‘നീ നിന്റെ തനിനിറം കാണിക്കുന്നു, ഹൗസിന് അകത്തും പുറത്തും നീ ഫേക്കാണ് എന്ന് തെളിയിച്ചു’; ബ്ലെസ്ലിയോട് ഡെയ്‌സി!

108

ബിഗ് ബോസ് മലയാളം സീസൺ ഫോർ അവസാനിച്ചിട്ട് മാസങ്ങൾ പിന്നിടുമ്പോഴും വിവാദങ്ങൾ അടങ്ങുന്നില്ല. മത്സരാർഥികളുടെ പുറത്തുള്ള പ്രവൃത്തികൾ പോലും വലിയ ചർച്ചയിലേക്കും ഫാൻ ഫൈറ്റിലേക്കും നീങ്ങുകയാണ്. വിന്നറായ ദിൽഷയും റോബിനും തമ്മിൽ പ്രണയത്തിൽ അല്ലെന്ന് സ്ഥിരീകരിച്ചതൊക്കെ വലിയ ചർച്ചയാവുകയാണ്.

ഇതിനിടെയാണ് ബിഗ് ബോസ് വിന്നറാകാൻ യോഗ്യതയുണ്ടായിരുന്നത് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ബ്ലെസ്ലിക്ക് ആണെന്ന വാദങ്ങളും ഉയർന്നത്. എന്നാൽ ബ്ലെസ്ലി ഫേക്കാണെന്ന് ആവർത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് മറ്റൊരു മത്സരാർത്ഥിയായിരുന്ന ഡെയ്‌സി.

Advertisements

ഹൗസിലായിരിക്കുമ്പോൾ കടുത്ത മത്സരം തന്നെ കാഴ്ചവെച്ചവരാണ് ഡെയ്‌സിയും ബ്ലെസ്ലിയിം. ഇരുവരും ഏറ്റുമുട്ടിയത് ഒട്ടേറെ തവണയാണ്. ഇരുവരുടേയും കാഴ്ചപ്പാടുകളും ശീലങ്ങളും പ്രവൃത്തികളുമായിരുന്നു മിക്കപ്പോഴും ബ്ലെസ്ലിയും ഡെയ്‌സിയും തമ്മിൽ വഴക്കുകൾക്ക് കാരണമായത്. മുപ്പത്തിയഞ്ച് ദിവസമായപ്പോഴേക്കും ഡെയ്‌സി ഹൗസിൽ നിന്നും എലിമിനേറ്റായി.

ALSO READ- മെസേജുകൾ വരുന്നത് കൂടി വന്നു; എന്നെ ശ്രദ്ധിച്ചില്ലേൽ ചിലപ്പോൾ വഴി തെറ്റി പോയേക്കുമെന്ന് പ്രിയയോട്പറയേണ്ടി വന്നു; കുഞ്ചാക്കോ ബോബൻ വെളിപ്പെടുത്തുന്നു

എന്നാൽ ബ്ലെസ്ലി നൂറ് ദിനം തികച്ചു. പ്രേക്ഷകർക്കിടയിൽ തുടക്കം മുതൽ ആരാധകരുണ്ടായിരുന്ന മത്സരാർഥിയായിരുന്നു ബ്ലെസ്ലി. അതുകൊണ്ട് തന്നെ ബ്ലെസ്ലിയുമായി ഡെയ്‌സി പ്രശ്‌നങ്ങൾ ഉണ്ടാക്കുമ്പോഴെല്ലാം സൈബർ ഇടങ്ങളിൽ ചർച്ചയായിരുന്നു.

ഹൗസിൽ വെച്ച് ഇരുവരും തമ്മിൽ നടന്ന പ്രശ്‌നങ്ങളുടെ പേരിൽ പുറത്തിറങ്ങിയ ശേഷം വലിയ രീതിയിൽ സൈബർ ബു ള്ളി യിങിനും ഡെയ്‌സിക്ക് ഇരയാകേണ്ടി വന്നിരുന്നു. ഇക്കാര്യം ഡെയ്‌സി തന്നെ പിന്നീട് ഹൗസിലേക്ക് പ്രവേശിക്കാൻ അവസരം ലഭിച്ചപ്പോൾ ബ്ലെസ്ലിയോട് പറഞ്ഞിരുന്നു.

തന്റെ ജോലിയും കരിയറും പോലും പ്രശ്‌നത്തിലായെന്നും ഡെയ്‌സി ബ്ലെസ്ലിയോട് പറഞ്ഞിരുന്നു. തന്റെ ആരാധകർ മൂലമാണ് ഡെയ്‌സിക്ക് പ്രശ്‌നങ്ങളുണ്ടായതെങ്കിൽ അത് പരിഹരിക്കാൻ താൻ വേണ്ടതെല്ലാം ചെയ്യുമെന്നാണ് അന്ന് ബ്ലെസ്ലി വ്യക്തമാക്കിയത്. കൂടാതെ പുറത്തിറങ്ങിയ ശേഷം ബ്ലെസ്ലി ഡെയ്‌സിയോട് നല്ലൊരു സൗഹൃദം ഉണ്ടാക്കി എടുക്കുകയും ചെയ്തിരുന്നു. ബ്ലെസ്ലി ഹൗസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സൗഹൃദം തുടരുന്നത് ഡെയ്‌സിയോടും മറ്റ് വിരലിൽ എണ്ണാവുന്നവരോടുമാണ്.

തുടർന്ന് സോഷ്യൽമീഡിയയിൽ ഇരുവരും പരസ്പരം ഫോളോ ചെയ്യുകയും ചെയ്തിരുന്നു. അതേസമയം ഇപ്പോൾ ബ്ലെസ്ലിയെ കുറിച്ച് ഡെയ്‌സി സോഷ്യൽമീഡിയയിൽ കുറിച്ച പുതിയ കുറിപ്പ് വലിയ ചർച്ചയാവുകയാണ്. ബ്ലെസ്ലി ഹൗസിന് അകത്തും പുറത്തും ഫേക്കാണ് എന്നാണ് ഡെയ്‌സി പറയുന്നത്. ബ്ലെസ്ലി യാതൊരു വിധ കാരണവുമില്ലാതെ തന്നെ സോഷ്യൽമീഡിയയിൽ അൺഫോളോ ചെയ്‌തെന്നത് കാണിച്ചാണ് ഡെയ്‌സിയുടെ വിമർശനം.

ALSO READ- ‘നയൻതാര ആരോടെങ്കിലും സംസാരിക്കുന്നില്ലെങ്കിൽ ആ ആളെ വളരെ സൂക്ഷിക്കണം’; ലേഡി സൂപ്പർ സ്റ്റാറിന്റെ നിലപാടുകളെ കുറിച്ച് വെളിപ്പെടുത്തി ശരണ്യ പൊൻവണ്ണൻ

‘ഡ്യൂഡ് എനിക്ക് നിന്നെ മനസിലാവുന്നില്ല… യാതൊരു കാരണവുമില്ലാതെ നീ എന്നെ അൺഫോളോ ചെയ്തു. നീ ഫോളോ ചെയ്താലും ഇല്ലെങ്കിലും അത് എന്നെ ബാധിക്കുന്ന വലിയ വിഷയമല്ല. ഇപ്പോൾ നീ നിന്റെ തനിനിറം കാണിക്കുന്നു.’

‘ഹൗസിന് അകത്തും പുറത്തും നീ എത്രത്തോളം ഫേക്കാണ് എന്ന് തെളിയിച്ച് തരുന്നു. നിനക്ക് ലഭിച്ച കള്ളസന്യാസി എന്ന പേര് വളരെ മികച്ചതാണ്. ദയനീയമാണ് സഹോദരാ….’ എന്നാണ് ഡെയ്‌സി കുറിച്ചത്. ഒരുമിച്ച് പഠിച്ചു… ഒരുമിച്ചു വളരും… കുറേ നാൾ അടികൂടി… ഇനി കുറച്ച് സ്‌നേഹിക്കട്ടെ… ലവ് യു സോമച്ച്’ എന്നാണ് ഡെയ്‌സിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ബ്ലെസ്ലി കുറിച്ചത്.

അതേസമയം, ബ്ലെസ്ലിയെ കുറിച്ച് വീണ്ടും കുറിപ്പ് പങ്കുവെച്ചതോടെ സൈബർ ആക്രമണം നേരിടാൻ താൻ തയ്യാറായി ഇരിക്കുകയാണെന്നും ഡെയ്‌സി സോഷ്യൽമീഡിയ വഴി പറഞ്ഞിട്ടുണ്ട്. ബ്ലെസ്ലി അപർണ മൾബറിയുമായിട്ടാണ് ഏറ്റവും കൂടുതൽ സൗഹൃദം സൂക്ഷിക്കുന്നത്. അപർണ എലിമിനേറ്റായി പോയപ്പോൾ ബ്ലെസ്ലി കരയുകയും ചെയ്തിരുന്നു. ഹൗസിൽ വെച്ച് അടുത്ത സുഹൃത്തുക്കളായിരുന്ന ബ്ലെസ്ലിയും ദിൽഷയും ഇപ്പോൾ സൗഹൃദം സൂക്ഷിക്കുന്നില്ല. ദിൽഷയായിരുന്നു ഒന്നാം സ്ഥാനത്ത് എത്തിയത്. ബ്ലെസ്ലി രണ്ടാം സ്ഥാനത്തും റിയാസ് സലീം മൂന്നാം സ്ഥാനത്തുമായിരുന്നു.

Advertisement