സുഹൃത്തുക്കളെ പോലെ പെരുമാറുന്നുണ്ടെങ്കിലും നടന് ധനുഷും സിമ്പും അത്ര നല്ല സൗഹൃദത്തില്‍ അല്ല എന്നാണ് പൊതുവേ പറയപ്പെടുന്നത്. ധനുഷ് സിനിമയിലേക്ക് വരുന്നതിനു മുന്നേ തന്നെ സിമ്പു തമിഴ് സിനിമയില്‍ സജീവമാണ്. ഒരു സമയത്ത് ഇരുവരും മത്സരിച്ച് അഭിനയിച്ചിരുന്നു. അതേസമയം ഏറ്റവും കൂടുതല്‍ ആരാധകരുള്ള തമിഴ് താരമാണ് സിമ്പു. സംവിധാനം ,തിരക്കഥ ,രചന, ഗാനരചന ,ഗായകന് ,അഭിനേതാവ് തുടങ്ങി സിമ്പു സിനിമയില്‍ തിളങ്ങാത്ത മേഖലകള്‍ കുറവാണ്.
Also readസൂക്ഷിച്ച് നോക്കേണ്ടട ഉണ്ണി ഇത് ഞാനല്ല ; ഫോട്ടോയില്‍ കാണുന്ന ഈ നടിയെ മനസിലായോ, ഇത് എന്തൊരു മാറ്റം
ചില ചിത്രങ്ങള്‍ കാണുമ്പോള്‍ സിമ്പും ധനുഷും മത്സരിച്ച്
അഭിനയിക്കുന്നതുപോലെ തോന്നും. അതേസമയം 2004ല്‍ ധനുഷ് ഐശ്വര്യ രജനികാന്ത് വിവാഹിതരായപ്പോള്‍ സിമ്പുവിന്റെ ഒരു ഓഡിയോ ക്ലിപ്പ് പുറത്തുവന്നത് വലിയ വിവാദമായിരുന്നു.
ധനുഷ് ഐശ്വര്യം ഏറെ നാളത്തെ പ്രണയത്തിനുശേഷം വിവാഹിതരായവരാണ്. ഇതിന് പിന്നാലെയാണ് ധനുഷിന്റെ കരിയറില്‍ മാറ്റം ഉണ്ടായത്. എന്നാല്‍ ഈ പ്രണയത്തിനു മുമ്പ് സിമ്പുവും ഐശ്വര്യം തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു, ഇതില്‍ ഐശ്വര്യയുടെ വിവാഹം ഉറപ്പിച്ച ശേഷം ഐശ്വര്യ സിമ്പുവിനെ ഒഴിവാക്കി എന്ന് പറഞ്ഞിരുന്നു. ഇതിനിടെ ഒരു ഓഡിയോ ക്ലിപ്പ് വൈറലായിരുന്നു.
ഐശ്വര്യം സിമ്പുവും ഐശ്വര്യയുടെ അമ ലതയും സംസാരിക്കുന്നത് ഈ ക്ലിപ്പില്‍ ഉണ്ടായിരുന്നു. അഞ്ചുവര്‍ഷത്തോളം നമ്മള് പ്രണയിച്ചതല്ലേ എന്നും വിവാഹം ഉറപ്പിച്ചു എന്ന് പറഞ്ഞ ശേഷം ഒഴിവാക്കിയാല്‍ പോരായിരുന്നുവോ എന്നെല്ലാം സിമ്പു ഐശ്വര്യയോട് ചോദിക്കുന്നതും താരപുത്രി അതിനെല്ലാം പ്രതികരിക്കുന്നതും ഇതില്‍ കേള്‍ക്കാം. എന്നാല്‍ ഇത് വ്യാജമാണെന്ന് പിന്നീട് റിപ്പോര്‍ട്ട് പുറത്തുവന്നു.