ദേവരാഗത്തിൽ ദേഷ്യത്തോട് കൂടി ശ്രീദേവിയെ അടിച്ചു; പിന്നീട് ഒരു പുരസ്‌കാര വേദിയിൽ വെച്ച് ശ്രീദേവി തന്നെ തിരിച്ചറിഞ്ഞില്ല; അന്ന് നെടുമുടി വേണു പറഞ്ഞത്

28549

മലയാളികളുടെ പ്രിയതാരം നെടുമുടി വേണു മലാള സിനിമാലോകത്തെ വിട്ടുപിരിഞ്ഞു എന്ന് ഇനിയും വിശ്വസിക്കാനാകുന്നില്ല. ഈയടുത്ത് ഇറങ്ങിയ ഭീഷ്മ പർവ്വം ഉൾപ്പടെയുള്ള ചിത്രങ്ങളിലെ താരത്തിന്റെ സാന്നിധ്യം കാരണം നടൻ നെടുമുടി വേണു അന്തരിച്ചെന്ന് വിശ്വസിക്കാൻ ആരാധകർക്ക് മനസ് വരുന്നില്ലെന്നതാണ് സത്യം. താരത്തെ സംബന്ധിക്കുന്ന ഓരോ ഓർമ്മകളും പ്രേക്ഷകർ വീണ്ടും വീണ്ടും സോഷ്യൽമീഡിയയിലടക്കം പങ്കുവെയ്ക്കുകയാണ്. ഇപ്പോഴിതാ തന്റെ സിനിമകളെ കുറിച്ച് മുൻപൊരിക്കൽ നെടുമുടി പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

മലയാള സിനിമയിലേക്ക് സൂപ്പർ താരമായതിന് പിന്നാലെ നടി ശ്രീദേവി തിരിച്ചെത്തിയ ച്തിരമായിരുന്നു ദേവരാഗം. ഈ ചിത്രത്തിൽ നടി ശ്രീദേവിയുടെ അച്ഛന്റെ വേഷത്തിൽ നെടുമുടി വേണു അഭിനയിച്ചിരുന്നു. അച്ഛന്റെ വേഷമായിരുന്നു നെടുമുടിയുടേത്.

Advertisements

അതേസമയം, ദേവരാഗത്തിലെ വേഷത്തെ കുറിച്ച് അറിഞ്ഞപ്പോൾ ബോളിവുഡിൽ അത്രയധികം തിളങ്ങി നിൽക്കുന്ന നടി തന്നെ പോലൊരു മലയാള നടന്റെ കൂടെ അഭിനയിക്കുമോ എന്നുപോലും താൻ ഭയപ്പെട്ടിരുന്നെന്ന് പറയുകയാണ് താരം. എന്നാൽ വളരെ സൗഹൃദത്തോടും വിനയത്തോടും കൂടിയാണ് ശ്രീദേവി പെരുമാറിയിരുന്നത് എന്നും നെടുമുടി പറയുന്നു.

ALSO READ- ഒരുപാട് അവസരങ്ങൾ വന്നിട്ടും നോ പറഞ്ഞു; ഒടുവിൽ വാശിയിലൂടെ സിനിമയിലേക്ക് തിരിച്ചെത്തി; വ്യത്യസ്തയാണ് ആടുതോമയുടെ ‘തുളസി’

മലയാളം സംസാരിക്കാൻ അത്ര പ്രാവീണ്യമില്ലാതിരുന്നിട്ടും ഞങ്ങളോടുള്ള ബഹുമാനം കൊണ്ട് ശ്രീദേവി മലയാളത്തിൽ സംസാരിക്കാൻ ശ്രമിച്ചിരുന്നു. മലയാള സിനിമയോടും അവൾക്ക് വലിയ ബഹുമാനമാണ് ഉണ്ടായിരുന്നത്. അവൾ കേരളത്തെയും ഇവിടുത്തെ ആചാരങ്ങളെയും സ്നേഹിച്ചിരുന്നെന്നും നെടുമുടി വേണു പറയുന്നുണ്ട്.

ഈ സിനിമയിൽ ശ്രീദേവിയെ അച്ഛനായ നെടുമുടി തല്ലുന്ന ഒരു സീൻ ഉണ്ടായിരുന്നു. ചിത്രത്തിന്റെ പൂർണതയ്ക്കായി ആ സീൻ ഒഴിവാക്കാനും സാധിക്കില്ല. ലൊക്കേഷനിൽ വെച്ച് ശ്രീദേവിയെ തല്ലേണ്ടി തന്നെ വന്നെന്നാണ് നെടുമുടിയുടെ വാക്കുകൾ.

ശ്രീദേവിയുടെ കഥാപാത്രത്തെ താൻ ദേഷ്യത്തോട് കൂടി അടിക്കണമായിരുന്നു. അതൊരു പ്രത്യേക രീതിയിലാണ് തല്ലേണ്ടത്. അങ്ങനെ അടിച്ചാൽ അവൾക്ക് പരിക്കേൽക്കുമെന്ന് തനിക്ക് അറിയാം. പക്ഷെ ആ രംഗം ഷൂട്ട് ചെയ്തപ്പോൾ എന്നെ അത്ഭുതപ്പെടുത്തുന്ന സംഭവമാണ് ഉണ്ടായത്. ഞാൻ അടിച്ചത് അവളെ ഒട്ടും വേദനിപ്പിച്ചില്ല. അതുകൊണ്ട് തന്നെ ആ രംഗം ഞങ്ങൾ വേഗം പൂർത്തിയാക്കുകയും ചെയ്തു.- എന്നും നെടുമുടി വേണു പറയുന്നു.

കുറച്ച് വർഷങ്ങൾക്ക് ശേഷം ചെന്നൈയിൽ വെച്ച് ഒരു ഫിലിം ഫെയർ അവാർഡ് നിശയിൽ വെച്ച് ശ്രീദേവിയെ കണ്ടുമുട്ടിയെങ്കിലും ശ്രീദേവിക്ക് തന്നെ മനസിലായില്ലെന്നും നെടുമുടി വെളിപ്പെടുത്തി.

ALSO READ- ബാല്യകാല സുഹൃത്തിനെ ജീവിത പങ്കാളിയാക്കി കസ്തൂരിമാനിലെ ശ്രീക്കുട്ടി; ഹരിത ജി നായരുടെ സ്വന്തം വിനായക് ആരാണെന്ന് അറിയാമോ?

‘അന്നെനിക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ലഭിച്ചിരുന്നു. പക്ഷേ അവാർഡ് വേദിയിൽ ശ്രീദേവി തന്നെ തിരിച്ചറിഞ്ഞിരുന്നില്ല. ദേവരാഗത്തിൽ എന്നെ വൃദ്ധനായി മാത്രം കണ്ടിട്ടുള്ളതിനാൽ പെട്ടെന്ന് അവിടുന്ന് കണ്ടപ്പോൾ എന്നെ തിരിച്ചറിയാൻ കുറച്ച് സമയം എടുത്തു. പക്ഷെ ഞാൻ ആരാണെന്ന് മനസ്സിലായപ്പോൾ അവൾ തമിഴിൽ എന്നോടാ അപ്പ (എന്റെ അച്ഛൻ) എന്ന് പറഞ്ഞു ചിരിച്ചു’- നെടുമുടി വേണു സന്തോഷത്തോടെയാണ് ആ സംഭവം ഓർത്തെടുത്തത്. അതേസമയം ശ്രീദേവിയുടെ വിയോഗം ഇന്ത്യൻ സിനിമാലോകത്ത് വലിയ നഷ്ടമാണെന്നും നെടുമുടി വേണു പറഞ്ഞിരുന്നു.

സിനിമയിലേക്ക് തിരിച്ച് വരവ് നടത്തി ശ്രീദേവി മികച്ച കഥാപാത്രങ്ങളുമായി നിൽക്കുന്നതിനിടെയാണ് 2018 ഫെബ്രുവരിയിൽ ദുബായിലെ ഒരു ഹോട്ടലിൽ വെച്ച് ശ്രീദേവിയെ ബാത് ടബ്ബിൽ തെന്നിവീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുവിന്റെ കല്യാണം കൂടാൻ പോയ ശ്രീദേവി ഹൃദയാഘാതത്തെ തുടർന്ന് അന്തരിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

ALSO READ- ‘ഞാനും എന്റെ ആളും ഞങ്ങളുടെ രണ്ട് രാജകുമാരന്മാരും’; രണ്ടാമത്തെ കുഞ്ഞിനൊപ്പമുള്ള സന്തുഷ്ട കുടുംബചിത്രം പങ്കുവെച്ച് ശാലു കുര്യൻ; സ്‌നേഹം വിതറി ആരാധകർ

മലയാളത്തിന്റെ പ്രിയതാരമായ നെടുമുടി വേണു 2021 ഒക്ടോബറിലാണ് അന്തരിച്ചത്. കരൾ അസുഖബാധിതനായിരുന്ന താരത്തിന്റെ വിയോഗം മലയാള സിനിമാലോകത്തിനു തന്നെ വലിയ നഷ്ടമാണ്.

Advertisement