ആ സ്‌നേഹം ഇപ്പോഴും ഉണ്ട്; ശരിക്കും അസൂയതോന്നും അജിത്ത് ശാലിനി ജോഡികളുടെ പ്രണയം കണ്ടാല്‍

120

ആരാധകര്‍ ഏറെയാണ് അജിത്ത് ശാലിനി ദമ്പതികള്‍ക്ക്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും ഒന്നിച്ചത്. ആ ദാമ്പത്യജീവിതം ഇപ്പോഴും മനോഹരമായി മുന്നോട്ടു പോകുന്നു. തെന്നിന്ത്യന്‍ സിനിമ ആരാധകര്‍ക്കിടയില്‍ അജിത്തും ശാലിനിയും ഇഷ്ട താര ജോഡി മാത്രമല്ല മാതൃക ദമ്പതികള്‍ കൂടിയാണ്.

also readതന്റെ സാരികൾ വില്ക്കാനൊരുങ്ങി ആലിയഭട്ട്; വിറ്റു കിട്ടുന്ന പണം ഉപയോഗിക്കുന്നത് ഇക്കാര്യത്തിന്‌

Advertisements

തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട താര വിവാഹമായിരുന്നു ഇവരുടെ. തലയുടെ ഭാര്യ പദവിയിലേക്ക് ശാലിനി എത്തിയെങ്കിലും മലയാളികള്‍ക്ക് ഈ നടി എന്നും ബേബി ശാലിനി തന്നെ. താരങ്ങളെ കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ എല്ലാം പെട്ടെന്ന് തന്നെ വൈറല്‍ ആവാറുണ്ട്.

നിരവധി സിനിമകളില്‍ അജിത്ത് ശാലിനി ജോഡി എത്തിയിരുന്നു. പിന്നീട് ഇവര്‍ പ്രണയത്തിലാവുകയായിരുന്നു. ഇന്നും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ആവാറുണ്ട് ഇവരുടെ പ്രണയകഥ.

also readഎത്ര പറഞ്ഞാലും അവർക്ക് മനസ്സിലാകുന്നില്ല; വിവാഹത്തെ കുറിച്ച് ചോദിച്ചുക്കൊണ്ടേ ഇരിക്കും; ശോഭന

ഇടയ്ക്കിടെ ഈ താരദമ്പതികളുടെ ഫോട്ടോയും സമൂഹമാധ്യമങ്ങളില്‍ എത്താറുണ്ട്. ഭാര്യയ്ക്ക് അജിത്ത് കൊടുക്കുന്ന ബഹുമാനം എടുത്ത് പറയേണ്ടത് തന്നെ. പൊതു ഇടങ്ങളില്‍ ശാലിനിയെ കുറിച്ച് സംസാരിക്കുമ്പോള്‍ പോലും റെസ്‌പെക്ട് ചെയ്തു കൊണ്ടാണ് അജിത്ത് കാര്യങ്ങള്‍ പറയാറ്.

എന്നാല്‍ വിവാഹശേഷം ശാലിനി അഭിനയത്തില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു. ഇതിനെതിരെ ചില വിമര്‍ശനം വന്നെങ്കിലും ഇത് ശാലിനി തന്നെ എടുത്ത തീരുമാനമാണെന്ന് അറിഞ്ഞപ്പോള്‍ വിമര്‍ശനവും നിന്നു. നേരത്തെ പല താരങ്ങളും പറഞ്ഞിട്ടുണ്ട് തങ്ങള്‍ക്ക് വിവാഹം കഴിഞ്ഞിട്ട് അജിത്ത് ശാലിനിയെ പോലെ ജീവിക്കണമെന്ന്, പരസ്പരം മനസ്സിലാക്കിയും ബഹുമാനിച്ചും ഈ താരങ്ങള്‍ മുന്നോട്ട് പോകുന്നത്.

 

Advertisement