അത്ഭുത പ്രകടനവുമായി നേര്; ആറ് ദിവസം കൊണ്ട് ദുൽഖറിന്റെ കൊത്തയെ മറികടന്നു; ഇനി നേരിടാനുള്ളത് മമ്മൂട്ടിയെ

172

മലയാള സിനിമയിലെ താരരാജാവ് മോഹൻലാൽ നായകനായി എത്തിയ നേര് എന്ന ചിത്രം ക്രിസ്മസ് റിലീസായാണ് തിയ്യേറ്ററുകളിലെത്തിയത്. വലിയ ഹൈപ്പില്ലാതെ സാധാരണ ചിത്രമെന്ന സംവിധായകന്റെ വാക്കുകളോടെ തിയറ്ററിലെത്തിയ ചിത്രം എന്നാൽ, പ്രേക്ഷകരുടെ ഇഷ്ടം നേടിയാണ് ഓരോ ഷോയും പൂർത്തിയാക്കുന്നത്. മോഹൻലാലിന്റെ തിരിച്ചുവരവാണ് ചിത്രത്തിലൂടെ സംഭവിച്ചതെന്നാണ് ഓരോ ഓരാധകനും പറയുന്നത്.

ഈ സിനിമയിൽ അനശ്വര രാജനും അമ്പരപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. കോർട്ട് റൂം ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ഈ ചിത്രത്തിൽ കഥാപാത്രത്തിനും കഥയ്ക്കും വേണ്ട മികച്ച അഭിനയമാണ് മോഹൻലാൽ കാഴ്ചവെച്ചിരിക്കുന്നത്. താരത്തിന്റെ സ്വഭാവമില്ലാത്ത കഥാപാത്രമായി മാറിയ മോഹൻലാലിന് കൈയ്യടിക്കുകയാണ് ആരാധകരും.

Advertisements

ജീത്തു ജോസഫ് മോഹൻലാൽ കോമ്പോ വീണ്ടും പ്രേക്ഷകരെ അമ്പരപ്പിച്ചുവെന്ന് തന്നെ പറയാം. കളക്ഷൻ റെക്കോർഡുകളും തകർത്താണ് നേരിന്റെ മുന്നേറ്റം. നേര് റിലീസായതിന്റെ ആദ്യ ഞായറാഴ്ച 3.6 കോടിയാണ് ചിത്രം തിയറ്ററുകളിൽ നിന്നും നേടിയത്.

ALSO READ- ഒത്തിരി കഷ്ടപ്പാടുകള്‍ അനുഭവിച്ചു, നടനാവുന്നതിന് മുമ്പ് ജീവിക്കാന്‍ വേണ്ടി വേറെയും ജോലികള്‍ ചെയ്തിരുന്നു, മനസ്സുതുറന്ന് വിജയ് സേതുപതി

റിലീസായി വെറും ആറ് ദിനത്തിനുള്ളിൽ യുവതാരം ദുൽഖർ സൽമാന്റെ ബ്ഗി ബജറ്റ് ചിത്രം കിംഗ് ഓഫ് കൊത്തയുടെ റെക്കോർഡ് മലർത്തിയടിച്ചിരിക്കുകയാണ് നേര്. തുടർച്ചയായ ദിവസങ്ങളിൽ സിനിമയ്ക്ക് അമ്പരപ്പിക്കുന്ന തിരക്കാണ് തിയറ്ററുകളിൽ. റിലീസായി വെറും 6ാമത്തെ ദിവസം തന്നെ മലയാളത്തിൽ റിലീസായ ഏറ്റവും മികച്ച അഞ്ച് വിജയങ്ങളുടെ ലിസ്റ്റിൽ ഇടംപിടിച്ചുകഴിഞ്ഞിരിക്കുകയാണ് ഈ സിനിമ.

മലയാളം സിനിമകളുടെ 2023 ലെ കേരളത്തിലെ കളക്ഷനിലാണ് നേര് മുൻനിരയിലേക്ക് കയറിയിരിക്കുന്നത്. ടോപ്പ് ഫൈവിൽ നേര് ഇടം പിടിച്ചു കഴിഞ്ഞു. ദുൽഖർ സൽമാൻ നായകനായ അഭിലാഷ് ജോഷി ചിത്രം കിംഗ് ഓഫ് കൊത്തയെ മറികടന്നാണ് അഞ്ചാം സ്ഥാനത്തേക്ക് നേര് ചിത്രം കുതിച്ചത്.

ALSO READ- വിദേശത്ത് നിന്നും കോടികള്‍ വാരി നേരിന്റെ വിജയക്കുതിപ്പ്, പുതിയ വിവരങ്ങള്‍ ഇങ്ങനെ

കേരളത്തിൽ നിന്ന് മാത്രം നേര് നേടിയത് 18.85 കോടിയാണെന്നാണ് പ്രമുഖ ട്രാക്കർമാരുടെ റിപ്പോർട്ടുകൾ. റിലീസ് ദിനമായിരുന്ന വ്യാഴാഴ്ച കേരളത്തിൽ നിന്ന് 2.75 കോടി നേടിയ ചിത്രത്തിന്റെ ഏറ്റവും ഉയർന്ന കളക്ഷൻ ക്രിസ്മസ് ദിനമായ തിങ്കളാഴ്ച ആയിരുന്നു. 4.03 കോടിയാണ് ചിത്രം കേരളത്തിൽ നിന്ന് സ്വന്തമാക്കിയത്.

അതേസമം, 2023 ലെ റിലീസുകളിൽ കേരളത്തിൽ നിന്നുള്ള കളക്ഷനിൽ മലയാള സിനിമകളിൽ ഒന്നാം സ്ഥാനത്ത് പ്രളയം പശ്ചാത്തലമാക്കിയ 2018 ആണ്. രണ്ടാം സ്ഥാനത്ത് ഓണം റിലീസ് ആയി എത്തിയ ആർഡിഎക്‌സും മൂന്നാം സ്ഥാനത്ത് മമ്മൂട്ടി നായകനായ കണ്ണൂർ സ്‌ക്വാഡും. നാലാം സ്ഥാനത്ത് യുവതാരങ്ങൾ അണിനിരന്ന രോമാഞ്ചമാണ്. അഞ്ചാം സ്ഥാനത്താണ് നേര്.

ചിത്രം റിലീസായി ആദ്യ വാരം പിന്നിടുന്നതേ ഉള്ളൂ എന്നതിനാൽ തന്നെ ഫൈനൽ കളക്ഷൻ കേരളത്തിലെ റെക്കോർഡ് ആകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

Advertisement