ആ സിനിമയില്‍ എനിക്ക് ട്രോള്‍ കുറഞ്ഞത് ഉണ്ണിമുകുന്ദനുള്ളത് കൊണ്ട്, ഇപ്പോഴും കാണുമ്പോള്‍ അതേപ്പറ്റി പറയും, തുറന്നുപറഞ്ഞ് നിഖില വിമല്‍

641

വളരെപെട്ടെന്ന് തന്നെ മലയാളികലുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നിഖിലാ വിമല്‍. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് ജയറാം നാകനായി 2009 ല്‍ പുറത്തിറങ്ങിയ ഭാഗ്യദേവത എന്ന സിനിമയില്‍ കൂടിയാണ് നിഖില അഭിനയ രംഗത്തേക്ക് എത്തുന്നത്.

Advertisements

പിന്നീട് ദിലീപ് നായകനായി 2015 ല്‍ പുറത്തിറങ്ങിയ ലവ് 24*7 ചിത്രത്തിലൂടെ ആണ് നിഖില നായികയായി എത്തിയത്. ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ ഇഷ്ട്ട താരമായി നിഖില വിമല്‍ മാറി. മലയാളത്തില്‍ വളരെ കുറച്ചു സിനിമകളില്‍ മാത്രമാണ് താരം അഭിനയിച്ചതെങ്കലും അവയെല്ലാം മികച്ച വിജയം നേടിയ സിനിമകള്‍ ആയിരുന്നു.

Also Read: സൈഗു കുഞ്ഞായിരുന്നപ്പോള്‍ ബഷീര്‍ ഒന്ന് എടുത്തിട്ട് പോലുമില്ല, എപ്പോഴും സോനുവിന്റെ കൈയ്യില്‍, ഇപ്പോള്‍ ഇബ്രുവിനെ എടുത്ത് നടക്കുന്നുണ്ടല്ലോ, ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി ബഷീര്‍ ബഷിയുടെ പുതിയ വീഡിയോ

ഞാന്‍ പ്രകാശന്‍, മേരാ നാം ഷാജി, ഒരു യമണ്ടന്‍ പ്രേമകഥ, അരവിന്ദന്റെ അതിഥികള്‍, ജോ അന്‍ഡ് ജോ, ദി പ്രീസ്റ്റ് തുടങ്ങിയവ എല്ലാം താരം വേഷമിട്ട പ്രധാന മലയാള സിനിമകള്‍ ആണ്. ഇതിനിടെ അന്യഭാഷകളിലേക്കും അരങ്ങേറിയ താരം അിവിടെയും വിജയം നേടിയെടുത്തിരുന്നു.

ബ്രോ ഡാഡി എന്ന മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രത്തില്‍ ഒരു ചെറിവേഷത്തില്‍ നിഖില പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് നിഖില. പൃഥ്വിരാജ് വിളിച്ചിട്ടാണ് താന്‍ ആ ചിത്രത്തിലേക്ക് അഭിനയിക്കാന്‍ പോയതെന്നും ഈ ചിത്രത്തില്‍ തനിക്ക് ട്രോള്‍ കുറവായിരുന്നുവെന്നും നിഖില പറയുന്നു.

Also Read: പുരുഷു എന്നെ അനുഗ്രഹിക്കണം, ജഗതി കൈയ്യില്‍ നിന്നിട്ട ഡയലോഗല്ല ഇത്, ഞാനെഴുതിയത്, തുറന്നടിച്ച് രഞ്ജന്‍ പ്രമോദ്

ഉണ്ണിമുകുന്ദനൊക്കെ ഉണ്ടായിരുന്നത് കൊണ്ടാണ് തനിക്ക് ട്രോള്‍ കുറഞ്ഞത്. ഇപ്പോള്‍ താന്‍ ഉണ്ണിമുകുന്ദനെ കാണുമ്പോള്‍ പറയും നീയാണ് രക്ഷിച്ചതെന്നും ലോക്ക് ഡൗണ്‍ കഴിഞ്ഞ് വെറുതേയിരിക്കുമ്പോഴായിരുന്നു ബ്രോ ഡാഡിയിലേക്ക് ക്ഷണം ലഭിക്കുന്നതെന്നും നിഖില പറയുന്നു.

Advertisement