ഹൈപ്പില്ലാതെ എത്തി ഹൃദയം കീഴടക്കിയ നേര്! ആദ്യ ഞായറാഴ്ചയിലെ അമ്പരപ്പിക്കുന്ന കളക്ഷൻ റിപ്പോർട്ട് പുറത്ത്

242

മലയാള സിനിമയിലെ താരരാജാവ് മോഹൻലാൽ നായകനായി എത്തിയ നേര് എന്ന ചിത്രം അടുത്തിടെയായിരുന്നു തിയ്യേറ്ററുകളിലെത്തിയത്. പ്രേക്ഷകരുടെ ഇഷ്ടം നേടിയാണ് ചിത്രത്തിന്റെ ആദ്യ ഷോകൾ പൂർത്തിയായിരിക്കുന്നത്. കോർട്ട് റൂം ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണിത്.

ചിത്രത്തിൽ കഥാപാത്രത്തിനും കഥയ്ക്കും വേണ്ട മികച്ച അഭിനയമാണ് മോഹൻലാൽ കാഴ്ചവെച്ചിരിക്കുന്നത്. താരത്തിന്റെ സ്വഭാവമില്ലാത്ത കഥാപാത്രമായി മാറിയ മോഹൻലാലിന് കൈയ്യടിക്കുകയാണ് ആരാധകരും.

Advertisements

മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തങ്ങൾ കാണാൻ ആഗ്രഹിച്ച ‘ലാലേട്ടൻ’ തിരിച്ചെത്തി എന്നാണ് ആരാധകർ പറയുന്നത്. ജിത്തു ജോസഫ് ഒരുക്കിയ ചിത്രത്തിന് മികച്ച പ്രേക്ഷക പിന്തുണ ലഭിച്ചുകൊണ്ടിരിക്കുകയാണ്. ജിത്തു ജോസഫ് മോഹൻലാൽ കോമ്പോ വീണ്ടും പ്രേക്ഷകരെ അമ്പരപ്പിച്ചുവെന്ന് തന്നെ പറയാം. കളക്ഷൻ റെക്കോർഡുകളും തകർത്താണ് നേരിന്റെ മുന്നേറ്റം. നേര് റിലീസായതിന്റെ ആദ്യ ഞായറാഴ്ച നേടിയതിന്റെ കണക്കുകൾ പുറത്തെത്തിയിരിക്കുകയാണ്.

ALSO READ- കേരളത്തിൽ മാത്രമല്ല, പുറത്തും താരമായി മലയാളത്തിന്റെ സൂപ്പർസ്റ്റാർ; പിന്നിലാക്കിയത് യുവതാരങ്ങളെ

ഞായറാഴ്ച നേര് ആകെ 3.62 കോടി രൂപ കേരളത്തിൽ നിന്ന് നേടി എന്നാണ് ബോക്‌സ് ഓഫീസ് റിപ്പോർട്ട്. നേര് ആകെ 11.91 കോടി രൂപയാണ് കേരളത്തിൽ നിന്ന് മാത്രമായി നേടിയിരിക്കുന്നത്. ആഗോളതലത്തിൽ നേര് 20.9 കോടി രൂപ നേടിയിട്ടുണ്ട്.

സിനിമാ കോർട്ട് റൂമിന്റെ നേർക്കാഴ്ചയായാണ് ഒരുക്കിയിരിക്കുന്നത്. നടൻ എന്ന നിലയിലും മോഹൻലാലിന് ചിത്രം വലിയ ഒരു അവസരം ആയിരിക്കുകയാണ് എന്ന് നേര് കണ്ടവർ ഒന്നടങ്കം അഭിപ്രായപ്പെടുന്നു.

ALSO READ-പഴയ ചിത്രങ്ങളിലെ അഭിനയം കാണുമ്പോൾ ചമ്മൽ തോന്നും; കസ്തൂരിമാനിലെ ആ രംഗം വേണ്ടായിരുന്നു അല്ലേ? മീര ജാസ്മിൻ പറയുന്നത് കേട്ടോ

സിനിമ വലിയ ഹൈപ്പില്ലാതെ എത്തി പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു. ഒരു സസ്‌പെൻസും പ്രതീക്ഷിച്ച് നേര് കാണാൻ വരേണ്ട എന്ന് നേരത്തെ ജീത്തു ജോസഫും മോഹൻലാലും അടക്കമുള്ളവർ വ്യക്തമാക്കിയിരുന്നു.

നേരത്തെ, സംവിധായകൻ ജീത്തു ജോസഫിന്റെ തന്നെ ചിത്രമായ ദൃശ്യം, ദൃശ്യം 2 നേടിയ വിജയം നേരിന് മേൽ ഭാരം തീർക്കുമോ എന്നായിരുന്നു ആശങ്ക. അതകൊണ്ടാണ് ഈ ചിത്രം ഒരു കോർട്ട് റൂം ഡ്രാമയാണെന്ന് സംവിധായകൻ ജീത്തു ജോസഫ് ആവർത്തിച്ച് വ്യക്തമാക്കിയത്.

ജീത്തു ജോസഫ് പ്രമോഷന് പറഞ്ഞത് കൃത്യമാണ് എന്ന് വ്യക്തമായിരിക്കുകയാണ്. ഇമോഷണ് പ്രാധാന്യം നൽകിയാണ് ചിത്രം സംവിധായകൻ ഒരുക്കിയിരിക്കുന്നത്.

ഡിസംബർ 21നാണ് നേര് തിയറ്ററിലെത്തിയത്. ശാന്തി മായാദേവിയും ജീത്തു ജോസഫുമാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഛായാഗ്രാഹണം സതീഷ് കുറുപ്പ്. സംഗീതം വിഷ്ണു ശ്യാം.

Advertisement