ഡിപ്രഷനടിച്ച് വീട്ടിലിരിക്കുമ്പോള്‍ എല്ലാ ദിവസവും കോള്‍ ചെയ്ത് ചീത്ത വിളിക്കും, മൂന്നരലക്ഷം രൂപയുണ്ടോയെന്ന് ചോദിക്കും, അനുഭവം തുറന്നുപറഞ്ഞ് നിഖില വിമല്‍

121

വളരെപെട്ടെന്ന് തന്നെ മലയാളികലുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നിഖിലാ വിമല്‍. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് ജയറാം നാകനായി 2009 ല്‍ പുറത്തിറങ്ങിയ ഭാഗ്യദേവത എന്ന സിനിമയില്‍ കൂടിയാണ് നിഖില അഭിനയ രംഗത്തേക്ക് എത്തുന്നത്.

Advertisements

പിന്നീട് ദിലീപ് നായകനായി 2015 ല്‍ പുറത്തിറങ്ങിയ ലവ് 24*7 ചിത്രത്തിലൂടെ ആണ് നിഖില നായികയായി എത്തിയത്. ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ ഇഷ്ട്ട താരമായി നിഖില വിമല്‍ മാറി. മലയാളത്തില്‍ വളരെ കുറച്ചു സിനിമകളില്‍ മാത്രമാണ് താരം അഭിനയിച്ചതെങ്കലും അവയെല്ലാം മികച്ച വിജയം നേടിയ സിനിമകള്‍ ആയിരുന്നു.

Also Read:ഇതുവരെ കേരളം പിടിച്ചുനിന്നു, മതപരമായ വിഭാഗീയത ഭക്ഷണത്തിലെത്തിയാല്‍ സ്ഥിതി മോശമാകും, ഭയത്തോടെയാണ് ഇന്ന് ജീവിക്കുന്നത്, തുറന്നടിച്ച് അജു വര്‍ഗീസ്

തന്റെ നിലപാടുകളും അഭിപ്രായങ്ങളും ഒട്ടും പേടിയില്ലാതെ തുറന്നുപറയുന്ന വ്യക്തിയാണ് നിഖില. ഇപ്പോഴിതാ ഞാന്‍ പ്രകാശന്‍ എന്ന സിനിമയെ കുറിച്ച് നിഖില പറഞ്ഞ കാര്യങ്ങളാണ് വൈറലാവുന്നത്. താന്‍ ഇപ്പോഴും ലുലു മാളിലൊക്ക പോകുമ്പോള്‍ ആള്‍ക്കാര്‍ തന്നോട് ഒരു മൂന്നരലക്ഷം രൂപയുണ്ടോ ന്ന് ചോദിക്കാറുണ്ടെന്ന് നിഖില പറയുന്നു.

മൂന്നരലക്ഷമോ അതെന്താ എന്ന് ചോദിച്ചാല്‍ ജര്‍മന്‍കാരന്റെ കൂടെ പോയില്ലേ എന്നാണ് ആളുകള്‍ പറയുന്നത്. ഇതൊക്കെയാണ് ഫഹദിനെ കുറിച്ച് പറയുമ്പോള്‍ തനിക്ക് ആദ്യം ഓര്‍മ്മ വരുന്നതെന്നും ചിത്രം പുറത്തിറങ്ങി രണ്ടാഴ്ചയോളം ഹൗസ്ഫുള്ളായി ഓടുകയായിരുന്നുവെന്നും നിഖില പറയുന്നു.

Also Read:ശരിക്കും ഇത്രയും നാള്‍ ഞാന്‍ തിരഞ്ഞത് നിന്നെ തന്നെ ; അശ്വിന് പിറന്നാള്‍ ആശംസ അറിയിച്ച് ദിയ

ആ സമയത്ത് താന്‍ ഡിപ്രഷനടിച്ച് വീട്ടിലിരിക്കുകയായിരുന്നു. ആളുകള്‍ എല്ലാ ദിവസവും തന്നെ ഫോണ്‍ വിളിച്ച് ചീത്ത വിളിക്കാറുണ്ടായിരുന്നുവെന്നും പ്രകാശനെ തേച്ചില്ലേ എന്നൊക്കെ പറഞ്ഞായിരുന്നു ചീത്ത വിളിയെന്നും നിഖില പറയുന്നു.

Advertisement