റിലീസ് ദിനത്തിൽ തന്നെ ബോക്‌സ് ഓഫീസ് തൂക്കി ‘നേര്’; മുന്നിൽ ഒരേയൊരു ചിത്രം മാത്രം

301

കാത്തിരുന്ന മോഹൻലാൽ എന്ന അഭിനേതാവിന്റെ തിരിച്ചുവരവാണ് നേര് എന്ന ചിത്രത്തിലൂടെ എന്നാണ് പ്രേക്ഷകർ പറയുന്നത്. മലയാള സിനിമയിലെ താരരാജാവ് തന്നെയാണ് താനെന്ന് തെളിയിക്കുകയാണ് ഒരിക്കൽ കൂടി മോഹൻലാൽ. കഴിഞ്ഞ ദിവസമാണ് മോഹൻലാൽ നായകനായി എത്തിയ നേര് എന്ന ചിത്രം തിയ്യേറ്ററുകളിലെത്തിയത്. പ്രേക്ഷകരുടെ ഇഷ്ടം നേടിയാണ് ചിത്രത്തിന്റെ ആദ്യ ഷോകൾ പൂർത്തിയായിരിക്കുന്നത്.

കോർട്ട് റൂം ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണിത്. ചിത്രത്തിൽ കഥാപാത്രത്തിനും കഥയ്ക്കും വേണ്ട മികച്ച അഭിനയമാണ് മോഹൻലാൽ കാഴ്ചവെച്ചിരിക്കുന്നത്. താരത്തിന്റെ സ്വഭാവമില്ലാത്ത കഥാപാത്രമായി മാറിയ മോഹൻലാലിന് കൈയ്യടിക്കുകയാണ് ആരാധകരും.

Advertisements

മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തങ്ങൾ കാണാൻ ആഗ്രഹിച്ച ‘ലാലേട്ടൻ’ തിരിച്ചെത്തി എന്നാണ് ആരാധകർ പറയുന്നത്. ജിത്തു ജോസഫ് ഒരുക്കിയ ചിത്രത്തിന് മികച്ച പ്രേക്ഷക പിന്തുണ ലഭിച്ചുകൊണ്ടിരിക്കുകയാണ്. ജിത്തു ജോസഫ് മോഹൻലാൽ കോമ്പോ വീണ്ടും പ്രേക്ഷകരെ അമ്പരപ്പിച്ചുവെന്ന് തന്നെ പറയാം. ബോക്‌സ് ഓഫീസ് വീണ്ടും ലേലട്ടൻ ഭരിക്കുമെന്നാണ് ആരാധകരുടെ ഭാഷ്യം. നേരിലൂടെ ഓപ്പണിംഗ് ഡേയിൽ മൂന്ന് കോടി രൂപയ്ക്കടുത്ത് നേടിയിരിക്കുകയാണ് മോഹൻലാൽ.

ALSO READ- മറ്റുള്ളവരുടെ മുന്നിൽ മസിലു പിടിച്ചു നിൽക്കും എന്നിട്ട് എന്റെ ഡോക്ടറുടെ മുന്നിലും നല്ല പാതിയുടെ മുന്നിലും നെഞ്ചത്തിടിയും കരച്ചിലും ആയിരുന്നു, കാൻസറിനോട് പോരാടിയ ലക്ഷ്മി ജയന്റെ കുറിപ്പ് വൈറൽ

സംവിധായകൻ ജീത്തു ജോസഫിന്റെ പുതിയ ചിത്രം നേരിൽ നായകനായ മോഹൻലാലിന് വലിയ അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്. നേര് ആഗോളതലത്തിൽ ആകെ മൂന്ന് കോടി രൂപയിലധികം നേടി എന്നാണ് വിവിധ ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്.

ഈ സിനിമയിൽ വിജയമോഹൻ എന്ന ഒരു വക്കീൽ കഥാപാത്രമായിട്ടായിരുന്നു മോഹൻലാൽ എത്തിയത്. നീതി തേടുന്നു എന്ന ടാഗ്‌ലൈനിൽ ചിത്രം എത്തിയപ്പോൾ കുടുംബപ്രേക്ഷർ സ്വീകരിക്കുകയായിരുന്നു.

ALSO READ- ഹണി റോസ് ചിത്രം റേച്ചല്‍; ചിത്രീകരണം പൂര്‍ത്തിയായി, സിനിമ പ്രേക്ഷകരിലേക്ക്

നിലവിൽ ലഭ്യമായ റിപ്പോർട്ട് അനുസരിച്ച്, ചിത്രത്തിന്റെ റിലീസ് കളക്ഷനിൽ തന്നെ കേരള ബോക്‌സ് ഓഫീസിൽ 2023ൽ ഇറങ്ങിയ ചിത്രങ്ങളിൽ ആറാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് നേര്.

മലയാള ചിത്രങ്ങളുടെ മാത്രം കണക്കെടുത്താൽ നേര് റിലീസ് കളക്ഷനിൽ രണ്ടാമതുമാണ്. കേരള ബോക്‌സ് ഓഫീസിൽ റിലീസ് കളക്ഷനിൽ ഒന്നാം സ്ഥാനത്ത് വിജയ് നായകനായ ലിയോ 12 കോടി രൂപയുടെ നേട്ടവുമായി ഒന്നാമതുണ്ട്. കേരള ബോക്‌സ് ഓഫീസ് റിലീസ് കളക്ഷനിൽ റെക്കോർഡും നിലവിൽ ലിയോയുടെ പേരിലാണ്.

രജനികാന്ത് ചിത്രം ജയിലർ 5.85 കോടി രൂപയുമായി ലിയോയുടെ തൊട്ടുപിന്നിലുണ്ട്. ദുൽഖറിന്റെ കിംഗ് ഓഫ് കൊത്ത കളക്ഷനിൽ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത് റിലീസിന് 5.75 കോടി രൂപ നേടിയ ചിത്രമാണിത്. മലയാളത്തിൽ നിന്ന് 2023ലെ റിലീസ് കളക്ഷനിൽ ഒന്നാമത് കിംഗ് ഓഫ് കൊത്തയാണ്.

റിലീസ് കളക്ഷനിൽ 2023ൽ കേരള ബോക്‌സ് ഓഫീസിൽ നാലാം സ്ഥാനത്ത് വിജയ്‌യുടെ വാരിസും അഞ്ചാം സ്ഥാനത്ത് ഷാരൂഖ് ഖാന്റെ ജവാനും ഏഴാം സ്ഥാനത്ത് മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവനും എട്ടാം സ്ഥാനത്ത് 2.40 കോടി രൂപ നേടിയ മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡുമാണ്. ഒമ്പതാം സ്ഥാനം വീണ്ടും ഷാരൂഖ് ഖാൻ തന്നെ പഠാനിലൂടെ സ്വന്തമാക്കി. പത്താമത് ജൂഡ് ആന്തണി ജോസഫിന്റെ 2018 ആണ്.

Advertisement