ആദ്യം വീടിന്റെ മുകളിലായിരുന്നു പൂര്‍ണിമയുടെ പ്രാണ, ഞങ്ങളുടെ പ്രണയം തുടങ്ങിയതും അവിടെവച്ച്, നച്ചു മല്ലാകന്റിയുടെ തനിപ്പകര്‍പ്പ്, മനസ്സുതുറന്ന് നിഹാലും പ്രിയയും

110

നടി പൂര്‍ണിമ ഇന്ദരജിത്തിനെ മലയാളികള്‍ക്ക് സിനിമയിലൂടെയും ടെലിവിഷന്‍ പരിപാടികളിലൂടെയുമാണ് പരിചയം. എന്നാല്‍ പൂര്‍ണിമയുടെ സഹോദരി പ്രിയയെ സുപരിചിതയാക്കിയത് വ്‌ലോഗുകളാണ്. പ്രത്യേകിച്ച് ഭര്‍ത്താവ് നിഹാല്‍ പിള്ളയ്ക്ക് ഒപ്പമുള്ള ട്രാവല്‍ വ്‌ലോഗുകള്‍.

Advertisements

ഒരു ഹാപ്പി ഫാലിമിയെന്ന യൂട്യൂബ് ചാനലിലൂടെയാണ് ഇരുവരും വിശേഷങ്ങള്‍ പങ്കുവെയ്ക്കാറുള്ളത്. വിദേശത്തും നാട്ടിലുമുള്ള നിരവധി യാത്രകള്‍ ഇരുവരും വ്‌ലോഗിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇവരുടെ വീഡിയോയ്ക്ക് പ്രേക്ഷകരേറെയാണ്.

Also Read:സിനിമയില്‍ കത്തി നില്‍ക്കുമ്പോള്‍ ഡോക്ടറുമായി വിവാഹം, ഗോപികയെ ഇന്ന് ഇന്‍ഡസ്ട്രിയില്‍ കാണാത്തതിന്റെ കാരണം

ഇപ്പോഴിതാ ഇരുവരുടെയും ഒരു അഭിമുഖമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. സ്വന്തമായി ബിസിനസ്സിലേക്ക് കടന്നിരിക്കുകയാണ് പ്രിയയും നിഹാലും. ഹാപ്പി സ്റ്റോര്‍സ് എന്ന ടെക്‌സ്‌റ്റൈല്‍സാണ് പ്രിയയും നിഹാലും ആരംഭിച്ചിരിക്കുന്നത്.

ആദ്യം വീടിന്റെ മുകളിലെ ചെറിയൊരു ഔട്‌ലെറ്റായിരുന്നു ഇത്. പിന്നീടാണ് വലിയൊരു ഷോപ്പായത്. പ്രിയയുടെ വീടിന്റെ മുകളില്‍ നിന്നായിരുന്നു തങ്ങളുടെ പ്രണയവും തുടങ്ങിയതെന്നും ചേച്ചി പൂര്‍ണിമയുടെ പ്രാണയായിരുന്നു അപ്പോള്‍ അവിടെയുണ്ടായിരുന്നതെന്നും നിഹാല്‍ പറയുന്നു.

Also Read:മോഹൻലാലിന് വേണ്ടി ഡബ്ബ് ചെയ്ത മമ്മൂട്ടി; അപൂർവ്വമായി സംഭവിക്കുന്ന ആ കാര്യവും ഈ സിനിമയിലുണ്ട്!

ഇന്ദ്രേട്ടനാണ് ജീവിതത്തില്‍ ഒരു ടെന്‍ഷനുമില്ലാതെ ഇരിക്കുന്ന ആളെന്ന് തനിക്ക് തോന്നുന്നത്. നമുക്കൊക്കെ എന്തെങ്കിലും പ്രശംനം വരുമ്പോള്‍ ഇന്ദ്രേട്ടനോട് സംസാരിച്ചാല്‍ മതിയെന്നും ഒരു അച്ചീവറാണ് പുള്ളിയെന്നും എല്ലാം നേരത്തെ തന്നെ നേടിയെടുത്തിട്ടുണ്ടെന്നും പ്രിയ പറയുന്നു.

നല്ലൊരു നടിയാണ് നക്ഷത്ര. അവളുടെ അടുത്ത് ആര്‍ഗ്യൂ ചെയ്ത് രക്ഷപ്പെടാനാവില്ലെന്നും പ്രാര്‍ത്ഥന വളരെ ഇമോഷണലാണെന്നും നച്ചു മല്ലാകന്റിയുടെ കോപ്പിയാണെന്നും പ്രാര്‍ത്ഥനയ്ക്ക് മ്യൂസിക്കാണ് എല്ലാമെന്നും പ്രിയ പറയുന്നു.

Advertisement