മലയാള സിനിമയിലെ താരരാജാവ് തന്നെയാണ് താനെന്ന് തെളിയിക്കുകയാണ് ഒരിക്കല്‍ കൂടി മോഹന്‍ലാല്‍. കഴിഞ്ഞ ദിവസമാണ് മോഹന്‍ലാല്‍ നായകനായി എത്തിയ നേര് എന്ന ചിത്രം തിയ്യേറ്ററുകളിലെത്തിയത്. പ്രേക്ഷകരുടെ ഇഷ്ടം നേടിയാണ് ചിത്രത്തിന്റെ ആദ്യ ഷോകള്‍ പൂര്‍ത്തിയായിരിക്കുന്നത്.
കോര്‍ട്ട് റൂം ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണിത്. ചിത്രത്തില്‍ കഥാപാത്രത്തിനും കഥയ്ക്കും വേണ്ട മികച്ച അഭിനയമാണ് മോഹന്‍ലാല്‍ കാഴ്ചവെച്ചിരിക്കുന്നത്. താരത്തിന്റെ സ്വഭാവമില്ലാത്ത കഥാപാത്രമായി മാറിയ മോഹന്‍ലാലിന് കൈയ്യടിക്കുകയാണ് ആരാധകരും.
മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തങ്ങള്‍ കാണാന്‍ ആഗ്രഹിച്ച ‘ലാലേട്ടന്’ തിരിച്ചെത്തി എന്നാണ് ആരാധകര്‍ പറയുന്നത്. ജിത്തു ജോസഫ് ഒരുക്കിയ ചിത്രത്തിന് മികച്ച പ്രേക്ഷക പിന്തുണ ലഭിച്ചുകൊണ്ടിരിക്കുകയാണ്. ജിത്തു ജോസഫ് മോഹന്‍ലാല്‍ കോമ്പോ വീണ്ടും പ്രേക്ഷകരെ അമ്പരപ്പിച്ചുവെന്ന് തന്നെ പറയാം.
ഏറെ കാലത്തിന് ശേഷമാണ് ഒരു മോഹന്‍ലാല്‍ ചിത്രത്തിന് തിയ്യേറ്ററുകലില്‍ നിന്നും മികച്ച പ്രതികണം ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദ്യ ദിനം തന്നെ മികച്ച പ്രതികരണം ലഭിച്ചതോടെ ബോക്സ്ഓഫീസിലും അത് പ്രതിഫലിക്കാന്‍ തുടങ്ങി.
നൈറ്റ് ഷോകള്‍ക്കെല്ലാം തന്നെ സൈറ്റുകളില്‍ ബുക്കിംഗ് വിറ്റുപോയിരിക്കുകയാണ്. കേരളാബോക്സ് ഓഫീസില്‍ ചിത്രം നല്ലൊരു കളക്ഷന്‍ നേടുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് അണിയറപ്രവര്‍ത്തകരെല്ലാം. മോണിംഗ് ആഫ്റ്റര്‍ നൂണ് ഷോകള്‍ക്കെല്ലാം സീറ്റുകള്‍ ഫില്‍ എന്നാണ് ബുക്ക് മൈ ഷോയിലെ കണക്കുകള്‍ കാണിക്കുന്നത്.
അവധി ദിവസങ്ങളിലും ഇത് തന്നെയാവും അവസ്ഥയെന്നാണ് നിഗമനം. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മോഹന്‍ലാല്‍ നേരിലൂടെ വീണ്ടും വക്കീല്‍ വേഷമണിയുന്നത്. ചിത്രത്തില്‍ അനശ്വര രാജന്, പ്രിയാമണി, ശാന്തി മായാദേവി ജഗദീഷ് തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.