ബാലതാരമായി എത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട നായികയായി മാറിയ നടിയാണ് നസ്റിയ നസീം. കുറച്ച് സിനിമകള്‍ മാത്രമേ ചെയ്തിട്ടുവെങ്കിലും പ്രേക്ഷകരുടെ മനസ്സില്‍ വലിയൊരു ഇടം നേടാന്‍ നസ്രിയയ്ക്ക് കഴിഞ്ഞിട്ടുണ്ട്. മലയാളത്തിന്റെ യുവനടന് ഫഹദ് ഫാസിലുമായി ഒന്നിച്ചഭിനയിച്ച ബാംഗ്ലൂര്‍ ഡേയ്സ് എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ച് പ്രണയത്തില്‍ ആവുകയും അധികം വൈകാതെ ഫഹദിനെ തന്നെ വിവാഹം കഴിക്കുകയും ആയിരുന്നു നസ്റിയ.
ഇപ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതിണ് ഫഹദ് ഫാസിലും നസ്രിയയും. വിവാഹശേഷം നസ്രിയ സിനിമയില്‍ നിന്ന് അല്പകാലം വിട്ടുനിന്നെങ്കിലും കൂടെ, ട്രാന്‍സ് എന്നീ സിനിമകളിലൂടെ വീണ്ടും സജീവമായിരുന്നു. ബാലതാരവും നായികയും നിര്‍മ്മാതാവും ഒക്കെയായി വളര്‍ന്ന നസ്രിയ ഇപ്പോള്‍ തെലുങ്ക് ചിത്രത്തിലും തന്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ്.
ജീവിതത്തിലും സിനിമയിലും ഫഹദ്-നസ്രിയ ദമ്പതികള്‍ക്കിടയിലുള്ള രസതന്ത്രം ആസ്വദിക്കുന്നവരാണ് മലയാളികള്‍. എന്നാല്‍ ഇപ്പോള്‍ ആരാധകരില്‍ സംശയം ഉണര്‍ത്തുന്നത് നസ്റിയ ഗര്‍ഭിണി ആണോ എന്നാണ്. പിറന്നാള്‍ ദിനത്തില്‍ സന്തോഷ വാര്‍ത്ത അറിയിച്ചു എന്ന് പറഞ്ഞുകൊണ്ട് നസ്റിയയുടെ ഒരു ചിത്രവും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. നസ്രിയ നീല നിറത്തിലുള്ള ഗൗണ്‍ ധരിച്ചിരിക്കുന്ന ഫോട്ടോയാണ് പ്രചരിക്കുന്നത്. ചിത്രത്തില്‍ നസ്റിയയുടെ വയറ് കുറച്ച് പുറത്തേക്ക് തള്ളി നില്ക്കുന്നതായി ചിത്രത്തില്‍ കാണാം.
അതേസമയം, മുന്‍പ് തന്നെ ഒരു സന്തോഷ വാര്‍ത്തയുണ്ടെങ്കില്‍ അത് ആരാധകരുമായി പങ്കുവയ്ക്കും എന്ന് നസ്റിയയും ഫഹദും പറഞ്ഞതാണ്. മാത്രമല്ല, തങ്ങള്‍ക്ക് അല്പം ‘വയറ്’ ഭാഗ്യം ഉണ്ട് എന്നും അന്ന് ഫഹദ് വളരെ വ്യക്തമായി പറഞ്ഞിരുന്നു. എന്തെങ്കിലും ഭക്ഷണം കഴിച്ചാല്‍ ആദ്യം റിസള്‍ട്ട് തരുന്നത് വയറ് ആണ്. അതുകൊണ്ട് ആവും ഇത്തരം ഗര്‍ഭ വാര്‍ത്തകള്‍ പ്രചരിയ്ക്കുന്നത് എന്നാണ് അന്ന് ഫഹദ് പറഞ്ഞത്. ഇപ്പോഴത്തെ ചിത്രവും വ്യാജമാണെന്ന് ചിത്രങ്ങള്‍ സൂക്ഷിച്ച് നോക്കിയാല്‍ മനസിലാക്കാം. ചിത്രം മോര്‍ഫ് ചെയ്തതാണെന്ന് വ്യക്തമാണ്.
ഇതിനിടെ, നസ്റിയ ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് പങ്കുവച്ച ചിത്രങ്ങളില്‍ താരത്തിന്റെ ഇപ്പോഴത്തെ യഥാര്‍ഥ ചിത്രം വ്യക്തമാണ്. കറുത്ത ഗൗണ്‍ ധരിച്ചിരിയ്ക്കുന്ന ഏതാനും ചിത്രങ്ങള്‍ നസ്റിയ പങ്കുവച്ചിട്ടുണ്ട്. ദുല്‍ഖര്‍ സല്മാന് അടക്കം പലരും കമന്റിട്ട പോസ്റ്റ് ഏറ്റവും ലേറ്റസ്റ്റ് ആണ്.
മോര്‍ഫ് ചെയ്തതാണ് പ്രചരിക്കുന്ന മുന്‍പത്തെ ചിത്രമെന്ന് വ്യക്തമാണ് ഫോട്ടോയില്‍. അതിനിടയില്‍ നസ്റിയ അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷന്‍ വീഡിയോകളും പ്രചരിയ്ക്കുന്നുണ്ട്. ഈ സിനിമയില്‍ ഗര്‍ഭിണിയായിട്ടാണ് താരം അഭിനയിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.