ക്രിസ്ത്യന്‍ വധുവായി മാളവിക, ഫോട്ടോ വൈറല്‍, നവനീത് ക്രിസ്ത്യാനിയാണോ എന്ന് സോഷ്യല്‍ മീഡിയയും

226

തെന്നിന്ത്യൻ പ്രേക്ഷകർക്ക് ഏറെ പരിചിതനായ നടനാണ് ജയറാം. മലയാളത്തിൽ മാത്രം ഒതുങ്ങി നില്ക്കാതെ തെലുങ്കിലും, തമിഴിലും, തന്റേതായ സ്ഥാനം നേടി എടുക്കാൻ താരത്തിന് സാധിച്ചു. ജയറാമിനേക്കാൾ ആരാധകർക്ക് ഇഷ്ടം ജയറാമിന്റെ കുടുംബത്തെ ആണെന്ന് പറയാം. മക്കളായ കാളിദാസിനേയും, മാളവികയെയും സ്വന്തം വീട്ടിലെ കുഞ്ഞുങ്ങളെ പോലെയാണ് മലയാളികൾ കാണുന്നത്.


ഈ മാസം ഏഴാം തിയ്യതിയായിരുന്നു മാളവികയുടെയും നവനീതിന്റെയും വിവാഹ നിശ്ചയം. അതിന്റെ ഏതാനും ചിത്രങ്ങൾ നേരത്തെ താരപുത്രി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.

Advertisements

ഇപ്പോഴിതാ കൂടുതൽ ഫോട്ടോകളുമായി എത്തിയിരിക്കുകയാണ്. ക്രിസ്തീയ വധൂ, വരന്മാർ വിവാഹത്തിന് അണിഞ്ഞൊരുങ്ങുന്നത് പോലെയാണ് ചിത്രത്തിൽ മാളവികയും നവനീതും ഒരുങ്ങിയെത്തിയിരിക്കുന്നത്.

ചില ചിത്രങ്ങൾ കണ്ടാൽ, ക്രിസ്തീയ ആചാരപ്രകാരമാണോ നിശ്ചയം നടന്നത് എന്നും തോന്നിപ്പോവും. ഇത് കണ്ട്, വരൻ ക്രിസ്ത്യാനിയാണോ എന്ന് ചോദിച്ച് ചിലർ എത്തിയിട്ടുണ്ട്.

അതേസമയം താരപുത്രി മാളവിക ജയറാമിന്റെ സിനിമയിലേക്കുള്ള വരവും കാത്തുനിൽക്കുകയാണ് ആരാധകർ. അമ്മ പാർവതിക്കും അച്ഛൻ ജയറാമിനും പിന്നാലെ മകൻ കാളിദാസ് സിനിമയിലെത്തിയിരുന്നു. എന്നാൽ ചക്കി എന്ന മാളവിക തനിക്ക് അഭിനയത്തോടെ താൽപര്യമില്ലെന്നായിരുന്നു തുടക്കത്തിൽ അറിയിച്ചത്. പിന്നീട് നല്ല തിരക്കഥ കേൾക്കാൻ മാളവിക തുടങ്ങി.

Advertisement