിക്ക് കൃത്യമായ അഭിപ്രായം ഉണ്ട്. അത് ഞാൻ എല്ലായിടത്തും പറയണമെന്നില്ല, അല്ലെങ്കിൽ ചർച്ച ചെയ്യാൻ താൽപര്യമില്ല. ഞാൻ എന്റെ അഭിപ്രായം എന്തിനാണ് ചർച്ച ചെയ്യുന്നത്’- എന്നും നിഖില ചോദ്യം ചെയ്തു.
ചാന്തുപൊട്ട് കണ്ടപ്പോൾ മുതലാണ് എനിക്ക് ആ ആഗ്രഹം തോന്നിതുടങ്ങിയത്