തള്ളലോ നുണയോ ആവശ്യമില്ലെന്ന് മമ്മൂക്ക പ്രത്യേകം പറഞ്ഞു: തള്ളാൻ ആയിരുന്നെങ്കിൽ 20 ആം ദിവസം 100 കോടി എന്ന് കാച്ചാമായിരുന്നു: മധുരരാജയുടെ നിർമ്മാതാവ് വെളിപ്പെടുത്തുന്നു

56

സിനിമകൾ 50 ദിവസത്തിലധികം ഓടുന്നതും കോടി ക്ലബുകളില്‍ കയറുന്നതുമാണ് ഇപ്പോള്‍ വലിയ വിജയങ്ങളായി കണക്കാക്കുന്നതിന്റെ മാനദണ്ഡം.

മോഹന്‍ലാലിനു നിലവില്‍ 2 ചിത്രങ്ങളാണ് 100 കോടി ക്ലബില്‍ കയറിയിട്ടുള്ളത്. മമ്മൂട്ടിക്ക് ഒന്നും. വൈശാഖ് സംവിധാനം ചെയ്ത മധുരരാജ 100 കോടി ക്ലബില്‍ കയറിയ കാര്യം നിര്‍മാതാവ് നെല്‍‌സണ്‍ ഐപ്പ് അറിയിച്ചിരുന്നു.

Advertisements

ചുമ്മാ തള്ളാന്‍ തങ്ങള്‍ക്ക് താല്‍പ്പര്യം ഇല്ലായിരുന്നുവെന്നും അതിനാല്‍ ആണ് ശരിക്കിനും 100 കോടി കളക്ഷന്‍ ലഭിക്കുന്നത് വരെ പ്രഖ്യാപിക്കാന്‍ കാത്തിരുന്നതെന്നും ഇപ്പോള്‍ നിര്‍മാതാവ് പറയുന്നു.

ആര്‍ ജെ പാര്‍വതിയുമായുള്ള അഭിമുഖത്തിലാണ് നിര്‍മാതാവ് ഇക്കാര്യം വ്യക്തമാക്കിയത്. 45 ദിവസങ്ങള്‍ കൊണ്ടാണ് ചിത്രം 100 കോടി നേടിയത്.

ചിത്രത്തെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചതില്‍ നെല്‍‌സണ്‍ നന്ദി അറിയിക്കുകയാണ്. തള്ളലില്ലാത്ത ഒറിജിനല്‍ നൂറ് കോടി എന്ന് പറയുന്നതിനോട് എന്താണ് പറയാനുള്ളതെന്ന ചോദ്യത്തിന് അദ്ദേഹം നല്‍കിയ

മറുപടി ഇങ്ങനെ:



നമ്മുടെ ആദ്യ സിനിമയാണ്. അത് എത്ര കിട്ടിയാലും വേണ്ടില്ലെന്നായിരുന്നു. തള്ളാനും നുണ പറയാനും താല്‍പ്പര്യമില്ല. എനിക്ക് മാത്രമല്ല മമ്മൂക്കയ്ക്കും ഇല്ല.

മമ്മൂക്ക പ്രത്യേകം പറഞ്ഞിരുന്നു ‘തള്ളാന്‍ നിക്കരുത്. ജനഹൃദയങ്ങളിലേക്ക് സിനിമ കയറേണ്ടത് എന്ന്. സത്യം മാത്രമേ പറഞ്ഞിട്ടുള്ളു. 10 ദിവസം കഴിഞ്ഞപ്പോള്‍ 58 കോടി ലഭിച്ചതാണ്.

തള്ളാനായിരുന്നെങ്കില്‍ ഒരു 10 ദിവസം കൂടി കഴിഞ്ഞ് 100 കോടി എന്ന് പറയാമായിരുന്നു. അതിന്റെ ആവശ്യമില്ലെന്ന് തോന്നിയത് കൊണ്ടാണ്. കറക്‌ട് ദിവസവും കണക്കും കൊടുത്തത്- നെല്‍‌സണ്‍ ഐപ്പ് പറയുന്നു.

Advertisement