മെഗാസ്റ്റാർ മമ്മൂട്ടി തകർത്താടിയ മധുരരാജ ഒരു ബമ്പർ ലോട്ടറിയായിരുന്നു നിർമ്മാതാവ് നെൽസൺ ഐപ്പിന്.
ഈ മമ്മൂട്ടിച്ചിത്രം കളക്ഷൻ റെക്കോർഡുകളെല്ലാം തിരുത്തിക്കുറിച്ചുകൊണ്ടുള്ള പ്രയാണമാണ് തുടരുന്നത്.
മമ്മൂട്ടിയുടെ ഏറ്റവും വലിയ പണംവാരിപ്പടമായി മധുരരാജ മാറുമ്പോൾ നെൽസൺ ഐപ്പ് അടുത്ത മമ്മൂട്ടിച്ചിത്രം പ്ലാൻ ചെയ്യുകയാണെന്ന് സൂചന.
വൈശാഖിനെ തന്നെ സംവിധാനം ഏൽപ്പിക്കാനാണ് നെൽസൺ ഐപ്പ് ആലോചിക്കുന്നതെന്നാണ് വിവരം. ഇക്കാര്യത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. എന്നാൽ വൈശാഖിന് മറ്റ് കമ്മിറ്റ്മെൻറുകൾ ഉള്ളതിനാൽ മറ്റൊരു സംവിധായകൻ വന്നേക്കുമെന്നും അറിയുന്നു.
എന്തായാലും വരും ദിവസങ്ങളിൽ നെൽസൺ ഐപ്പിൻറെ രണ്ടാം ചിത്രത്തിൻറെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്.
അതേസമയം, 10 ദിവസം കൊണ്ട് 60 കോടിയോളം കളക്ഷൻ നേടിയ മധുരരാജ അടുത്തവാരം കഴിയുന്നതോടെ 100 കോടി ക്ലബ്ബിൽ ഇടം പിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഉദയ്കൃഷ്ണ തിരക്കഥയെഴുതിയ ഈ മാസ് എൻറർടെയ്നർ കുടുംബപ്രേക്ഷകരെയും യുവാക്കളെയുമാണ് കൂടുതലായി ആകർഷിക്കുന്നത്.