മലയാളത്തിൽ ശക്തമായ തിരിച്ച വരവിന് ഒരുങ്ങുകയാണ് നിവിൻ പോളി. അതിന്റെ ഭാഗമായി തന്റെ തടിച്ച ശരീരം ഭാരം കുറച്ച് സുന്ദരമാക്കിയിരിക്കുകയാണ് താരം. ഇപ്പോഴിതാ താരത്തിന്റെ പുത്തൻ ലുക്കിലുള്ള ചിത്രങ്ങൾ ഏറ്റെടുത്ത് ഇരിക്കുകയാണ് സോഷ്യൽ മീഡിയ.
സമീപ കാലത്ത് കണ്ട നിവിൻ പോളിയിൽ നിന്നും വ്യത്യസ്തമായി മെലിഞ്ഞ രൂപത്തിലാണ് ഫോട്ടോയിൽ നിവിനെ കാണാൻ കഴിയുക. ഈയടുത്ത് വളരെയധികം ബോഡിഷെയ്മിംഗ് നേരിട്ട നടനാണ് നിവിൻ. കഴിഞ്ഞ വർഷം 3 ചിത്രങ്ങളാണ് താരത്തിന്റേതായി പുറത്തിറങ്ങിയത്. പക്ഷേ പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ ചിത്രത്തിന് സാധിച്ചിരുന്നില്ല.
നിവിന്റേതായി പുറത്തിറങ്ങാനുള്ളത് തമിഴ് ചിത്രം ഏഴു കടൽ ഏഴുമലൈയാണ. സൂരിയും അഞ്ജലിയുമാണ് ചിത്രത്തിൽ നിവിനൊപ്പം അഭിനയിക്കുന്നത്. അതേസമയം ഇളയ ദളപതി വിജയിയുടെ വില്ലനായിട്ടായിരിക്കും നിവിൻ എത്തുക എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
കോളിവുഡിൽ നിന്നുള്ള വാർത്തകൾ പ്രകാരം കൈതി, മാസ്റ്റർ, വിക്രം തുടങ്ങിയ ചിത്രങ്ങളൊരുക്കിയ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡ് താരം സഞ്ജയ് ദത്ത് അടക്കമുള്ള വില്ലന്മാരുടെ നിരയിലാണ് നിവിൻ പോളിയും ഭാഗമാകുക. മലയാളത്തിൽ നിവിൻ പോളി അഭിനയിക്കുന്നത് താരം എന്ന ചിത്രത്തിലാണ്.
കിളിപോയി, കോഹിനൂർ എന്നീ ചിത്രങ്ങൾക്ക് ശേഷം വിനയാണ് താരത്തിന്റെ സംവിധാനം ചെയ്യുന്നത്. വിവേക് രഞ്ജിത്താണ് ടിത്രത്തിന് തിരക്കഥയൊരുക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും പോളി ജൂനിയർ പിക്ചേഴ്സും ചോർന്നാണ് ചിത്രം നിർമിക്കുന്നത്. ഇതു കൂടാതെ ഇഷ്ക് ഫെയിം അനുരാജ് മനോഹറിന്റെ രാജാവ്, ഏബ്രിഡ് ഷൈനുമായി ചേർന്ന് ആക്ഷൻ ഹീറോ ബിജു രണ്ടാം ഭാഗം എന്നീ ചിത്രങ്ങളും നിവിന്റെതായി അണിയറയിലുണ്ട്.