മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം നേടിയ പരമ്പരയാണ് ‘കൂടെവിടെ’. പ്രധാന കഥാപാത്രങ്ങളായ സൂര്യയും ഋഷിയുമായി എത്തുന്നത് ബിപിൻ ജോസും അൻഷിത അഞ്ജിയുമാണ്. ക്യാംപസ് പ്രണയവും കുടുംബബന്ധങ്ങളും ആവിഷ്കരിക്കുന്ന പരമ്പര കുടുംബപ്രേക്ഷർക്കിടയിൽ ഹിറ്റ് ആണ് ഇപ്പോൾ.
ഋഷി, സൂര്യ ജോഡിയെ ‘ഋഷിയ’ എന്ന് ചുരുക്കിയാണ് ആരാധകർ വിളിക്കുന്നത്. ഇപ്പോഴിതാ അൻഷിത ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന റീൽസ് വീഡിയോയും ചിത്രങ്ങളും വൈറലായിരിക്കുകായണ്.
ALSO READ
തൻറെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിനിടെ പകർത്തിയ വീഡിയോയും ചിത്രവുമാണ് താരം പങ്കിട്ടിരിക്കുന്നത്. ബ്ലാക്ക് ലോംങ് സ്കർട്ടും മോഡേൺ ഷോർട് ബ്ലൗസുമാണ് അൻഷിതയുടെ വേഷം. എല്ലാ നെഗറ്റീവ്സും (സമ്മർദ്ദം, വെല്ലുവിളികൾ) എല്ലാം എനിക്ക് ഉയരാനുള്ള അവസരമാണ്, എന്നാണ് താരം വീഡിയോയോടൊപ്പം കുറിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ തനിക്ക് ഒരുലക്ഷം ഫോളോവേഴ്സായതിലുള്ള നന്ദിയും താരം അറിയിച്ചിട്ടുണ്ട്.
View this post on Instagram
എല്ലാവരോടും എനിക്ക് ഒരുപാട് സ്നേഹവും നന്ദിയും മാത്രം. എൻറെ എല്ലാ സന്തോഷങ്ങളും എന്നോടൊപ്പം ഏറ്റെടുത്തു എനിക്ക് ഒരുപാടു സ്നേഹവും പിന്തുണയും തരുന്ന എല്ലാവരോടും ഒരുപാടു സന്തോഷവും സ്നേഹവും അറിക്കുന്നു, ഇനിയും എൻറെ ഈ യാത്രയിൽ എല്ലാവരുടെയും സ്നേഹവും പ്രാർത്ഥനയും ഉണ്ടാകണം, അൻിഷത എന്നാണ് അൻഷിത കുറിച്ചത്.
ഭാവിയെ ഉത്കണ്ഠയോടെ ആശ്രയിക്കാതെ വർത്തമാനത്തെ ആസ്വദിക്കുന്നതാണ് യഥാർത്ഥ സന്തോഷമെന്നും അൻഷിത ചിത്രങ്ങളോടൊപ്പം കുറിച്ചിട്ടുണ്ട്. ഇവാൻഷിയാണ് താരത്തിനുള്ള വസ്ത്രാലങ്കാരം ചെയ്തിരിക്കുന്നത്. അനു ഫാത്തിമയാണ് സ്റ്റൈലിസ്റ്റ്.സെലിബ്രിറ്റി ഫോട്ടോഗ്രാഫർ നിഖിൽ എസാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
ALSO READ
View this post on Instagram
സൂര്യ ഋഷി ജോഡികളുടെ പ്രണയമാണ് ഇപ്പോൾ കൂടെവിടെ പരമ്പരയുടെ പ്രധാന ആകർഷണം. ഇതിലെ രംഗങ്ങൾക്ക് ആരാധകരും വിമർശകരും ഉണ്ട്. ആരധകരും വിമർശകരും തമ്മിലുള്ള ചർച്ചകളും സോഷ്യൽമീഡിയയിൽ സജീവമാണ്.