വളരെപെട്ടെന്ന് തന്നെ മലയാളികലുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നിഖിലാ വിമല്‍. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് ജയറാം നാകനായി 2009 ല്‍ പുറത്തിറങ്ങിയ ഭാഗ്യദേവത എന്ന സിനിമയില്‍ കൂടിയാണ് നിഖില അഭിനയ രംഗത്തേക്ക് എത്തുന്നത്.
പിന്നീട് ദിലീപ് നായകനായി 2015 ല്‍ പുറത്തിറങ്ങിയ ലവ് 24*7 ചിത്രത്തിലൂടെ ആണ് നിഖില നായികയായി എത്തിയത്. ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ ഇഷ്ട്ട താരമായി നിഖില വിമല്‍ മാറി. മലയാളത്തില്‍ വളരെ കുറച്ചു സിനിമകളില്‍ മാത്രമാണ് താരം അഭിനയിച്ചതെങ്കലും അവയെല്ലാം മികച്ച വിജയം നേടിയ സിനിമകള്‍ ആയിരുന്നു.
ഞാന്‍ പ്രകാശന്‍, മേരാ നാം ഷാജി, ഒരു യമണ്ടന്‍ പ്രേമകഥ, അരവിന്ദന്റെ അതിഥികള്‍, ജോ അന്‍ഡ് ജോ, ദി പ്രീസ്റ്റ് തുടങ്ങിയവ എല്ലാം താരം വേഷമിട്ട പ്രധാന മലയാള സിനിമകള്‍ ആണ്. ഇതിനിടെ അന്യഭാഷകളിലേക്കും അരങ്ങേറിയ താരം അിവിടെയും വിജയം നേടിയെടുത്തിരുന്നു.
ഇപ്പോഴിതാ ഫെമിനിസത്തെ കുറിച്ചും സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചുമൊക്കെ നിഖില പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. വീട്ടില്‍ നിന്നും നല്ല ഭാര്യയാകാനുള്ള ട്രെയിനിങ് മുളയിലേ നുള്ളിക്കളഞ്ഞിരുന്നുവെന്നും താനും ചേച്ചിയും കുറച്ച് ഫെമിനിസം ഇറക്കുന്ന മക്കളാണെന്നും നിഖില പറയുന്നു.
താന്‍ അത്യാവശ്യം പാചകം ഒക്കെ ചെയ്യും. എന്നാല്‍ അത് വിവാഹം കഴിക്കാന്‍ പോകുന്ന ആളുടെ ഭാഗ്യമാണെന്നൊക്കെ പറഞ്ഞാല്‍ അംഗീകരിച്ച് കൊടുക്കില്ലെന്നും സ്ത്രീകള്‍ക്ക് അത്യാവശ്യം സ്വാതന്ത്ര്യം നല്‍കുന്ന മോഡേണ്‍ ഫാമിലിയാണ് തന്റേതെന്ന് അമ്മ പറയാറുണ്ടെന്നും നിഖില പറയുന്നു.
അപ്പോള്‍ താന്‍ നല്‍കുന്ന മറുപടി സ്വാതന്ത്ര്യം നിങ്ങള്‍ തരേണ്ട, അത് തങ്ങളുടെ കൈയ്യില്ലുണ്ടെന്നാണ്. മറ്റൊരു വീട്ടിലേക്ക് കയറി ചെല്ലേണ്ട പെണ്ണാ എന്നൊക്കെയുള്ള ഡയലോഗ് പറയുന്നവരോട് മാറിയ കാലത്തെ പെണ്‍കുട്ടികളെ കുറിച്ച് താനും ചേച്ചിയും സംസാരിക്കുമെന്നും നിഖില പറയുന്നു.
താന്‍ വിവാഹം കഴിക്കുകയാണെങ്കില്‍ അത് പ്രണയ വിവാഹമായിരിക്കണമെന്നാണ് തന്റെ ആഗ്രഹം. എന്നാല്‍ ഇപ്പോള്‍ തനിക്ക് ആരോടും പ്രണയമൊന്നുമില്ലെന്നും ചേച്ചി ഇപ്പോള്‍ തിയ്യേറ്റര്‍ ആര്‍ട്‌സില്‍ പിഎച്ച്ഡി കഴിഞ്ഞ് യുഎസില്‍ സ്‌കോളര്‍ഷിപ്പോടെ പഠിക്കുകയാണെന്നും നിഖില കൂട്ടിച്ചേര്‍ത്തു.