പൈസ കൊടുക്കാനില്ലാതെ കോളേജ് ബസിൽ നിന്നും ഇറക്കി വിട്ടിട്ടുണ്ട്; ആ കോളേജിൽ തന്നെ ഗസ്റ്റായി ചെന്നു; അച്ഛനുമായി നല്ല ബന്ധമായിരുന്നില്ല: നീതു

15326

വെറൈറ്റിയായ കണ്ടന്റുകളിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട യൂട്യൂബറാണ് നീതു. താരം നിരവധി വിഷയങ്ങൾ മനോഹരമായി ഫേസ്ബുക്കിലും മറ്റ് സോഷ്യൽമീഡിയകളിലും പോസ്റ്റ് ചെയ്യാറുണ്ട്.

ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ച് ജോഷ് ടോക്കിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് നീതു. തന്റെ കുട്ടിക്കാലം തൊട്ട് വിവാഹം വരെ അത്ര രസകരമായ നാളുകളായിരുന്നില്ലെന്നാണ് നീതു പറയുന്നത്.

Advertisements

ഒട്ടുമിക്ക ആളുകളുടെയും റോൾ മോഡൽ അച്ഛൻ ആയിരുന്നുവെങ്കിലും, തന്റെ റോൾ മോഡൽ ആക്കാനായുള്ള ഒരു ബന്ധം അച്ഛനുമായി ഉണ്ടായിരുന്നില്ലെന്നാണ് നീതു പറയുന്നത്. കുറച്ചൊക്കെ മദ്യപിക്കുന്ന, അധികം അറ്റാച്ച്ഡ് ആകാത്ത പ്രകൃതമായിരുന്നു അച്ഛന്റെത് എന്നും നീതു പറയുന്നു. എന്റെ ജീവിതത്തിൽ അച്ഛൻ എന്ന ഒരാൾ ഒരു മിത്ത് പോലെയാണ്. സ്‌കൂളിൽ പഠിക്കുന്ന സമയം അച്ഛൻ വരുന്നത് നോക്കി സ്‌കൂളിന്റെ പടിക്കൽ മണിക്കൂറുകൾ നിൽക്കേണ്ടി വന്ന ഒരു ബാല്യം തനിക്ക് ഉണ്ടായിരുന്നു.അച്ഛൻ നമ്മൾക്ക് വീട്ടിൽ പൈസ ഒന്നും തരുമായിരുന്നില്ല. വെൽ സെറ്റിൽഡ് ആയ കുടുംബം ആയിരുന്നു അച്ഛന്റേതെന്നും നീതു പറയുന്നു.

ALSO READ- ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് മലയാള സിനിമയുടെ സൗന്ദര്യധാമം ഞങ്ങളുടെ മുന്നിലേക്ക് വന്നു; അളിയൻസ് സെറ്റിൽ എത്തി ഉണ്ണിമേരി; അത്ഭുതം മാറാതെ താരങ്ങൾ

പക്ഷെ, അച്ഛന് വർക്ക് ഷോപ്പായിരുന്നു. കുട്ടികൾ പഠിക്കണം, എന്റെ മോളെ സ്‌നേഹിക്കണം എന്ന രീതി ഒന്നും അച്ഛന് ഉണ്ടായിരുന്നില്ല. ഒരു കവിൾ ചോറ് വാരിത്തന്ന ഓർമ്മപോലും എന്റെ ജീവിതത്തിൽ അച്ഛനെക്കുറിച്ച് എനിക്കില്ല. എംഎസ്സിക്ക് പഠിക്കുമ്പോളൊക്കെ കുട്ടികൾക്ക് ഒരുപാട് കാര്യങ്ങൾ അച്ഛനെക്കുറിച്ച് പറയാനുണ്ടാകും. ആ സമയത്തൊക്കെ എനിക്ക് ഓർമ്മകൾ ഒന്നും ഉണ്ടായില്ല – എന്നാണ് നീതു വിസദീകരിക്കുന്നത്.

ഇൻസ്ട്രമെന്റ് ബോക്‌സ് പോലും ഇല്ലാതെയാണ് പഠിച്ചത്. പഴയ പുസ്തകങ്ങളും ബുക്കും ഒക്കെ തുന്നികെട്ടിയ സ്‌കൂൾ ജീവിതം ആയിരുന്നു എന്റേത്. എന്റെ വീഡിയോയിൽ ഞാൻ എന്റെ ജീവിതത്തിന്റെ ഭാഗങ്ങൾ ചില സമയം കാണിച്ചിട്ടുണ്ട്. ഒരു വിവാഹത്തിന് പോലും നല്ലൊരു ഡ്രസ്സ് ഇടാൻ എനിക്ക് ഉണ്ടായിരുന്നില്ല. നാല് കൊല്ലം വരെ ഒരേ യൂണിഫോം ഇട്ടിട്ട് പഠിക്കാൻ പോയിട്ടുണ്ടെന്നും നീതു പറയുന്നു.

അന്നൊന്നും നല്ല ഭക്ഷണം പോലും കഴിക്കാൻ ഉണ്ടായിട്ടില്ല. അരി ഇടാൻ വെള്ളം വയ്ക്കാൻ പറഞ്ഞിട്ട് അച്ഛൻ പോകും. എന്നാൽ ആ വഴി ആള് പോകും. അതുകൊണ്ട് അന്നൊക്കെ പുട്ടും പരിപ്പും ആയിരുന്നു നമ്മുടെ സ്ഥിരം ഭക്ഷണം. ഇന്നും അതൊക്കെ കാണുമ്പൊൾ പഴയഓർമ്മകൾ ഒന്നൊന്നായി കടന്നു വരുമെന്ന് പറയുകയാണ് നീതു.

ALSO READ- നിഖിൽ എന്ന ചെറുപ്പക്കാരന് ഇത്രയും വലിയ തട്ടിപ്പ് നടത്താനുള്ള ധൈര്യം നൽകുന്നത് എന്താണ്? സജിത മഠത്തിൽ ചോദ്യം ചെയ്യുന്നു

തനിക്ക് ഇന്ന് എല്ലാം എനിക്ക് ഉണ്ടെങ്കിലും പഴയ കാലത്തെ ജീവിതം മറന്നിട്ടില്ല. അത് മറന്നാൽ നമ്മുടെ ജീവിതത്തിൽ ഉയർച്ച ഉണ്ടാകും എന്ന് തോന്നുന്നില്ല. പണ്ടുതൊട്ടേ ചെയ്യുന്ന തൊഴിലിനോട് എനിക്ക് ആത്മാർത്ഥത ഉണ്ട്. അതുകൊണ്ട് തന്നെ ഞാൻ നാലും അഞ്ചും ദിവസം ഇടവേളകളിൽ വീഡിയോ പോസ്റ്റ് ചെയ്യാറുണ്ടെന്നും നീതു പറയുന്നു.

താൻ പണ്ട് ഒരു രൂപയ്ക്ക് വേണ്ടി കഷ്ടപ്പെട്ട ഒരു സമയം ഉണ്ട്. പ്ലസ് റ്റു കഴിഞ്ഞപ്പോൾ തന്നെ ട്യൂഷൻ എടുത്തിരുന്നു. അങ്ങനെയാണ് കോളേജ് പഠനത്തിന്റെ ക്യാഷ് ഞാൻ ഉണ്ടാക്കിയിരുന്നത്. എംഎസ് സി പഠുക്കുന്ന കാലത്തും അങ്ങനെ തന്നെ ആയിരുന്നു. പൈസ കൊടുക്കാത്തതിന്റെ പേരിൽ കോളേജ് ബസ്സിൽ നിന്നും ഇറക്കി വിട്ടിട്ടുണ്ട്. ആ കോളേജിൽ തന്നെ എനിക്ക് ഗസ്റ്റായി ചെല്ലാൻ പറ്റി എന്നതാണ് എന്റെ ഏറ്റവും വലിയ നേട്ടമെന്നും നീതു പറഞ്ഞു.

തന്റെ ആദ്യശമ്പളം അയ്യായിരം രൂപ ആയിരുന്നു,എങ്കിലും വീട്ടിലെ എല്ലാ കാര്യങ്ങളും ഞാൻ നോക്കിയിരുന്നു. കുറച്ചു നാളുകൾ കൂടി കഴിഞ്ഞപ്പോൾ ആയിരുന്നു കല്യാണം. വിവാഹശേഷം എന്റെ ജീവിതത്തിലേക്ക് എനിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ജീവിതത്തിലെ വഴിത്തിരിവ് എന്റെ വിവാഹം ആയിരുന്നു. ഒരു കാര്യത്തിന് പോലും എനിക്ക് വിഷമിക്കേണ്ടി വന്നിട്ടില്ല. എല്ലാം കണ്ടറിഞ്ഞു ചെയ്യുന്ന ആളാണ് ജിതേഷ് ചേട്ടനെന്നാണ് നീതു പറയുന്നത്.

Advertisement