കാത്തിരിപ്പിന് അവസാനം; ത്രില്ലടിപ്പിക്കാൻ ലാലേട്ടനും ജീത്തുവും എത്തുന്നു; ‘നേര്’ ഫാൻസ് ഷോകൾ ഇങ്ങനെ

157

എക്കാലത്തേയും ആരാധകരുടെ പ്രിയപ്പെട്ട കൂട്ടുകെട്ടാണ് മോഹൻലാലിന്റേയും ജീത്തു ജോസഫിന്റേയും. ദൃശ്യം സിനിമയിൽ തുടങ്ങിയ ഈ കൂട്ടുകെട്ടിൽ പുറത്തെത്തിയസിനിമകളെല്ലാം നിരൂപക പ്രശംസയും ആരാധകരുടെ സ്‌നേഹവും നേടിയവ ആയിരുന്നു.

ഇപ്പോഴിതാ മറ്റൊരു ചിത്രവുമായി ഇരുവരും പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ്. ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന പുതിയ മോഹൻലാൽ ചിത്രമാണ് നേര്. നേര് ഒരു കോർട് ഡ്രാമയായിരിക്കുമെന്നാണ് സൂചനകളെല്ലാം.

Advertisements

ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഫാൻസ് ഷോയുടെ അപ്‌ഡേറ്റാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ചിത്രം പ്രഖ്യാപിച്ചതുമുതൽ ആരാധകർ ആകംക്ഷയിലാണെങ്കിലും വൻ ഹൈപ്പില്ലാതെയാണ് നേര് എത്തുന്നത്. ആശ്യമില്ലാത്ത അവകാശവാദങ്ങളൊന്നും ചിത്രത്തെ ചൊല്ലി അണിയറ പ്രവർത്തകർ മുന്നോട്ട് വെച്ചിട്ടില്ല.

നേരിന് തിരുവനന്തപുരം, കോട്ടയം, തൃശൂർ എന്നിവടങ്ങളിലായി യഥാക്രമം ന്യൂ, അഭിലാഷ്, തൃശൂർ തിയറ്ററുകളിലാണ് ഫാൻസ് ഷോ ചാർട്ട് ചെയ്തിരിക്കുന്നത്. നീതി തേടുന്നു എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ.
ALSO READ- ലിപ് ലോക്ക് സീനിനെ കുറിച്ച് പറഞ്ഞപ്പോള്‍ അപ്പനും കാമുകിയും പ്രതികരിച്ചത് ഇങ്ങനെ; ടോവിനോ തോമസ് പറഞ്ഞത്

നേരിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത് സതീഷ് കുറുപ്പാണ്. വിഷ്ണു ശ്യാമാണ് നേരിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. അതേസമയം, മോഹൻലാലിന്റേതായി പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം ‘വൃഷഭ’യും പൂർത്തിയാവുകയാണ്.

സംവിധാനം നന്ദ കിഷോർ ആണ്. സഹ്‌റ എസ് ഖാൻ ആണ് നായിക. ദേവിശ്രീ പ്രസാദാണ് സംഗീതം സംവിധാനം. എവിഎസ് സ്റ്റുഡിയോസ്, ഫസ്റ്റ് സ്റ്റെപ്പ് മൂവീസ്, ബാലാജി ടെലിഫിലിംസ്, കണക്റ്റ് മീഡിയ എന്നീ ബാനറുകളിൽ അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, ജൂഹി പരേഖ് മെഹ്ത, ശ്യാം സുന്ദർ, ഏക്ത കപൂർ, ശോഭ കപൂർ, വരുൺ മാതൂർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

റോഷൻ മെക, ഷനയ കപൂർ, രാഗിണി ദ്വിവേദി, ശ്രീകാന്ത് മെക തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ALSO READ- അതേ ഞാന്‍ വീണ്ടും അമ്മയാവാന്‍ പോവുകയാണ് , ആറാം മാസം തുടങ്ങി; സന്തോഷ വാര്‍ത്ത പങ്കുവെച്ച് ലക്ഷ്മി പ്രമോദ്

കൂടാതെ ആരാധകർ ഏറ്രവമധികം ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബൻ റിലീസ് ചെയ്യാനിരിക്കുകയാണ്.

ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രം സംവിധാനം ചെയ്യുന്നതിനാൽ വലിയ ഹൈപ്പാണ് മോഹൻലാൽ നായകനാകുന്ന മലൈക്കോട്ടൈ വാലിബന്. ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത് മധു നീലകണ്ഠനാണ്. തിരക്കഥ പി എസ് റഫീഖാണ്.

Advertisement