വെറും ഒരു ടാക്‌സി ഡ്രൈവറില്‍ നിന്ന് മുപ്പതു കോടി ചിത്രത്തിന്റെ നിര്‍മ്മാതാവിലേക്ക്: മധുര രാജ നിര്‍മ്മാതാവിന്റെ ജീവിത കഥ വൈറല്‍

21

മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ മധുര രാജ എന്ന ചിത്രം ഈ വരുന്ന വിഷുവിനു റിലീസ് ചെയ്യാൻ പോവുകയാണ്. പുലി മുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചത് നെൽസൺ ഐപ്പ് എന്ന നവാഗതനായ നിർമ്മാതാവ് ആണ്.

Advertisements

മുപ്പതു കോടി രൂപ മുടക്കിയാണ് ഈ ചിത്രം അദ്ദേഹം നിർമ്മിക്കുന്നത്. അദ്ദേഹത്തിന്റെ ജീവിത കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.

മുപ്പതു വർഷം മുൻപ് ഗൾഫിൽ ടാക്സി ഡ്രൈവർ ആയി എത്തിയ നെൽസൺ തന്റെ പരിശ്രമത്തിലൂടെ സ്വന്തമായി ലോറികൾ വാങ്ങുകയും ഈ കഴിഞ്ഞ മുപ്പതു വർഷം കൊണ്ട് ഇന്ന് കാണുന്ന നിലയിൽ എത്തിച്ചേരുകയും ചെയ്തയാളാണ്.

ഒരു ടാക്സി ഡ്രൈവറിൽ നിന്ന് മുപ്പതു കോടി ചിത്രത്തിന്റെ നിർമ്മാതാവ് എന്ന ലേബൽ വരുമ്പോഴും നെൽസൺ ഐപ്പ് ഇപ്പോഴും മനസ്സ് കൊണ്ട് ആ പഴയ സാധാരണക്കാരൻ തന്നെയാണ്.

സത്യസന്ധതയും ദൈവ ഭയവും പരിശ്രമവും ആണ് തന്നെ ഈ നിലയിൽ എത്തിച്ചത് എന്ന് അദ്ദേഹം പറയുന്നു. ഏതായാലും ഏവർക്കും ഒരു പ്രചോദനം തന്നെയാണ് നെൽസൺ ഐപ്പ് എന്ന ഈ കുന്നംകുളം സ്വദേശിയുടെ ജീവിത കഥ എന്ന് പറയാം.

ഉദയ കൃഷ്ണ തിരക്കഥ രചിച്ച മധുര രാജ ഈ വരുന്ന ഏപ്രിൽ മാസത്തിൽ വിഷു റിലീസ് ആയി പ്രദർശനം ആരംഭിക്കും.

മമ്മൂട്ടിക്ക് ഒപ്പം തമിഴ് നടൻ ജയ്, തെലുങ്കു നടൻ ജഗപതി ബാബു തുടങ്ങി ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ബോളിവുഡ് സുന്ദരി സണ്ണി ലിയോണി ഐറ്റം ഡാൻസുമായി പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിന്റെ മോഷൻ പോസ്റ്ററും ഇതിലെ ഗാനങ്ങളും ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിയെടുത്തു കഴിഞ്ഞിട്ടുണ്ട്.

Advertisement