ആരാധകരെ ഏറെ വേദനിപ്പിച്ചിരുന്നു രജനികാന്തിന്റെ മകള്‍ ഐശ്വര്യയുടെയും നടന്‍ ധനുഷിന്റെ വിവാഹമോചന വാര്‍ത്ത. 18 വര്‍ഷത്തെ ദാമ്പത്യ ജീവിതമാണ് ഇവര്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.
2022 ജനുവരി 17നാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ഇതിന്റെ കാരണം രണ്ടുപേരും പറഞ്ഞിട്ടില്ലെങ്കിലും ഒന്നിച്ചു പോകാന്‍ കഴിയാത്തത് കൊണ്ടാണ് പിരിയാന്‍ തീരുമാനിച്ചതെന്ന് ഇവരുടെ സുഹൃത്തുക്കള്‍ പറഞ്ഞു. വേര്‍പിരിഞ്ഞാണ് താമസമെങ്കിലും മക്കളുടെ കാര്യങ്ങള്‍ക്കായി ഇവര്‍ ഒന്നിക്കാറുണ്ട്.
അടുത്തിടെ മൂത്തമകന്‍ യാത്രയുടെ ഒരു സ്‌കൂള്‍ പരിപാടിയില്‍ ഇരുവരും ഒന്നിച്ച് പങ്കെടുത്തതോടെ ഇവര്‍ വീണ്ടും ഒന്നിക്കും എന്നാണ് ആരാധകര്‍ കരുതിയത്. മാത്രമല്ല ഇവരെ ഒന്നിപ്പിക്കാന്‍ രജനികാന്ത് ശ്രമിക്കുന്നുണ്ട് എന്ന തരത്തിലുള്ള വാര്‍ത്തയും പുറത്തു വന്നിരുന്നു.
എന്നാല്‍ ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം അവര്‍ വേര്‍പിരിഞ്ഞ് , അവരവരുടെ കരിയറില്‍ ശ്രദ്ധിക്കുകയാണെന്നും ഒരുമിച്ച് ജീവിക്കാന്‍ ഇരുവര്‍ക്കും കഴിയില്ല എന്ന് മനസ്സിലായി എന്നും അത് അനുസരിച്ചു കൊണ്ടാണ് മുന്നോട്ടുപോകുന്നതെന്നും പറയുന്നു.
also read
ഏത് കടല്‍ കൊള്ളക്കാര്‍ കട്ടെടുക്കാന്‍ ശ്രമിച്ചാലും അതിന്റെ പിത്യത്വം ഉമ്മന്‍ചാണ്ടി സാറിനു അവകാശപ്പെട്ടതാണ്; ഹരീഷ് പേരടി
അവര്‍ ഇപ്പോള്‍ വേര്‍പിരിഞ്ഞു തന്നെയാണ് താമസിക്കുന്നത് , ഇരുവരും വീണ്ടും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇവര്‍ വീണ്ടും ഒന്നിക്കണം എന്ന് തന്നെയാണ് ആരാധകരുടെ ആവശ്യം.
അതേസമയം ഐശ്വര്യ രജനികാന്തിന്റെ അടുത്ത ചിത്രമായ ലാല്‍ സലാം പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന ക്യാപ്റ്റന്‍ മില്ലറിലാണ് ധനുഷ് അഭിനയിക്കുന്നത്.