തെന്നിന്ത്യന്‍ സിനിമകളില്‍ സജീവമായിരിക്കുകയാണ് നടി റായ് ലക്ഷ്മി. അതുപോലെ തന്നെ താരമൂല്യവും ഉയരുകയാണ്. ഇപ്പോള്‍ മലയാളത്തില്‍ സജീവമല്ലെങ്കിലും തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെ കൈനിറയെ ചിത്രങ്ങളാണ് താരത്തിനുള്ളത്.
അകിറയിലെ അതിഥിവേഷത്തിന് പിന്നാലെ ജൂലി 2ലെ നായികയായി ബോളിവുഡിലേക്കും കടന്നിരിക്കുകയാണ് അവര്‍. കരിയറില്‍ ഏറെ പ്രതീക്ഷയുള്ളൊരു പ്രൊജക്ടിന് തയ്യാറെടുക്കുകയാണ് റായ് ലക്ഷ്മി.
തമിഴില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് സിന്‍ഡ്രല്ല എന്നാണ്. പ്രശസ്തമായ സിന്‍ഡ്രല്ല കഥയുടെ ഒരു ഇന്ത്യന്‍ പതിപ്പെന്ന് അണിയറക്കാര്‍ വിശേഷിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ വിനോദ് വെങ്കടേഷ് ആണ്. മുമ്പ് എസ്.ജെ.സൂര്യയുടെ അസോസിയേറ്റ് ആയിരുന്നു അദ്ദേഹം. പല ഴോണറുകള്‍ സംയോജിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ രചനയെന്ന് സംവിധായകന്‍ പറയുന്നു.
‘ഫാന്റസി, ഹൊറര്‍, മ്യൂസിക്കല്‍, ത്രില്ലര്‍, ഡ്രാമ എന്നിങ്ങനെയുള്ള ഴോണറുകളുടെയെല്ലാം അംശങ്ങള്‍ ഈ ചിത്രത്തില്‍ ഉണ്ടാകും. ചെന്നൈ നഗരത്തിലും ഒരു വനമേഖലയിലുമായാണ് സിനിമ ചിത്രീകരിക്കുന്നത് ‘. മറ്റ് ചില ഭാഗങ്ങള്‍ ഊട്ടിയിലോ ഏതെങ്കിലും വിദേശ ലൊക്കേഷനിലോ ചിത്രീകരിക്കുമെന്നും വിനോദ് വെങ്കടേഷ് പറയുന്നു .
നഗരത്തില്‍ ജീവിക്കുന്ന ഒരു റോക്ക് ഗിത്താറിസ്റ്റിന്റെ വേഷമാണ് റായ് ലക്ഷ്മിക്കെന്നും നയന്‍താര ഉള്‍പ്പെടെ പല നടിമാരും ഉപേക്ഷിച്ച റോളാണ് ഇതെന്നും സംവിധായകന്‍ പറയുന്നു.
‘പലരോടും ഈ സിനിമയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും സംസാരിച്ചിരുന്നു. നയന്‍താര, ത്രിഷ, അമി ജാക്‌സണ്‍, ഹന്‍സിക, ഐശ്വര്യ രാജേഷ്, മനീഷ യാദവ് എന്നിവരോടൊക്കെ. സിനിമയുടെ ടൈറ്റിലും വിഷയവുമൊക്കെ എല്ലാവര്‍ക്കും ഇഷ്ടമായി.
എന്നാല്‍ ഒരു കാരണത്താലല്ലെങ്കില്‍ മറ്റൊന്നിനാല്‍ ആരും ഇത് ഏറ്റെടുത്തില്ല. അവസാനം റായ് ലക്ഷ്മിയില്‍ എത്തുകയായിരുന്നു.’ മൂന്ന് ഗെറ്റപ്പുകളിലാണ് ലക്ഷ്മി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. ഇന്ത്യന്‍ സിനിമാ നായികയുടെ പതിവ് പ്രണയമൊന്നും സിനിമയുടെ ഭാഗമല്ലെന്ന് സംവിധായകന്‍ പറയുന്നു.