മലയാളത്തിന്റെ യുവ നായകന്‍ ഫഹദ് ഫാസിലിന്റെ ഭാര്യാകഥാപാത്രം ആയിട്ടായിരുന്നു നടി അനുശ്രി ചിത്രം ഡയമണ്ട് നെക്ലസില്‍ എത്തിയത്. പിന്നീട് സൂപ്പര്‍താരങ്ങള്‍ക്കും യുവതാരങ്ങള്‍ക്കുമൊപ്പം അനുശ്രി നിരവധി സൂപ്പര്‍ ഹിറ്റുകളില്‍ വേഷമിട്ടു. ചന്ദ്രേട്ടന്‍ എവിടയാ, മഹേഷിന്റെ പ്രതികാരം എന്നി സിനിമകളിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായി മാറി.
ഇന്ന് സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് അനുശ്രീ. ഇപ്പോള്‍ മോഡേണ്‍ മേക്കോവറിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. നേരത്തെയും തന്റെ ഫോട്ടോസ് താരം പങ്കുവെച്ചിരുന്നുവെങ്കിലും ഇതിലെല്ലാം നാടന്‍ ലുക്കിലാണ് നടി എത്തിയത്. എന്നാല്‍ ഏത് വേഷവും തനിക്ക് നന്നായി ചേരും എന്ന് തെളിയിച്ചിരിക്കുകയാണ് അനുശ്രീ.
ലുക്കില്‍ മാറ്റങ്ങള്‍ വരുത്തുമ്പോള്‍ അത് നിത്യജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നേക്കും. പതിവില്‍ നിന്നും വ്യത്യസ്തമായി ചില എക്സൈറ്റ്മെന്റും തോന്നിയേക്കാമെന്ന ക്യാപ്ഷനോടെയാണ് അനുശ്രീ ചിത്രങ്ങള്‍ പങ്കുവെച്ചത്. പ്രണവ് രാജാണ് ഫോട്ടോ പകര്‍ത്തിയതെന്നും നടി കുറിച്ചിട്ടുണ്ട്.
Also readകൊല്ലം സുധിയുടെ ആ വലിയ സ്വപ്‌നം സഫലമാവുന്നു; ആ വലിയ മനസിന് നന്ദി പറഞ്ഞ് പ്രേക്ഷകര്‍
സൂപ്പര്‍ഹിറ്റ് സിനിമകളുടെ അമരക്കാരന്‍ ലാല്‍ ജോസിന്റെ സംവിധാനത്തില്‍ 2012ല്‍ പുറത്തിറങ്ങിയ ഡയമണ്ട് നെക്ലസ് എന്ന സൂപ്പര്‍ഹിറ്റ് സിനിമയില്‍ കൂടി മലയാള സിനിമാ അഭിനയരംഗത്തേക്ക് എത്തിയ നടിയാണ് അനുശ്രീ. സൂര്യ ടിവിയിലെ ഒരു റിയാലിറ്റി ഷോയില്‍ നിന്നാണ് ലാല്‍ ജോസ് തന്റെ ചിത്രമായ ഡയമണ്ട് നെക്ലേസില്‍ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തിനു വേണ്ടി അനുശ്രീയെ തിരഞ്ഞെടുത്തത്.