തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശരണ്യ പൊന്‍വണ്ണന്‍. ഇന്ന് കൂടുതലും അമ്മ വേഷങ്ങളില്‍ തിളങ്ങി നില്‍ക്കുന്ന ശരണ്യ നേരത്തെ നായികയായി അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ശരണ്യയെ കുറിച്ചുള്ള ഒരു വാര്‍ത്തയാണ് മാധ്യമങ്ങളില്‍ നിറയുന്നത്.
ശരണ്യയും ഭര്‍ത്താവ് പൊന്‍വണ്ണനും ചെന്നൈയിലെ വിരുഗംപക്കം എന്ന സ്ഥലത്താണ് ഇപ്പോള്‍ താമസിക്കുന്നത്. ശരണ്യ ഇവിടെ വെച്ച് പാര്‍ക്കിങ്ങിന്റെ പേരില്‍ അയല്‍ക്കാരിയായ ശ്രീദേവിയുമായി വഴക്കിലേര്‍പ്പെട്ടു.
ഇതിന് പിന്നാലെ ശ്രീദേവിയുടെ വീട്ടില്‍ എത്തിയും തെറി വിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് വാര്‍ത്തകള്‍. ഈ സംഭവത്തിന് പിന്നാലെ ശ്രീദേവി ശരണ്യക്കെതിരെ പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.
ശരണ്യ വഴക്കിടുന്ന സിസിടിവി ദൃശ്യങ്ങളും ശ്രീദേവി പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്. ശ്രീദേവിയുടെ പരാതി സ്വീകരിച്ച പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. അയല്‍ക്കാരിയുമായി ശ്രീദേവി വഴക്കിട്ട സംഭവം സിനിമാ പ്രേക്ഷകരെ നടുക്കിയിരിക്കുകയാണ്.
Also Read:റിലീസ് ചെയ്ത് നാല് ദിവസം പിന്നിട്ടപ്പോള്‍ ആടുജീവിതം നേടിയത് എത്ര ; റിപ്പോര്‍ട്ട് പുറത്ത്
അന്വേഷണം കഴിയും വരെ കാത്തിരിക്കാം, സത്യാവസ്ഥ അപ്പോള്‍ അറിയാം എന്നാണ് ആരാധകര്‍ പറയുന്നത്. ശരണ്യ കമല്‍ഹാസന്റെ നായികയായി നായകന്‍ എന്ന ചിത്രത്തിലൂടെയാണ് ്അഭിനയ ലോകത്തേക്ക് എത്തുന്നത്.