ആ വാര്‍ത്തകള്‍ കള്ളമല്ല, ഞങ്ങള്‍ വേര്‍പിരിയുന്നു, ചൈതന്യയുമായുള്ള വിവാഹമോചന വാര്‍ത്തകളില്‍ പ്രതികരിച്ച് നിഹാരിക കൊനിദേല

170

നടിയായും നിര്‍്മമാതാവായും തെന്നിന്ത്യയില്‍ തിളങ്ങിയ താരമാണ് നിഹാരിക കൊനിദേല. നടനും നിര്‍മ്മാതാവുമായ നാഗേന്ദ്ര ബാബവുവിന്റെ മകളായ നിഹാരികയുടെ മാതാവ് തെലുങ്ക് ദേശത്തെ ഏറ്റവും പ്രഗത്ഭ കുടുംബമായ അല്ലു കൊനിദേലയുടെ കുടുംബത്തില്‍ പെട്ടതാണ്.

Advertisements

അത് മാത്രമല്ല, തെന്നിന്ത്യന്‍ സിനിമയിലെ യുവതാരം വരുണ്‍ തേജയുടെ സഹോദരിയാണ് നിഹാരിക. കൂടാതെ ചിരഞ്ജീവി പവന്‍ കല്യാണ്‍ തുടങ്ങിയവരുടെ മരുമകള്‍ കൂടിയാണ് താരം.

Also Read: വിമാനയാത്രക്കിടെ രോഗിയുടെ ജീവന്‍ രക്ഷിച്ച് ഡോക്ടര്‍ നീരജ, ഭാര്യയെ ഓര്‍ത്ത് എന്നും അഭിമാനം കൊള്ളുന്നുവെന്ന് റോണ്‍സണ്‍, വൈറലായി വീഡിയോ

2020 ഡിസംബറിലായിരുന്നു താരത്തിന്റെ വിവാഹം. ബിസിനസ്മാനായ ചൈതന്യയാണ് നിഹാരികയുടെ ഭര്‍ത്താവ്. ആഡംബര വിവാഹമായിരുന്നു ഇവരുടേത്. എന്നാല്‍ ആ വിവാഹബന്ധത്തിന് അധികനാള്‍ ആയുസ്സുണ്ടായിരുന്നില്ല.

ഇപ്പോഴിതാ ഇരുവരും വേര്‍പിരിയുകയാണെന്ന വാര്‍ത്തയാണ് സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ പ്രചരിക്കുന്നത്. ഇതിലെ സത്യാവസ്ഥ വെളിപ്പെടുത്തിരംഗത്തെത്തിയിരിക്കുകയാണ് നിഹാരികയിപ്പോള്‍. താനും ചൈതന്യയും വേര്‍പിരിഞ്ഞ് മുന്നോട്ട് പോകാന്‍ തീരുമാനിച്ചുവെന്ന് നിഹാരിക പറയുന്നു.

Also Read: ഹൃദയം സന്തോഷം കൊണ്ട് നിറയുന്നു, ഈ നിമിഷത്തിന് വേണ്ടിയാണ് ഞാന്‍ കാത്തിരുന്നത്, ഒടുവില്‍ ആരാധകര്‍ കാത്തിരുന്ന സന്തോഷ വാര്‍ത്തയുമായി കല്യാണി, പങ്കുചേര്‍ന്ന് അമ്മ ലിസിയും

സാധാരണ ജീവിതത്തിലേക്ക് തിരിച്ച് പോകാന്‍ തങ്ങള്‍ക്ക് സ്വകാര്യത നല്‍കണം. പിന്തുണയുടെ നെടുംതൂണായിരുന്ന കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും നന്ദിയെന്നും മനസ്സിലാക്കിയതിന് നന്ദിയെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Advertisement