മാനസിക പ്രയാസങ്ങൾ കൂടിയപ്പോൾ മുടി കൊഴിച്ചിൽ അധികമായി, അതുകൊണ്ട് ഒരു മാറ്റമെന്ന് അമ്പിളി ദേവി ; പുതിയ ഹെയർസ്റ്റെയിൽ സൂപ്പർ ആയിട്ടുണ്ടെന്ന് ആരാധകരും

139

മിനിസ്‌ക്രീൻ ബിഗ്‌സ്‌ക്രീൻ ആരാധകർക്ക് ഏറെ സുപരിചിതയായ നടിയാണ് അമ്പിളി ദേവി. ഏറെ കുറേ അമ്പിളി ദേവിയുടെ ജീവിതം യഥാർത്ഥത്തിലും ഒരു സിനിമ പോലെ ആണെന്ന് പറയാം. ഒരുപാട് വിഷമങ്ങളും വിവാഹങ്ങളും വിവാഹ മോചനങ്ങളും, അതിൽ നിന്നെല്ലാം സ്വയം മുന്നേറി പുറത്തേക്ക് കടക്കാൻ ശ്രമിയ്ക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട നടി അമ്പിളി ദേവി.

ഓരോ മാറ്റവും അമ്പിളിയുടെ ജീവിതത്തിലെ ഓരോ പുതിയ ഘട്ടമാണ്. അതുകൊണ്ട് തന്നെ താരത്തിന്റെ പുതിയ ഹെയർ സ്‌റ്റൈലും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഹെയർ കട്ടിങ് വിശേഷങ്ങൾ പങ്കുവച്ചുകൊണ്ട് യൂട്യബിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ തന്നെ മുടിയെ കുറിച്ചുള്ള ചില രസഹ്യങ്ങളും അമ്പിളി പങ്കുവയ്ക്കുന്നു.

Advertisements

ALSO READ

ചൂഷണങ്ങൾ എല്ലാ മേഖലകളിലുമുണ്ട്, അതിനെതിരെയുള്ള കരുതൽ നമ്മുടെ ഭാഗത്തുനിന്നും വേണം : ശ്രദ്ധ നേടി ഐശ്വര്യ ലക്ഷ്മിയുടെ വാക്കുകൾ

നീളമുള്ള മുടി ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. അതുകൊണ്ട് തന്നെ മുടിയുടെ കാര്യത്തിൽ എന്നും പ്രത്യേക ശ്രദ്ധ കൊടുത്തിരുന്നു. എന്നാൽ ജീവിതത്തിലെ ചില പ്രശ്നങ്ങൾ കാരണം ഉള്ള മാനസിക പ്രയാസങ്ങൾ കൂടിയപ്പോൾ മുടി കൊഴിച്ചിൽ അധികമായി. ഇപ്പോൾ തീരെ ഉള്ളില്ല. അതു കൊണ്ട് ഒരു മാറ്റം ആവാം എന്ന് വച്ചു എന്ന് അമ്പിളി പറയുന്നു.

2019 ഫെബ്രുവരി മാസത്തിലാണ് ഞാൻ ഏറ്റവും അവസാനം മുടി മുറിച്ചത്. ഏപ്രിൽ ആയപ്പോഴേക്കും അജു മോനെ ഗർഭിണിയായി. ഗർഭകാലത്ത് മുടിയൊന്നും വെട്ടാൻ പാടില്ല എന്നാണല്ലോ. അങ്ങനെ ഒന്ന് – ഒന്നര വർഷം മുടി തൊട്ടില്ല. അതിന് ശേഷം ലോക്ക് ഡൗൺ ആയി. ചുരുക്കി പറഞ്ഞാൽ മൂന്ന് – മൂന്നര വർഷമായി അമ്പിളി ദേവി മുടി മുറിച്ചിട്ട്. ഇന്ന് അത് ചെയ്യാനായി പോവുകയാണ് താരം.

മുടിയെ കുറിച്ചുള്ള മറ്റൊരു രഹസ്യം കൂടെ അമ്പിളി പങ്കുവച്ചു. ജനിക്കുമ്പോൾ ഉള്ള മുടി തന്നെയാണത്രെ അമ്പിളിയുടേത്. ഇതുവരെ മൊട്ടയടിച്ചിട്ടില്ല. സാധാരണ കുഞ്ഞുങ്ങൾ ജനിക്കുമ്പോഴുള്ള മുടി മൊട്ടയടിച്ച് നീക്കും. എന്നാൽ മാത്രമേ നല്ല മുടി വരൂ എന്നാണ് വിശ്വാസം. എന്നാൽ ജനിക്കുമ്പോൾ തന്നെ നല്ല ചുരുള മുടി ആയതിനാൽ മൊട്ടയടിച്ചാൽ അത് പോയിപ്പോവുമോ എന്ന് ഭയന്ന് അമ്മ അമ്പിളിയുടെ തല മൊട്ടയിടിച്ചില്ലത്രെ.

എന്തായാലും അമ്പിളിയും മുടിയിൽ പുതിയ പരീക്ഷണം നടത്തി. മുടി മുറിക്കുക എന്നല്ലാതെ, സ്ട്രൈറ്റേൺ, സ്മൂത്ത് തുടങ്ങിയ യാതൊരു സംഭവവും ഇതുവരെ മുടിയിൽ അമ്പിളി പരീക്ഷിച്ചിട്ടില്ലത്രെ. ആദ്യമായി അത് ചെയ്ത സന്തോഷത്തിലാണ് താരം. പുതിയ ഹെയർ സ്‌റ്റൈൽ വളരെ നന്നായിട്ടുണ്ട് എന്ന് ആരാധകരും പറയുന്നത്.

ALSO READ

മൂന്നു വർഷം തുടർച്ചയായി സർവകലാശാല കലാപ്രതിഭയായ ആളാണ് എന്റെ ഈ ഡോക്ടർ : വൈറൽ ഡാൻസ് വീഡിയോയെ കുറിച്ചും ഭർത്താവ് വിഷ്ണുവിനെ കുറിച്ചും ശിൽപ ബാല

 

Advertisement