ആ സുവർണ നേട്ടം എത്തിപ്പിടിച്ച് നേര്! ലോ ബജറ്റ് ചിത്രം ഇന്ന് 50 കോടി ക്ലബിൽ; സന്തോഷം പങ്കിട്ട് മോഹൻലാൽ

175

മലയാള സിനിമയിലെ താരരാജാവ് മോഹൻലാൽ നായകനായി എത്തിയ നേര് എന്ന ചിത്രം ക്രിസ്മസ് റിലീസായാണ് തിയ്യേറ്ററുകളിലെത്തിയത്. വലിയ ഹൈപ്പില്ലാതെ സാധാരണ ചിത്രമെന്ന സംവിധായകന്റെ വാക്കുകളോടെ തിയറ്ററിലെത്തിയ ചിത്രം എന്നാൽ, പ്രേക്ഷകരുടെ ഇഷ്ടം നേടിയാണ് ഓരോ ഷോയും പൂർത്തിയാക്കുന്നത്. മോഹൻലാലിന്റെ തിരിച്ചുവരവാണ് ചിത്രത്തിലൂടെ സംഭവിച്ചതെന്നാണ് ഓരോ ഓരാധകനും പറയുന്നത്.

ഈ സിനിമയിൽ അനശ്വര രാജനും അമ്പരപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. കോർട്ട് റൂം ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ഈ ചിത്രത്തിൽ കഥാപാത്രത്തിനും കഥയ്ക്കും വേണ്ട മികച്ച അഭിനയമാണ് മോഹൻലാൽ കാഴ്ചവെച്ചിരിക്കുന്നത്. താരത്തിന്റെ സ്വഭാവമില്ലാത്ത കഥാപാത്രമായി മാറിയ മോഹൻലാലിന് കൈയ്യടിക്കുകയാണ് ആരാധകരും.

Advertisements

ഇപ്പോഴിതാ ഈ ലാലേട്ടൻ ചിത്രം മറ്റൊരു മൈൽ സ്‌റ്റോൺ പിന്നിട്ടിരിക്കുകയാണ്. നേരിന് ആഗോള കളക്ഷനിൽ വമ്പൻ റെക്കോർഡ് സൃഷ്ടിച്ചുകൊണ്ട് ചിത്രം ആഗോളതലത്തിൽ 50 കോടി ക്ലബിൽ കളക്ട് ചെയ്തിരിക്കുകയാണ്. ഈ ചിത്രം ഈ നേട്ടത്തിൽ എത്തിയത് എട്ട് ദിവസത്തിനുള്ളിൽ ആണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

ALSO READ- പൃഥ്വിരാജിനൊപ്പം ഇനിയൊരു റൊമാന്റിക് മൂവി ഉണ്ടാകുമോ ; ചോദ്യത്തിന് തക്ക മറുപടി കൊടുത്ത് മീര ജാസ്മിന്‍

നേര് ആ സുവർണ നേട്ടത്തിലെത്തിയ വാർത്ത മോഹൻലാൽ തന്നെയാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഒപ്പം പ്രേക്ഷകർക്കും സിനിമയുടെ കൂടെ ഉണ്ടായിരുന്ന എല്ലാവർക്കും നന്ദിയും പറയുന്നു.

മോഹൻലാൽ എന്ന താരത്തിന്റെ തുടർ പരാജയങ്ങളിൽ നിന്നുള്ള ഒരു തിരിച്ചുവരവ് ആയിരിക്കുകയാണ് നേര്. ഇന്ന് നേര് ആഗോളതലത്തിൽ 50 കോടി ക്ലബിൽ എത്തും എന്ന് നേരത്തെ ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്തിട്ടുമുണ്ടായിരുന്നു. നേരിലെ നായകൻ മോഹൻലാൽ ഔദ്യോഗിക കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടതിനാൽ ആരാധകർ വലിയ ആവേശത്തിമർപ്പിലാണ്.

ALSO READ-ചിത്രത്തില്‍ കാണുന്ന ആളെ മനസിലായോ, ഇന്നത്തെ സൂപ്പര്‍ താരം ആണ്

കോർട്ട് റൂം ഡ്രാമയായ നേര് ചെറിയ ബജറ്റിൽ ഒരുക്കിയ സിനിമയാണ്. എന്നിട്ടും വമ്പൻ ബിഗ്ബജറ്റ് ചിത്രങ്ങൾക്ക് സാധിക്കാത്ത നേട്ടം കരസ്ഥമാക്കിയിരിക്കുകയാണ്. ഏറ്റവും കുറഞ്ഞ ദിവസത്തിനുള്ളിൽ 50 കോടി ക്ലബിൽ ചിത്രം ഇടംനേടിയത് പ്രേക്ഷകർക്കും അമ്പരപ്പാണ് ഉണ്ടാക്കുന്നത്.

നേരിൽ മോഹൻലാലിനൊപ്പം സാറ എന്നകഥാപാത്രമായി അനശ്വര രാജനും അത്ഭുത പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. മോഹൻലാൽ വിജയമോഹൻ എന്ന വക്കീൽ കഥാപാത്രത്തെയാണ് സിനിമയിൽ അവതരിപ്പിച്ചത്. നടനായി മോഹൻലാലിനെ കാണാൻ കാത്തിരുന്നവർക്കുള്ള വിരുന്നാണ് ഈ ചിത്രം.

താരഭാരമില്ലാതെ തീർത്തും സ്വാഭാവികമായിട്ടാണ് മോഹൻലാൽ ചിത്രത്തിലെ വിജയമോഹനെ അവതരിപ്പിച്ചിരിക്കുന്നത്. സംവിധായകൻ ജീത്തു ജോസഫിന്റെ ഒരു ചിത്രത്തിൽ മോഹൻലാൽ നായകനായി എത്തിയപ്പോഴുള്ള എല്ലാ പ്രതീക്ഷകളും നിറവേറ്റുന്നതാണ് നേരിന്റെ ഈ വിജയം. ശാന്തി മായാദേവിയും ജീത്തു ജോസഫുമാണ് തിരക്കഥ.

Advertisement