അന്ന് സ്റ്റേജിൽ നിന്ന് താഴേക്ക് വീണ് തോളെല്ല് പൊട്ടി, ഞാൻ മരിക്കേണ്ടത് ആയിരുന്നു, കുറേക്കാലം കിടപ്പിലായി പോയി: വെളിപ്പെടുത്തലുമായി നടൻ ശരത്

176

ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലുെ ഒരു പോലെ തിളങ്ങിയ നടനാണ് ശരത്ത് ദാസ്. നിരവധി ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ച് ശ്രദ്ധേയനായ നടനാണ് ശരത്. 1993 മുതൽ അഭിനയലോകത്ത് സജീവമായ അദ്ദേഹം. ഇപ്പോഴിതാ തൻറെ ചിത്രങ്ങൾ വെച്ച് വന്ന ട്രോളുകളെ കുറിച്ചും ജീവിത്തിൽ നേരിടേണ്ടി വന്ന വലിയൊരു അപകടത്തെ കുറിച്ചും മനസ്സ് തുറന്നു പറയുകയാണ് താരം.

15-ാം വയസ്സിലാണ് ഞാൻ സിനിമയിലെത്തിയത്. അക്കാലത്ത് ഒരു സ്റ്റേജിൽ പരിപാടി അവതരിപ്പിക്കുന്നതിനിടയിൽ സ്റ്റേജിൽ നിന്ന് താഴേക്ക് വീണ് തോളെല്ല് പൊട്ടി ഒന്നരമാസം കിടപ്പിലായിരുന്നു. അന്ന് ഞാൻ മരിക്കേണ്ടതായിരുന്നു, അതിനുശേഷം കുറച്ചുനാൾ വല്ലാത്തൊരവസ്ഥയിലായിരുന്നു, അമൃത ടിവിയിൽ എംജി ശ്രീകുമാർ അവതരിപ്പിക്കുന്ന പറയാം നേടാം പരിപാടിയിൽ എത്തിയപ്പോഴാണ് ശരത്ത് ഇതെല്ലാം തുറന്ന് പറഞ്ഞത്.

Advertisements

ഭാര്യയുടെ പേര് മഞ്ജുവെന്നാണ്. ഞങ്ങളുടേത് അറേഞ്ച്ഡ് മ്യാരേജ് ആണ്. അകന്നൊരു ബന്ധു കൂടിയാണ് മഞ്ജു. ആലോചന വന്നു, ജാതകം നോക്കിയായിരുന്നു വിവാഹം. ഞങ്ങൾക്ക് രണ്ട് പെൺകുട്ടികളാണ്. വേദ, ധ്യാന എന്നാണ് അവരുടെ പേര്. ആദ്യത്തെയാൾ ഒമ്പതാം ക്ലാസിലാണ്. രണ്ടാമത്തെയാൾ അഞ്ചിലും ആണ്.

ഒരു സീരിയലിൽ അടുത്തിടെ അഭിനയിച്ചിരുന്നു. സീരിയൽ ടെലികാസ്റ്റിങ് കഴിഞ്ഞ ശേഷമാണ് ട്രോളുകൾ വന്നത്. അതിൽ മരിക്കുന്നൊരു കഥാപാത്രമായിരുന്നു. ചില രസികൻമാർ അതെടുത്ത് ട്രോളാക്കി. വെടികൊണ്ട് നിൽക്കുന്നൊരു ട്രോളായാണ് വന്നത്. അത് അവർ പല പല സ്ഥലത്ത് പോസ്റ്റ് ചെയ്തു, ഒരാഴ്ചക്കാലം നല്ലൊരിതായിരുന്നു എന്നും ശരത് പറയുന്നുണ്ട്.

സീരിയലിൽ അഭിനയിക്കുമ്പോൾ നടിമാരുടെ ദേഹത്ത് തൊട്ടും മറ്റുമൊക്കെ പ്രണയരംഗങ്ങൾ അഭിനയിക്കുമ്പോൾ ഭാര്യയ്ക്ക് പ്രശ്‌നമൊന്നുമില്ല. പാലക്കാടാണ് മഞ്ജുവിൻറെ വീട്. ഒരിക്കൽ ഐവി ശശി സാറിൻറെ സിനിമയിൽ പാലക്കാട് ഒരു ഷൂട്ടിനായി പോയിരുന്നു.

അന്ന് മഞ്ജു ലൊക്കേഷനിൽ വന്നോട്ടെയെന്ന് ചോദിച്ചു. മഞ്ജുവും അച്ഛനും കൂടി അവിടെ വന്നപ്പോൾ വാരസ്യാര് കുട്ടി അമ്പലക്കുളത്തിൽ വീഴാൻ നേരം ഞാൻ കയറിപിടിക്കുന്ന രംഗം കണ്ടിട്ടാണ് അവർ വരുന്നത്. അതിനാൽ മഞ്ജുവിന് അറിയാം, അഭിനേതാവായാൽ ഇങ്ങനെയൊക്കെ ചെയ്യേണ്ടി വരുമെന്ന്, ഇന്നെത്ര പേരെ കെട്ടിപ്പിടിച്ചു അങ്ങനെയൊന്നും ചോദക്കാത്തയാളാണ് മഞ്ജു എന്നാണ് ശരത്ത് പറഞ്ഞത്.

നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുള്ള ശരത്ത് ദാസ് ഡബ്ബിങ് ആർടിസ്റ്റ് കൂടിയാണ്. 27 വർഷത്തോളമായി അഭിനയലോകത്തുണ്ട്. കുറച്ചുനാളായി സിനിമകളിൽ സജീവമല്ലാത്ത ശരത്ത് ഒടുവിൽ അഭിനയിച്ചത് മാച്ച് ബോക്‌സ് എന്ന സിനിമയിലാണ്. ഭദ്ര എന്ന പരമ്പരയിലാണ് മിനിസ്‌ക്രീനിൽ ഒടുവിൽ അഭിനയിച്ചത്. അമ്പതോളം സിനിമകളിൽ ഡബ്ബിങ് ആർടിസ്റ്റായിട്ടുമുണ്ട് ശരത്ത് സജീവമാണ്.

ഏഷ്യനെറ്റിൽ ദയ എന്ന പരമ്പരയിലാണ് അടുത്തതായി ഞാൻ അഭിനയിക്കുന്നത്. സബ് കളക്ടറായാണ് അതിൽ എത്തുന്നതെന്നും ശരത് പറഞ്ഞു. ടിവി പരിപാടിക്കിടയിൽ ശരത് ഓടക്കുഴൽ വായിച്ചിരുന്നു.

കഥകളി ഗായകനായിരുന്ന അച്ഛനോടൊപ്പം ചെറുപ്പത്തിൽ ഒരിക്കൽ ഒരു സംഗീത ഉപകരണ ഷോപ്പിൽ പോയപ്പോൾ ഒരു ഓടക്കുഴലെടുത്ത് ചുമ്മാ വായിച്ചു, അന്ന് ആ ഷോപ്പിലെയാൾ ആ ഓടക്കുഴൽ എനിക്ക് സമ്മാനിച്ചു. അതിന് ശേഷം സ്വയം ഓടക്കുഴൽ വായിക്കാൻ പഠിക്കുകയായിരുന്നുവെന്നുമാണ് ശരത് പറഞ്ഞത്.

Advertisement