സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്ക്കുന്ന താര കുടുംബമാണ് ബഷീര്‍ ബഷി. ബിഗ് ബോസിലെത്തിയതോടെയാണ് ബഷീര്‍ തന്റെ കുടുംബജീവിതത്തെ കുറിച്ച് തുറന്നു പറഞ്ഞത്. രണ്ടു ഭാര്യമാരും മക്കളും അടങ്ങുന്നതാണ് ബഷീറിന്റെ ലോകം. താന്‍ ഇങ്ങനെയായെന്ന് വെച്ച് മറ്റുള്ളവര്‍ ഇത് ആവര്‍ത്തിക്കരുത് എന്ന് ബഷീര്‍ പറഞ്ഞിട്ടുണ്ട്.
ഈ കുടുംബത്തിലെ എല്ലാവര്ക്കും സ്വന്തം യൂട്യൂബ് ചാനലും ഉണ്ട്. ഇതിലൂടെ ഇവര്‍ പങ്കുവെക്കുന്ന വീഡിയോകള്‍ എല്ലാം നിമിഷം നേരം കൊണ്ടാണ് വൈറല്‍ ആവാര്. ഏറ്റവും ഒടുവില്‍ മഷുറ പങ്കുവെച്ച ഒരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. ഇതില്‍ കുടുംബത്തിനൊപ്പം ഉള്ള ഒരു ഔട്ടിംഗ് ആണ് മഷൂറ പങ്കുവെച്ചത്. കൂടാതെ ബന്ധുവിന്റെ വിവാഹത്തിന് പോയ വിശേഷങ്ങളും സിനിമയ്ക്ക് പോകുന്ന വിശേഷങ്ങള്‍ കുടുംബം കാണിച്ചു.
എന്നാല്‍ ഇതില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ശ്രദ്ധിച്ചത് ഇവര്‍ പങ്കുവെച്ച BMW M4 ന്റെ വിശേഷങ്ങള്‍ ആണ്. BMW M4 ന്റെ ഭംഗി ആസ്വദിക്കാന്‍ വേണ്ടിയാണ് ഇവര്‍ ഷോറൂമിലേക്ക് എത്തിയത്. എക്സൈറ്റടിച്ചു ഭ്രാന്തായി കയറിയതാണ് ഒരു രക്ഷയുമില്ല ഇത് വാങ്ങണം. നമ്മള്‍ക്കിത് വാങ്ങണോ എന്ന് ബഷീര്‍ ചോദിക്കുമ്പോള്‍ സൈഗു അടക്കം ഡാഡ ഇത് വാങ്ങിക്കണം എന്നാണ് പറഞ്ഞത്.
ഒരു കളിപ്പാട്ടം വാങ്ങണം എന്ന് പറയുന്നതുപോലെയാണ് ഒന്നരക്കോടിയുടെ വണ്ടി വാങ്ങിക്കണമെന്ന് പറഞ്ഞത്. വീഡിയോയിലെ ഈ ഭാഗമാണ് ആരാധകര്‍ക്ക് കൂടുതല്‍ ഇഷ്ടപ്പെട്ടത്. അതേസമയം ബഷീറിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് എത്തിയത്. ഇനിയും പടച്ചവന് അനുഗ്രഹിക്കട്ടെ എന്ന് ചില ആരാധകര്‍ കമന്റ് ചെയ്തു.
also readകളിപ്പാട്ടം വാങ്ങുന്നതുപോലെയല്ലേ ഒന്നരക്കോടിയുടെ കാര്‍ സ്വന്തമാക്കിയത് ; ബഷീര്‍ ബഷിയുടെ പുതിയ വിശേഷം