ഒരു നടന്റെ ഏറ്റവും വലിയ മുതല്‍ക്കൂട്ട് നല്ല സിനിമകള്‍ തന്നെയാണ്. കോടികളുടെ ലാഭത്തേക്കാള്‍ വിലയുണ്ട് അതിന് ലഭിക്കുന്ന നല്ല വാക്കുകള്‍ക്ക് നല്ല സിനിമയ്ക്ക് അര്‍ഹിക്കുന്ന നല്ല വിജയം ലഭിക്കുമ്പോളാണ് ഇന്‍ഡസ്ട്രിക്കും ഈ പറയുന്ന കൊടികള്‍ക്കും വിലയുണ്ടാകുന്നുള്ളു.
ആരാധകര്‍ക്കായി നിരവധി കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ മോഹന്‍ലാല്‍ എന്ന ലാലേട്ടന് ഇനി അല്പം സെലെക്ടിവ് ആയ വേഷങ്ങളില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്ന വാര്‍ത്തകള്‍ ആണ് അണിയറയില്‍ ചര്‍ച്ചയാവുന്നത്.
ആരെയും കോരിത്തരിപ്പിക്കുന്ന അഭിനയ മുഹൂര്‍ത്തങ്ങളില്‍ കൂടി കടന്നുവന്ന മോഹന്‍ലാല്‍ ഇനിയും ഒരുപാട് വിസ്മയങ്ങള്‍ മലയാള സിനിമയില്‍ സൃഷ്ടിക്കും എന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികള്‍. അതിനായി അഭിനയ പ്രാധാന്യമുള്ള ഒരുപിടി നല്ല ചിത്രങ്ങളുമായി സഹകരിക്കാന്‍ ഒരുങ്ങുകയാണ് താരം.
മലയാളത്തില്‍ ലൂസിഫര്‍, കഞ്ഞാലി മരക്കാര്‍, ഇട്ടിമാണി തുടങ്ങിയ ചിത്രങ്ങളും തമിഴില്‍ സൂര്യയുമൊത്ത് കെ.വി. ആനന്ദിന്റെ പുതിയ ബ്രഹ്മാണ്ട ചിത്രവും ചെയ്യുന്ന തിരക്കകള്ക്ക് ശേഷം ചില ക്ലാസ്സിക്ക് ചിത്രങ്ങള്‍ മോഹന്‍ലാല്‍ പരീക്ഷിക്കാന്‍ തയ്യാറാവുകയാണ് എന്ന വാര്‍ത്തകര്‍ വരുന്നു. അത് ശരിയാണെങ്കില്‍ മലയാള സിനിമക്കും ആസ്വാദകര്‍ക്കും ഒരു വസന്തകാലം തന്നെയുണ്ടാകും എന്ന് തീര്‍ച്ചയാണ്.
ഈയിടെ തന്റെ രാഷ്ട്രീയ പ്രവേശ അഭ്യൂഹങ്ങളെപ്പറ്റി വ്യക്തമായി മറുപടി കൊടുത്ത മോഹന്‍ലാല്‍ തനിക്ക് രാഷ്ട്രീയം തല്ക്കാലം വേണ്ട എന്ന നിലപാട് വ്യക്തമാക്കിയിരുന്നു. സിനിമയിലൂടെ ജനങ്ങളുമായി സംവദിക്കാനാണ് താല്‍പ്പര്യമെന്നും രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് ഇപ്പോള്‍ പ്രസക്തിയില്ലെന്നും വ്യക്തമാകുന്നു മോഹന്‍ലാല്‍.
മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ലാലേട്ടന് സിനിമയില്‍ വളരെ സജീവ സാന്നിധ്യമായി നിലകൊള്ളാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്ത തന്നെ ഏതൊരു സിനിമാ പ്രേമിയെയും സന്തോഷത്തില്‍ കൊണ്ടെത്തിക്കുന്നതാണ്.
തന്റെ അഭിനയ സാദ്ധ്യതകള്‍ തുറന്നു കാട്ടുന്ന കഥാപാത്രങ്ങള്‍ നിരവധി ചെയ്ത മോഹന്‍ലാല്‍ ഇനിയും അത്തരം വേഷങ്ങളില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ്. ഇനിവരും സിനിമകളില്‍ എല്ലാം ആ ലാല്‍ മാജിക് പ്രേക്ഷകരെ വിസ്മയിപ്പിക്കാന് കാത്തുനില്‍ക്കുകയാണ്.