എന്റെ മക്കളുടെ അച്ഛന്‍ മരിച്ചിട്ടില്ല, പിന്നെന്തിന് സിന്ദൂരം മായ്ച്ചുകളയണം, നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തിയത് ചോദ്യം ചെയ്തവര്‍ക്ക് ചുട്ടമറുപടിയുമായി നിത

705

യൂട്യൂബ് ചാനലിലൂടെ പ്രശസ്തരായ മല്ലുഫാമിലിയിലെ സുജിനെയും നിതയെയും ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍. സുജിനും നിതയും വേര്‍പിരിഞ്ഞോ എന്നാണ് കഴിഞ്ഞ കുറച്ചു ആഴ്ചകളായുള്ള ചൂടുപിടിച്ച ചര്‍ച്ച.

Advertisements

നേരത്തെ പൊന്നൂസ് തനിക്കൊപ്പമല്ലെന്ന് പറഞ്ഞ് സുജിന്‍ വീഡിയോ ചെയ്തിരുന്നു. പൊന്നൂസ് പോയി എന്നും മക്കള്‍ തനിക്കൊപ്പമാണെന്നുമായിരുന്നു സുജിന്‍ പറഞ്ഞത്. താന്‍ ഇനി കുറച്ചുകാലം തന്റെ വീട്ടിലായിരിക്കുമെന്ന് പറഞ്ഞ് നിതയും വീഡിയോ പങ്കുവെച്ചിരുന്നു.

Also Read: ഗരുഡന്‍ ഇനിയും മുകളിലേക്ക് പറന്നുയരും; നന്ദി അറിയിച്ചു സുരേഷ് ഗോപി

കൂടാതെ നേരത്തെ മല്ലുഫാമിലിക്കൊപ്പം വീഡിയോ ചെയ്തിരുന്ന നിത പുതുതായി ഒരു യൂട്യൂബ് ചാനലും ആരംഭിച്ചിരുന്നു. അതിലാണ് ഇപ്പോള്‍ നിത വീഡിയോകള്‍ പങ്കുവെക്കുന്നത്. ഇതെല്ലാമാണ് ആരാധകര്‍ക്കിടയില്‍ ഇരുവരും വേര്‍പിരിഞ്ഞോ എന്ന സംശയം ഉണര്‍ത്തിയത്.

എന്നാല്‍ ഇരുവരും വേര്‍പിരിഞ്ഞില്ലെന്നും യൂട്യൂബ് വ്യൂസ് കൂട്ടാനുള്ള കുതന്ത്രമാണിതെന്നും തരത്തിലുള്ള ചര്‍ച്ചകളുമുണ്ട്. എന്നാല്‍ തങ്ങള്‍ വേര്‍പിരിഞ്ഞ് കഴിയുകയാണെന്ന് തന്നെയാണ് സുജിനും നിതയും ആവര്‍ത്തിച്ച് പറയുന്നത്. ഇപ്പോഴിതാ നിത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച അമ്മയ്‌ക്കൊപ്പമുള്ള ഒരു ഫോട്ടോയാണ് വീണ്ടും ചര്‍ച്ചകളിലേക്ക് എത്തുന്നത്.

Also Read: എന്റെ അവസാന ശ്വാസം വരെ നല്ല സിനിമകളിലൂടെ നിങ്ങളെ ഞാന്‍ എന്റര്‍ടൈന്‍ ചെയ്യിപ്പിക്കും ; സന്തോഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍

ഫോട്ടോയില്‍ നിത നെറ്റിയില്‍ സിന്ദുരം അണിഞ്ഞിട്ടുണ്ട്. ഭര്‍ത്താവുമായി പിരിഞ്ഞുവെന്ന് എന്ന് പറയുന്ന ആളെന്തിനാണ് നെറ്റിയില്‍ സിന്ദൂരം അണിഞ്ഞതെന്ന് നിരവധി പേര്‍ കമന്റിലൂടെ ചോദിച്ചു. ഇപ്പോഴിതാ ഇതില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നിത.

സിന്ദൂരം മായ്ച്ച് കളയാന്‍ മറന്നോ എന്നുതുടങ്ങിയുള്ള നിരവധി കമന്റുകള്‍ കണ്ടുവെന്നും തന്റെ മക്കളുടെ അച്ഛന്‍ മരിച്ചിട്ടില്ലെന്നും താന്‍ വിധവയല്ലെന്നും പിന്നെ എന്തിന് സിന്ദൂരം അണിയാതെ നടക്കണമെന്നും ഒരിക്കലും ഒന്നിക്കാത്ത വിധം അകന്നാല്‍ ആരും പറയാതെ തന്നെ അത് താന്‍ മായ്ച്ചുകളയുമെന്നും നിത പറയുന്നു.

Advertisement