രാജാവിന്റെ മകന്‍, പ്രണവ് മോഹന്‍ലാലിന്റെ മറ്റൊരു വശം; താരം പങ്കുവെച്ച ഫോട്ടോ ചര്‍ച്ചയായി

73

മലയാള താരം പ്രണവ് മോഹൻലാലിന് ആരാധകർ ഏറെയാണ്. കുറെ സിനിമകളിലൊന്നും അഭിനയിച്ചിട്ടില്ലെങ്കിലും ചെയ്ത ചിത്രങ്ങളെല്ലാം ഹിറ്റായിരുന്നു. തനിക്ക് സിനിമയെക്കാൾ യാത്രകളോടും മറ്റുമാണ് പ്രണയമെന്ന് നേരത്തെ തന്നെ പ്രണവ് വ്യക്തമാക്കിയതാണ്. താരത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് മുഴുവൻ തൻറെ യാത്രയ്ക്കിടെ പകർത്തിയ ഫോട്ടോസും വീഡിയോസും ആണ്.

Advertisements

വല്ലപ്പോഴും മാത്രമേ തന്റെ ഫോട്ടോ പങ്കുവെച്ച് താരപുത്രൻ എത്താറുള്ളൂ. ഇപ്പോഴിതാ നടൻ പങ്കിട്ട പുതിയ ഫോട്ടോയാണ് നിമിഷം നേരം കൊണ്ട് വൈറലായത്.

‘പീക്കി ബ്ലൈൻഡേഴ്‌സ്’ എന്ന സീരീസിലെ ലുക്കിലാണ് പ്രണവ് മോഹൻലാൽ ഫോട്ടോയിൽ ഉള്ളത്. സീരീസിലെ അതേ തൊപ്പിയും ചുണ്ടിൽ സിഗരറ്റും വച്ച്, കോട്ടും സ്യൂട്ടും ആണിഞ്ഞ് മാസ് ആയിട്ടാണ് പ്രണവ് നിൽക്കുന്നത്. ‘ബൈ ഓർഡർ ഓഫ് ദ് പീക്കി ബ്ലൈൻഡേഴ്‌സ്’ എന്നാണ് ഫോട്ടോയ്ക്ക് പ്രണവ് കൊടുത്ത ക്യാപ്ഷൻ.

also read
ഞാനല്ല, എന്നെക്കാള്‍ മുമ്പേ ആ ട്രെന്‍ഡിന് ദുല്‍ഖര്‍ തുടക്കമിട്ടിരുന്നു, വെളിപ്പെടുത്തലുമായി പൃഥ്വിരാജ്
ഫോട്ടോ പുറത്തുവന്നിതിന് പിന്നാലെ കമന്റുമായി ആരാധകരും രംഗത്ത് എത്തി. ‘അപ്പോ വന്നിറങ്ങിയത് ചുമ്മാ അങ്ങ് തിരിച്ചു പോകാനല്ലല്ലേ, രാജാവിന്റെ മകൻ, പ്രണവ് മോഹൻലാലിന്റെ മറ്റൊരു വശം, ഏപ്രിലിൽ ഒരു വരവുണ്ട് വർഷങ്ങൾക്ക് ശേഷം, ചെക്കൻ ചുമ്മാ പൊളി’, എന്നിങ്ങനെ പോകുന്നു കമന്റുകൾ. വിനയ് ഫോർട്ട്, ഫർഹാൻ ഫാസിൽ, ബേസിൽ ജോസഫ് തുടങ്ങിയ താരങ്ങളും പ്രണവിന്റെ ഫോട്ടോയ്ക്ക് കമന്റുമായി എത്തി.

അതേസമയം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന വർഷങ്ങൾക്ക് ശേഷം എന്ന സിനിമയാണ് പ്രണവിന്റെ ഇനി റിലീസിന് ഒരുങ്ങുന്നത്. ചിത്രം ഏപ്രിലിൽ തിയേറ്ററുകളിൽ എത്തും.

 

Advertisement