ലോകേഷ് കനകരാജ് ചിത്രത്തിലേക്ക് റോബിനും? സംവിധായകന് നന്ദി പറഞ്ഞ് താരം; ലിയോ ആണോ കൈതി-2 ആണോ എന്ന് തേടി ആരാധകർ!

66

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറ്റവു പ്രിയപ്പെട്ട റിയാലിറ്റി ഷോ ആയിരുന്നു ബിഗ്ബോസ്. ഹിന്ദിയിൽ തുടങ്ങിയ ഈ ടെലിവിഷനിലെ ഏറ്റവു വലിയ റിയാലിറ്റിഷോ പിന്നീട് മലയാളം അടക്കമുള്ള പ്രാദേശിക ഭാഷകളിലും ആരംഭിക്കുകയായിരുന്നു.
നാലു സീസണുകളാണ് ഇതിനോടകം ഈ ഷോ മലയാളത്തിൽ കഴിഞ്ഞത്. ഇതുവരെയുള്ള ബിഗ് ബോസ് മലയാളം സീസണുകളിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ടതും ഏറ്റെടുത്തതുമായൊരു സീസൺ ആയിരുന്നു സീസൺ ഫോർ.

സീസണിൽ വിജയിയായത് ദിൽഷ പ്രസന്നൻ ആയിരുന്നു. എന്നാൽ ഈ സീസൺ ഏറെ അറിയപ്പെട്ടത് ഡോ. റോബിന്റെ പേരിലായിരുന്നു.

Advertisements

അത്രയേറെ ഓളമാണ് റോബിൻ കേരളക്കരയിൽ ആകെ ബിഗ് ബോസിൽ പങ്കെടുത്ത് ഉണ്ടാക്കിയത്. റോബിൻ എഴുപത് ദിവസം മാത്രമാണ് ബി?ഗ് ബോസ് ഹൗസിലുണ്ടായിരുന്നത്. സഹ മത്സരാർഥി റിയാസ് സലീമിനെ കൈയ്യേറ്റം ചെയ്തതിന്റെ പേരിലാണ് റോബിനെ പുറത്താക്കിയത്. ഹൗസിനുള്ളിൽ പ്രവേശിച്ച് രണ്ടാഴ്ചക്കുള്ളിൽ തന്നെ റോബിൻ ആരാധകരെ സമ്പദിച്ചിരുന്നു.

ALSO READ- മാളിൽ പ്രവേശനം നിഷേധിച്ച തനിക്ക് ക്ഷേത്രത്തിലേക്ക് അതിഥിയായി ക്ഷണം; വെണ്ണല മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷത്തിനെത്തി കണ്ണുനിറഞ്ഞ് ഷക്കീല

പുറത്തിറങ്ങിയ റോബിന് ആരാധകർ വൻ വരവേൽപ്പാണ് നൽകിയത്. ഇപ്പോൾ മോഡലും നടിയും യുവ സംരംഭകയുമായ ആരതി പൊടിയുമായി റോബിന്റെ വിവാഹ നിശ്ചയവും കഴിഞ്ഞിരിക്കുകയാണ്. കൂടാതെ താരം നായകനാകുന്ന ചിത്രവും ഉടനെ തുടങ്ങും.

ഇതിനിടെ പ്രേക്ഷകരെ അമ്പരപ്പിച്ചുകൊണ്ട് പുതിയൊരു അനൗൺസ്‌മെന്റ് വന്നിരിക്കുകയാണ്. റോബിന്റെ ഏറ്റവും പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റാണ് വലിയ ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുന്നത്. തമിഴ് സംവിധായകൻ ലോകേഷ് കനകരാജിന് നന്ദി പറഞ്ഞുകൊണ്ടുള്ളതാണ് റോബിന്റെ പോസ്റ്റ്.

ALSO READ- വാപ്പ ഓടുകയായിരുന്നു, യൂണിഫോം കൊണ്ടുവന്ന് എന്റെ കൈയ്യിൽ തരുമ്പോൾ വാപ്പ ആകെപ്പാടെ വിയർത്തിരുന്നു; വാപ്പയുടെ ഓർമ്മയിൽ കണ്ണുനിറഞ്ഞ് മമ്മൂട്ടി

‘നന്ദി ലോകേഷ് കനകരാജ്’ എന്നു മാത്രമാണ് റോബിന്റെ പോസ്റ്റ്. ഒപ്പം ഹൃദയചിഹ്നമുള്ള ഒരു ഇമോജിയും. നവംബർ എന്നും പോസ്റ്റിൽ ഉണ്ട്. ലോകേഷിന്റെ വരാനിരിക്കുന്ന ഏതെങ്കിലും ചിത്രത്തിൽ റോബിന് വേഷമുണ്ടാകും എന്നാണ് ആരാധകർ കരുതുന്നത്.

എന്നാൽ ലോകേഷിന്റെ പുതിയ ചിത്രമായ ലിയോ ആയിരിക്കില്ല അതെന്നും റോബിൻ തന്നെ ക്ലൂ നൽകുന്നുണ്ട്. വിജയ് നായകനാവുന്ന ലിയോയും കാർത്തി നായകനാവുന്ന കൈതി 2 ഉും ആണ് ലോകേഷിന്റെ വരാനിരിക്കുന്ന സിനിമകൾ. അപ്പോൾ കൈതി 2 ൽ ആണോ റോബിൻ എത്തുന്നത് എന്ന ആകാംക്ഷയിലാണ് ആരാധകർ.

Advertisement