അച്ഛൻ കടുത്ത മ ദ്യ പാനിയായിരുന്നു; ബാറിൽ നിന്ന് വിളിച്ചിട്ട് ഒന്നു കൊണ്ടുപോകൂ എന്ന് കോൾ വരുമായിരുന്നു; പിന്നീട് എല്ലാം മാറി മറിഞ്ഞത് അമ്മ കാരണം: നടി നീരജ ദാസ്

330

നീരജ ദാസ് എന്ന നടിയുടെ പേര് കേൾക്കുമ്പോൾ സുപരിചിതയായി തോന്നില്ലെങ്കിലും താരത്തിന്റെ മുഖം കണ്ടാൽ എല്ലാവർക്കും പെട്ടെന്ന് പിടികിട്ടും. കാരണം ടെലിവിഷൻ പരമ്പരകളിലടക്കം സജീവമായിരുന്ന താരമാണ് നാരജ ദാസ്.

സീരിയലിൽ മാത്രമല്ല ഇര, സാഗ, മാസ്റ്റർ പീസ് തുടങ്ങി സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്. കൂടാതെ ടെലിവിഷൻ പരിപാടിയിലെ അവതാരകയായും നീരജ എത്തിയിരുന്നു. നീരജയെ പട്ടുസാരി , ആവണി എന്നീ സീരിയലുകളിലൂടെയാണ് പ്രേക്ഷകർക്ക് കൂടുതൽ അറിയുക.

Advertisements

താരത്തിന്റെ വെള്ളിത്തിരയിലെ ജീവിതം പോലെ പളപളപ്പുള്ളതായിരുന്നില്ല യഥാർഥ ജീവിതം. തന്റെ ജീവിതത്തിൽ നേരിട്ട മോശവും നല്ലതുമായ അനുഭവങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നീരജ ഇപ്പോൾ.

ALSO READ- ക്ഷേത്ര നടയിൽ തുളസി മാലയണിഞ്ഞ് കല്യാണപയ്യന്റെ കൈ പിടിച്ച് അമൃത നായർ; ഒളിച്ചോടിയോ എന്ന സംശയവുമായി ആരാധകർ

തന്റെ ജീവിതം ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നാണ് ഇന്ന് കാണുന്ന നിലയിലേയ്ക്ക് എത്തിയതെന്ന് നീരജ പറയുന്നു. ജോഷ് ടോക്ക് എന്ന മോട്ടീവേഷണൽ പ്ലാറ്റ് ഫോമിലൂടെയാണ് നീരജ തന്റെ ജീവിതത്തെ പറ്റി പറയുന്നത്.

താരം മലയാളത്തിന് പുറമേ തമിഴിലും അഭിനയിച്ചിട്ടുണ്ട്. കുട്ടിക്കാലത്തെ ഓർമ്മകൾ എടുത്ത് പറയണമെങ്കിൽ സ്ഥിരം മദ്യപാനിയായ അച്ഛനെയാണ് ഓർമ്മ വരുന്നതെന്നാണ് നീരജ പറയുന്നത്.

അച്ഛന്റെയും അമ്മയുടെയും വിവാഹം പ്രണയിച്ചായിരുന്നു. പിന്നീട് അച്ഛൻ മദ്യപാനി ആയതോടെ അമ്മ കുറെ കഷ്ടപ്പെടുകയായിരുന്നു. ഒരുസമയത്ത് രാവിലെ മുതൽ വൈകുന്നേരം വരെയൊക്കെ അച്ഛന്റെ മദ്യപാനം നീളുമായിരുന്നു. ആ കാലത്ത് ബാറിൽ നിന്ന് അച്ഛനെ വിളിച്ചു കൊണ്ടു പോകൂ എന്ന് കോൾ വരുമായിരുന്നെന്നും നീരജ വെളിപ്പെടുത്തുന്നി.

ALSO READ- സ്റ്റാർ സിംഗറിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കി; പ്രണയിച്ച് ഇതരമതസ്ഥനെ വിവാഹം ചെയ്തു; പ്രിയപ്പെട്ട ഗായിക ദുർഗ വിശ്വനാഥിന്റെ ജീവിതം ഇന്നിങ്ങനെ

ആ തരത്തിലായിരുന്നു കാര്യങ്ങളുടെ പോക്ക്. എന്നാൽ അമ്മയുടെ കഴിവിനാൽ അച്ഛൻ മദ്യപാനം നിർത്തി. അച്ഛനെ അമ്മ ഡിഅഡികഷൻ സെന്ററിലാക്കിയിരുന്നു. അങ്ങനെ അച്ഛന് തന്റെ മദ്യപാനവും അതുനിർത്തിയില്ലെങ്കിൽ പിരിയേണ്ടി വരുമെന്നും വ്യക്തമാവുകയായിരുന്നു.

ഇതോടെ അച്ഛൻ ഞങ്ങളുടെ കുടുംബത്തെ പറ്റിയൊക്കെ ചിന്തിക്കുകയും അച്ഛൻ ഒരുപാട് മാറുകയും ചെയ്തു. ഇന്ന് എല്ലാം നല്ല രീതിയിൽ പോകുന്നുണ്ട്. പക്ഷെ തന്റെ കുട്ടിക്കാലത്തും മൂന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുമൊക്കെ അച്ഛന്റെ മദ്യപാനം വളരെ ബുദ്ധിമുട്ടിച്ചിരുന്നെന്നും നീരജ വ്യക്തമാക്കുന്നു.

അതേസമയം, തനിക്ക് പൊതുവെ വണ്ണം വയ്ക്കുന്ന ശരീര പ്രകൃതി ആയിരുന്നു. അതിനാൽ തന്നെ ബോഡി ഷെയ്മിങ്ങിലും നല്ല രീതിയിൽ ഇരയായിട്ടുണ്ട്. സ്‌കൂൾ തലം മുതൽ സീരിയലിൽ അഭിനയിക്കുമ്പോഴും സിനിമയിൽ അഭിനയിക്കുമ്പോഴും അത് തുടർന്നിരുന്നു.

ഇതോടെയാണ് താൻ പിന്നീട് ഫിറ്റ്നെസിൽ കോൺസൺട്രേയ്റ്റ് ചെയ്തത്. അങ്ങനെ താൻ തന്നെ തന്നെ മാറ്റിയെന്നും നീരജ പറയുകയാണ്.

Advertisement