വേണുച്ചേട്ടന്റെ ആ ഒരൊയറ്റ ചോദ്യത്തിൽ ഞങ്ങൾ തമ്മിലുണ്ടായിരുന്ന പിണക്കം അലിഞ്ഞുപോയി ; വർഷങ്ങളോളം പിണങ്ങി ഇരുന്നതിനെ കുറിച്ചും വീണ്ടും സൗഹൃദത്തിലായതിനെ കുറിച്ചും സത്യൻ അന്തിക്കാട്

71

മലയാള സിനിമ ലോകത്തിനും ആരാധകർക്കും ഒരിയ്ക്കലും മറക്കാനാകാത്ത മഹാനടൻനാണ് നെടുമുടി വേണു. ഇനിയും അദ്ദേഹം ഇല്ലെന്ന് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല മലയാളി സിനിമാേപ്രക്ഷകർക്ക്.

അപ്രതീക്ഷിതമായിട്ടായിരുന്നു നടന്റെ വേർപാട്. കലയെ സ്നേഹിച്ച നെടുമുടി അവസാനശ്വസം വരെ സിനിമയിൽ സജീവമായിരുന്നു. നിരവധി കഥാപാത്രങ്ങൾ ബാക്കിയാക്കിയാണ് നടൻ ചമയങ്ങളില്ലാത്ത ലോകത്തേയ്ക്ക് യാത്രയായത്.

Advertisements

ALSO READ

 

ഇപ്പോഴിതാ സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും വൈറൽ ആവുന്നത് നെടുമുടി വേണുവിനെ കുറിച്ച് സംവിധായകൻ സത്യൻ അന്തിക്കാട് പറഞ്ഞ വാക്കുകളാണ്. കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ നെടുമുടി വേണുവിന് ആദരമർപ്പിച്ച് നടന്ന ‘അൺഫോർഗെറ്റബിൾ വേണുച്ചേട്ടൻ’ എന്ന പരിപാടിയിലായിരുന്നു സത്യൻ അന്തിക്കാട് താരത്തെ കുറിച്ച് വാചാലനായത്. അദ്ദേഹവുമായി വർഷങ്ങളോളം പിണങ്ങി ഇരുന്നതിനെ കുറിച്ചായിരുന്നു സംവിധായകൻ പറഞ്ഞത്. പിന്നീട് വീണ്ടും സൗഹൃദത്തിലായതിനെ കുറിച്ചും സത്യൻ അന്തിക്കാട് പറയുന്നുണ്ട്.

‘ഒരാളെ കൊന്നാൽ 12 കൊല്ലമേ തടവ് ശിക്ഷയുള്ളൂ, ഇതിപ്പോ 14 കൊല്ലമായി, ഞാൻ ആരെയും കൊന്നിട്ടൊന്നുമില്ലല്ലോ?’ -വേണുച്ചേട്ടന്റെ ചോദ്യത്തിൽ ഞങ്ങൾ തമ്മിലുണ്ടായിരുന്ന പിണക്കം അലിഞ്ഞുപോയി എന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്. സംവിധായകന്റെ വാക്കുകൾ ഇങ്ങനെ…”’ഒരിക്കൽ വിദേശത്തു ചിത്രീകരണത്തിന് വേണുവിന് എത്താൻ സാധിച്ചില്ല. പെട്ടെന്ന് പകരക്കാരനെ കണ്ടെത്താനാകാതെ ചിത്രീകരണം തടസ്സപ്പെട്ടു. തുടർന്ന് അദ്ദേഹവുമായി ചിത്രങ്ങൾ ചെയ്തിരുന്നില്ല.


പിന്നീട് തിരുവനന്തപുരത്ത് വെച്ച് നടന്ന അവാർഡ് ദാന ചടങ്ങിൽ ‘ഒരാളെ കൊന്നാൽ 12 കൊല്ലമേ തടവ് ശിക്ഷയുള്ളൂ ഇതിപ്പോ 14 കൊല്ലമായി. ഞാൻ ആരെയും കൊന്നിട്ടൊന്നുമില്ലല്ലോ..?’ എന്ന് അദ്ദേഹം സരസമായി ചോദിച്ചതോടെ ആ നീരസം തീർന്നു. ‘വീണ്ടും ചില വീട്ടു കാര്യങ്ങളി’ലൂടെ അദ്ദേഹം പിന്നീടും എന്റെ ചിത്രങ്ങളിൽ സജീവമായി. ആരെയും പിണങ്ങാൻ പോലും അനുവദിക്കാത്ത വ്യക്തിപ്രഭാവമായിയിരുന്നു അദ്ദേഹത്തിന്റേത്’ എന്നും സത്യൻ അന്തിക്കാട് പറഞ്ഞു.

ഭരത് ഗോപിയുമായി തന്നെ അടുപ്പിച്ചതും പിന്നീട് നിരവധി സിനിമകളിൽ അദ്ദേഹവുമായി സഹകരിക്കാൻ ഇടയാക്കിയതും നെടുമുടി വേണുവാണെന്നും സത്യൻ അന്തിക്കാട് ആ വേദിയിൽ പറഞ്ഞു. മലയാള സിനിമയിൽ അഭിനയത്തിന്റെ പുതിയ പാതകൾ വെട്ടിത്തെളിച്ചവരാണ് ഇവർ ഇരുവരുമെന്നും സത്യൻ അന്തിക്കാട് കൂട്ടിച്ചേർത്തു.

READ MORE


നെടുമുടി വേണുവിനെ അനുസ്മരിക്കുന്നതിനോടൊപ്പം തന്നെ കെപിഎസി ലളിതയെ കുറിച്ചും അദ്ദേഹം വാചാലനായിരുന്നു. 2022 ൽ പ്രേക്ഷകരെ ഏറെ സങ്കടത്തിലാഴ്ത്തിയ മറ്റൊരു വിയോഗമായിരുന്നു ഇത്. സത്യൻ അന്തിക്കാട് ചിത്രത്തിലെ സ്ഥിരം സാന്നിധ്യമായിരുന്നു കെപിഎസി ലളിത. നടിയുടെ അവസാന നാളുകളെ കുറിച്ചായിരുന്നു പറഞ്ഞത്.’മകൾ’ എന്ന തന്റെ പുതിയ ചിത്രത്തിലേക്ക് ആദ്യം കാസ്റ്റ് ചെയ്തിരുന്നത് കെ.പി.എ.സി ലളിതയെ ആയിരുന്നെന്നും എന്നാൽ ലളിതക്ക് വരാൻ സാധിക്കാതെ വന്നപ്പോൾ സീനുകളിൽ തന്നെ മാറ്റം വരുത്തിയെന്നും അദ്ദേഹം തുറന്ന് പറഞ്ഞു

എന്റെ പുതിയ ചിത്രമായ മകളിൽ ഞാൻ ആദ്യം ഫിക്‌സ് ചെയ്ത ആർട്ടിസ്റ്റുകൾ ഇന്നസെന്റും ശ്രീനിവാസനും ലളിത ചേച്ചിയുമാണ്. ഞാനും ലളിത ചേച്ചിയും ആ കഥാപാത്രത്തെ പറ്റി ചർച്ച ചെയ്തു, എന്നോട് ചോദിക്കാതെ തന്നെ ക്യാരക്ടറിന് വേണ്ടി ചേച്ചിയൊരു വിഗ് ഓർഡർ ചെയ്തു. ഷൂട്ടിങ് തുടങ്ങിയപ്പോൾ ഞാൻ വരുമെന്നാണ് കരുതിയത്. അപ്പോൾ എന്റെ അടുത്ത് സേതു മണ്ണാർക്കാട് പറഞ്ഞിരുന്നു ചേച്ചിക്ക് എന്തോ സുഖമില്ലെന്ന്, അങ്ങനെ ഞാൻ ചേച്ചിയെ വിളിച്ചപ്പോൾ, ഞാനൊന്ന് ഹോസ്പിറ്റലിൽ പോയതായിരുന്നു, ഞാൻ വരും എനിക്കാ സിനിമ ചെയ്യണമെന്ന് ചേച്ചി പറഞ്ഞു.

അങ്ങനെ ഷൂട്ടിന് എത്തേണ്ട സമയമായപ്പോൾ സിദ്ധാർത്ഥ് എന്നെ വിളിച്ച് പറഞ്ഞു, പലപ്പോഴും അമ്മ ഓർമയില്ലാതെ കിടക്കുകയാണ്. ഓർമ്മ തെളിയുമ്പോൾ ഫോണെടുത്ത് അങ്കിളിനെ വിളിക്കുന്നതാണ്. വരാൻ പറ്റുമെന്ന് തോന്നുന്നില്ല. പക്ഷെ ഇക്കാര്യം ഞാൻ പറഞ്ഞെന്ന് അമ്മയോട് പറയേണ്ട. ഇത് കേട്ടപ്പോൾ എനിക്ക് സങ്കടമായി. ചേച്ചിക്ക് വേണ്ടി സെറ്റ് ചെയ്ത സീനുകളൊക്കെ മാറ്റേണ്ടി വന്നു എന്നും വിഷമത്തോടെ സത്യൻ അന്തിക്കാട് പറയുന്നുണ്ട്.

Advertisement