എത്ര ശ്രമിച്ചാലും ചിലപ്പോള്‍ തകര്‍ന്നുപോകുന്നു, അദ്ദേഹമില്ലാത്ത വീട്ടില്‍ തനിച്ച് ജീവിക്കാന്‍ വയ്യ, നെടുമുടി വേണുവിന്റെ വിയോഗത്തില്‍ വേദനമാറാതെ ഭാര്യ സുശീല

200

അഭിനയകലയുടെ വിസ്മയകരമായ വേഷ പകര്‍ച്ചകളള്‍ മലയാളികള്‍ക്കായി കാഴ്ചവെച്ച നടന കുലപതിയാണ് നടന്‍ നെടുമുടി വേണു. ഒന്നിനൊന്നും വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യുന്നതില്‍ നെടുമുടിക്ക് ഒരു പ്രത്യേക കഴുവുതന്നെയുണ്ട്.

Advertisements

നായകനായും വില്ലനായും അച്ഛനായും മുത്തശ്ശനായും സഹനടനായും ഒക്കെ തിളങ്ങിയ അദ്ദേഹം ചില തമിഴ് സിനിമകളിലും ശ്രദ്ദേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിരുന്നു.

Also Read: യഥാര്‍ത്ഥ ജീവിതത്തില്‍ ഞാന്‍ ഭയങ്കര സാധനമാണ്, പരിചയമുള്ളവരോട് ചോദിച്ചാല്‍ അറിയാം, തുറന്നുപറഞ്ഞ് ഉഷ

മലയാള സിനിമയുടെ താരരാജാക്കന്‍മാരായ മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവര്‍ക്കൊപ്പം എല്ലാം നിരവധി സിനിമകളില്‍ നെടുമുടി വേണു പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരുന്നു. രണ്ട് വര്‍ഷം മുമ്പാണ് മലയാള സിനിമയെ തീരാ നഷ്ടത്തിലാക്കി നെടുമുടി വേണു അന്തരിച്ചത്.

ഇപ്പോഴിതാ തന്റെ ഭര്‍ത്താവിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് അദ്ദേഹത്തിന്റെ ഭാര്യ സുശീല. നാല്‍പ്പത് വര്‍ഷങ്ങളാണ് ഒന്നിച്ച് താമസിച്ചതെന്നും അത് വളരെ മനോഹരമായിരുന്നുവെന്നും എന്നാല്‍ അദ്ദേഹം പോയതിന് ശേഷമുള്ള വര്‍ഷങ്ങള്‍ വളരെ പ്രയാസകരമായിരുന്നുവെന്നും സുശീല പറയുന്നു.

Also Read: അയാൾ എന്നെ ലൈംഗികമായി ഉപദ്രവിച്ചു; എനിക്കത് അമ്മയോട് തുറന്ന് പറയാൻ കഴിയുമായിരുന്നില്ല; ഞാൻ ആത്മഹത്യക്ക് ശ്രമിച്ചു; വെളിപ്പെടുത്തലുമായി കല്യാണി റോഹിത്‌

അദ്ദേഹം പോയതിന് ശേഷമുള്ള വര്‍ഷങ്ങളെല്ലാം ഒരു പോലെയാണ്. എല്ലാം സങ്കടം നിറഞ്ഞ ദിവസങ്ങളായിരുന്നുവെന്നും ചില സമയങ്ങള്‍ ഏറെ പ്രയാസകരമായിരുന്നുവെന്നും വീടിന്റെ ഉള്ളിലേക്ക് അങ്ങനെ കയറാറില്ലെന്നും പലപ്പോഴും പുറത്തൊക്കെയായിരിക്കുമെന്നും ഒറ്റക്ക്് ജീവിക്കാന്‍ വയ്യാതായി എന്നും സുശീല പറയുന്നു.

അദ്ദേഹം തന്റെ ജീവിതത്തിന്റെ പകുതി സമയവും ഷൂട്ടിലായിരുന്നു. ഷൂട്ട് ഇല്ലാത്ത ദിവസങ്ങളില്‍ വീട്ടില്‍ തന്നെ ഉണ്ടാവുമെന്നംു പുറത്തേക്കൊന്നും അങ്ങനെ പോകാറില്ലെന്നും സിനിമയും ജീവിതവും തമ്മില്‍ കൂട്ടിക്കുഴക്കുന്ന പരിപാടി അദ്ദേഹത്തിനില്ലായിരുന്നുവെന്നും ഭാര്യ പറയുന്നു.

Advertisement