നിരവധി ആരാധകർ ഉള്ള നടിയാണ് രശ്മിക മന്ദാന. ഇന്ന് ബോളിവുഡിൽ അടക്കം തിളങ്ങുകയാണ് ഈ താരം. രശ്മികയുടെ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത അനിമൽ എന്ന ചിത്രം വൻ വിജയമായിരുന്നു. ഇത് കൂടാതെ പുഷ്പ 2 അടക്കമുള്ള ചിത്രത്തിലും രശ്മിക വരുന്നുണ്ട്.
ഇതിനിടെ നടി തന്റെ പ്രതിഫലവും ഉയർത്തി എന്ന വാർത്തയാണ് പുറത്തുവന്നത്. ഒരു ചിത്രത്തിന് വേണ്ടി നാല് കോടി മുതൽ 4.5 കോടി വരെയാണ് രശ്മിക വാങ്ങിക്കുന്നത്. അനിമൽ സിനിമയ്ക്കുശേഷമാണ് നടി തന്റെ പ്രതിഫലം ഉയർത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ വാർത്ത പ്രചരിച്ചതോടെ ഇതിനു താഴെ കമൻറ് കുറച്ച് രശ്മിക എത്തി.
‘ആരാണ് ഇത് പറഞ്ഞതെന്ന് ശരിക്കും ഞാൻ അത്ഭുതപ്പെടുന്നു. ഇതെല്ലാം കാണുമ്പോൾ ശരിക്കും ഇത് പരിഗണിക്കാവുന്ന വിഷയമാണ്. അപ്പോൾ എൻറെ നിർമ്മാതാവ് ചോദിക്കും എന്തിന് ഇത്രയും ശമ്പളം. അപ്പോൾ ഞാൻ പറയും ‘മാധ്യമങ്ങൾ അങ്ങനെയാണ് പറയുന്നത് സാർ, അവർ പറയും പോലെ ജീവിക്കണം, ഞാനെന്ത് ചെയ്യനാണ് എന്ന്’. എന്തായാലും നിരവധിപ്പേരാണ് രശ്മികയുടെ ഹ്യൂമർ സെൻസിനെ അഭിനന്ദിച്ച് എത്തിയിരിക്കുന്നത്.