മലയാളം സിനിമാ പ്രേഷകര്‍ക്ക് ഏറെ പ്രിയങ്കരന്‍ ആയ നടനും ബിജെപിയുടെ പ്രമുഖ നേതാവും ആണ് സുരേഷ് ഗോപി. താരത്തിന്റെ രാഷ്ട്രീയം നിരവധി ശ ത്രു ക്ക ളെയാണ് താരത്തിന് സമ്മാനിച്ചത്. എന്നാല്‍ രാഷ്ട്രീയം മാറ്റി നിര്‍ത്തി സിനിമയിലേയ്ക്ക് ഇറങ്ങുമ്പോള്‍ ഏവര്‍ക്കും പ്രിയങ്കരന്‍ കൂടിയാണ് സുരേഷ് ഗോപി.
കണ്ടിട്ടുള്ളതില്‍ വെച്ച് പച്ചയായ മനുഷ്യന്‍ എന്നാണ് സുരേഷ് ഗോപിയെ പല താരങ്ങളും വിശേഷിപ്പിച്ചിരിക്കുന്നത്. എത്ര തിരക്കാണെങ്കിലും സഹായം അഭ്യര്‍ത്ഥിച്ച് വരുന്നവരെയും പാവപ്പെട്ടവരെയും സഹായിക്കാന്‍ സുരേഷ് ഗോപി സമയം കണ്ടെത്താറുണ്ട്.
Also Read;മഞ്ജു വാര്യര്‍ സിനിമ വിട്ട് രാഷ്ട്രീയത്തിലേക്കോ ; കേട്ട വാര്‍ത്ത സത്യമോ ?
ഇപ്പോഴിതാ സുരേഷ് ഗോപിയെ കുറിച്ച് നിഖില്‍ എന്ന വിദ്യാര്‍ത്ഥി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട നിഖിലിന്റെയും കുടുംബത്തിന്റെയും കഥ അടുത്തിടെയായി സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.
നിഖിലിന്റെ പിതാവ് ആറുവര്‍ഷം മുമ്പാണ് മരിച്ചത്. അനിയന്‍ ഓട്ടിസം ബാധിതനാണ്. അമ്മയ്ക്ക് പാര്‍ക്കിന്‍സന്‍സ് രോഗമാണ്. 18കാരനായ നിഖിലാണ് കുടുംബത്തിന്റെ തുണ. വീട്ടുകാരുടെ കാര്യങ്ങളും നോക്കി ജോലിയും ചെയ്താണ് നിഖില്‍ സ്‌കൂളിലേക്ക് പോകുന്നത്.
നിഖിലിന് സുമനസ്സുകളില്‍ നിന്നും ഒത്തിരി സഹായങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്നെ രാഷ്ട്രീയ രംഗത്ത് നിന്നും ആകെ വിളിച്ചത് സുരേഷ് ഗോപി സാറാണെന്ന് പറയുകയാണ് നിഖില്‍. വേറെയാരും വിളിച്ചിട്ടില്ലെന്നും താന്‍ ഒത്തിരി ആരാധകിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന നടനാണ് അദ്ദേഹമെന്നും നിഖില്‍ പറയുന്നു.
തന്റെ വാര്‍ത്ത കണ്ടപ്പോള്‍ തന്നെ വിളിച്ചു. പഠിച്ചാല്‍ മാത്രം മതിയെന്നും തനിക്ക് എന്ത് സഹായം വേണമെങ്കിലും ചെയ്തുതരാമെന്നും വീട്ടുകാരെ നോക്കാന്‍ ആളെ നിര്‍ത്താമെന്നും എന്ത് ആവശ്യമുണ്ടെങ്കിലും ധൈര്യമായി വിളിക്കണമെന്ന് പറഞ്ഞുവെന്നും നിഖില്‍ പറയുന്നു.