വേര്‍പിരിഞ്ഞോ, സോഷ്യല്‍മീഡിയയില്‍ റോബിനെ അണ്‍ഫോളോ ചെയ്ത് ആരതി പൊടി, ആരാധകര്‍ക്കിടയില്‍ വന്‍ചര്‍ച്ച

70

ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ ഏറ്റവും കൂടുതല്‍ പ്രശസ്തനായ താരമായിരിക്കും റോബിന്‍ രാധാകൃഷ്ണന്‍. അപ്രതീക്ഷിതമായി പുറത്തായ ഡോക്ടര്‍ക്ക് ആരാധകര്‍ വലിയ സ്വീകരണമൊരുക്കിയത് വലിയ ചര്‍ച്ചയായിരുന്നു. ഇതിനിടെ റോബിന്‍ സിനിമയില്‍ അഭിനയിക്കുമെന്ന വാര്‍ത്തകളും പുറത്തെത്തി. പിന്നീട് അപ്ഡേറ്റുകളൊന്നും വന്നില്ലെങ്കിലും റോബിന്റെ ആരാധകരുടെ എണ്ണത്തില്‍ കുറവൊന്നുമില്ല.

Advertisements

ഇതിനിടെയാണ് അപ്രതീക്ഷിതമായി റോബിന്റെ ജീവിതത്തിലേക്ക് ആരതി പൊടി എത്തിയത്. മോഡലും നടിയും സംരംഭകയുമായ ആരതി പൊടിയാണ് റോബിന്റെ എല്ലാ വിഷമഘട്ടങ്ങളിലുമുള്ള സപ്പോര്‍ട്ട്. ഇവരുടെ വിവാഹ നിശ്ചയവും വലിയ ആഘോഷമായാണ് നടന്നത്.

Also Read:സാനിയ കമന്റ് ചെയ്താല്‍ റിവ്യൂവും ഡാന്‍സും നിര്‍ത്തുമെന്ന് അലന്‍ ജോസ് പെരേര, ഒട്ടും വൈകാതെ കമന്റുമായെത്തി സാനിയയും, സമൂഹത്തിന് വേണ്ടി ചെയ്ത വലിയ ഉപകാരമെന്ന് ആരാധകര്‍

ഇരുവരും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. ജൂണിലാണ് ഇവരുടെ വിവാഹം തീരുമാനിച്ചിരിക്കുന്നത്. വിവാഹത്തിന് മൂന്നുമാസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഇരുവരുടെയും ബന്ധത്തെ ചുറ്റിപ്പറ്റിയുള്ള ചില കാര്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുന്നത്.

ആരതി പൊടി ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ റോബിനെ ഫോളോ ചെയ്യുന്നില്ലെന്ന് കണ്ടെത്തിയിരിക്കുകയാണ് ആരാധകര്‍. ഇതോടെ ആരതിയും റോബിനും വേര്‍പിരിഞ്ഞുവോ എന്ന തരത്തില്‍ ആരാധകര്‍ക്കിടയില്‍ സംശയങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്.

Also Read:മകനെ ഞാന്‍ കളഞ്ഞു, ഭര്‍ത്താവിനെ ആട്ടിപ്പായിച്ചു എന്നൊക്കെ പറയാന്‍ നിനക്കെന്ത് യോഗ്യത, എന്തധികാരം, പൊട്ടിത്തെറിച്ച് മഞ്ജു പത്രോസ്

എന്നാല്‍ ആരതിയും ഡോക്ടറും ഇതുവരെ ഇതെപ്പറ്റി ഔദ്യോഗികമായി ഒന്നും പ്രതികരിച്ചിട്ടില്ല. ഫാഷന്‍ ഡിസൈനറായ ആരതിയെ ഈ വരുന്ന ജൂണ്‍ മാസം 26ന് റോബിന്‍ വിവാഹം ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരിക്കുന്നത്. എവിടെ വെച്ചായിരിക്കും വിവാഹമെന്ന് വെളിപ്പെടുത്തിയിട്ടില്ല.

Advertisement