തമിഴകത്തെ സൂപ്പര്‍ സംവിധായകന് മജീദ് ഒരുക്കുന്ന ടോര്‍ച്ച് ലൈറ്റ് എന്ന ചിത്രം പുരോഗമിക്കുകയാണ്. തൊണ്ണൂറുകളിലെ ലൈംഗിക തൊഴിലാളികളുടെ കഥയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ സദ, ഋതിക, ഉദയ, സംവിധായകന് വെങ്കടേഷ് എന്നിവര്‍ അഭിനയിക്കുന്നു.
”ഈ സിനിമയില്‍ നിന്ന് നാല്പതോളം നടിമാരാണ് പിന്മാറിയത്. ലൈംഗിക തൊഴിലാളിയായി അഭിനയിക്കാന്‍ ആര്‍ക്കും താല്പര്യമില്ലായിരുന്നു. അവസാനമാണ് സദയോട് ഈ കഥ പറഞ്ഞത്. കഥ കേട്ട നടി കരയുകയായിരുന്നു.” സംവിധായകന് പറഞ്ഞു.
അവസരങ്ങള്‍ കുറഞ്ഞ സദയ്ക്ക് ഇതൊരു തിരിച്ച് വരവായിരിക്കും. ഇത് സ്ത്രീകളുടെ കഥയാണ്. നല്ലൊരു ആശയമാണ് സിനിമയിലൂടെ സമൂഹത്തിലേക്ക് എത്തുന്നതെന്നും മജീദ് പറഞ്ഞു.
നേരത്തെ, ഇളയദളപതി വിജയ് നായകനായ തമിഴന് എന്ന സൂപ്പര്‍ഹിറ്റ് ചിത്രം സംവിധാനം ചെയ്തത് മജീദ് ആയിരുന്നു. പ്രിയങ്ക ചോപ്രയായിരുന്നു ചിത്രത്തിലെ നായികയായി എത്തിയത്.