ബോളിവുഡിലെ ഏറെ ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര. ഭർത്താവ് നിക്ക് ജോനസിനൊപ്പം ബീച്ചിൽ ഉല്ലസിക്കുന്നതിന്റെ ചിത്രങ്ങൾ പങ്കുവച്ച് നടി പ്രിയങ്ക ചോപ്ര. പ്രിയങ്കയുടെ ശരീരത്തിൽ ഒരു ഫോർക് പിടിച്ചുള്ള നിക്കിന്റെ ചിത്രത്തിനൊപ്പം ‘സ്നാക്ക്’ എന്നാണ് പ്രിയങ്ക ക്യാപ്ഷൻ നൽകിയിട്ടുള്ളത്.
ALSO READ
‘ഞായറാഴ്ചകൾ ഇങ്ങനെയാണ്’ എന്ന ക്യാപ്ഷനിൽ മറ്റൊരു ചിത്രവും പ്രിയങ്ക പങ്കുവച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ സജീവമായ പ്രിയങ്ക തന്റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ALSO READ
വേഷങ്ങളുടെ കാര്യത്തിൽ വെറൈറ്റികളുടെ രാജകുമാരിയാണ് പ്രിയങ്ക ചോപ്ര എന്നാണ് പൊതുവെ പറയുന്നത്. ബിൽബോർഡ് സംഗീത പുരസ്കാര വേദിയിൽ പുത്തൻ ഔട്ട്ഫിറ്റിൽ ആരാധകരെ ഞെട്ടിച്ച പ്രിയങ്കയുടെ വേഷം ശ്രദ്ധ നേടിയിരുന്നു.
അടുത്തിടെ പ്രിയങ്ക തന്റെ ഓർമ്മക്കുറിപ്പുകൾ ചേർത്ത ‘അൺഫിനിഷ്ഡ്’ എന്ന പുസ്തകം റിലീസ് ചെയ്തിരുന്നു. കുട്ടിക്കാലം മുതലുള്ള തന്റെ ജീവിതവും ജീവിതാനുഭവങ്ങളും കുടുംബബന്ധങ്ങളുമാണ് പുസ്തകത്തിന്റെ പ്രധാന ഉള്ളടക്കം.