മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതിണ് ഫഹദ് ഫാസിലും നസ്രിയയും. വിവാഹശേഷം നസ്രിയ സിനിമയിൽ നിന്ന് അല്പകാലം വിട്ടുനിന്നെങ്കിലും കൂടെ, ട്രാൻസ് എന്നീ സിനിമകളിലൂടെ വീണ്ടും സജീവമായിരുന്നു. ബാലതാരവും നായികയും നിർമ്മാതാവും ഒക്കെയായി വളർന്ന നസ്രിയ ഇപ്പോൾ തെലുങ്ക് ചിത്രത്തിലും അഭിനയിച്ചിരിക്കുകയാണ്.
ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് ഇരുവരും പ്രണയത്തിലായത്. അധികം വൈകാതെ ഇരുവരുടെയും വിവാഹം നടക്കുകയായിരുന്നു. ഇന്ന് ഏറ്റവും ആരാധകരുള്ള മലയാളത്തിലെ താരദമ്പതിമാരാണ് ഫഹദും നസ്രിയയും.
ആരാധകർക്കായി ഫഹദിനൊപ്പമുള്ള നല്ല നിമിഷങ്ങൾ നസ്രിയ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. എല്ലാം നിമിഷ നേരങ്ങൾ കൊണ്ടാണ് വൈറലാവുന്നത്. ഇന്ന് ഇന്ത്യൻ സിനിമ തന്നെ ആരാധക്കുന്ന വലിയ നടനായി മാറിയിരിക്കുകയാണ് ഫഹദ് ഫാസിൽ. ഇപ്പോഴിതാ നസ്രിയ ഫഹദിന്റെ ജീവിതത്തിലേക്ക് വന്നത് നന്നായെന്ന് പറയുകയാണ് ഫഹദിന്റെ പിതാവ് സംവിധായകൻ ഫാസിൽ.
മുൻപ് മരുമകൾ നസ്രിയയെ കുറിച്ച് ഫാസിൽ പറഞ്ഞ കാര്യങ്ങൾ വീണ്ടും ചർച്ചയാവുകയാണ്. ഫഹദിന്റെ തുടക്കം സിനിമയിൽ പരാജയമായിരുന്നു എങ്കിലും തിരിച്ചുവരവ് ഗംഭീരമാക്കുകയായിരുന്നു. നസ്റിയ വന്നതിന് ശേഷ മാണ് ഫഹദിന്റെ ജീവിതത്തിൽ അടുക്കും ചിട്ടയും വന്നതെന്നും തന്റെ രണ്ട് പെൺമക്കളുമായി വളരെ സൗഹൃദത്തിലാണ് നസ്രിയയെന്നും, ഒരുതാരമാണെന്ന് ഒരിക്കലും തോന്നിയിട്ടില്ലെന്നുമാണ് ഫാസിൽ പറയുന്നത്.
നസ്രിയ വളരെ സാധാരണമായി ജീവിക്കുന്ന കുട്ടിയാണ് നസ്രിയ. നസ്രിയയെ പോലെ ഒരു കുട്ടിയെ മരുമകളായി കിട്ടിയതിൽ വളരെ സന്തോഷിക്കുന്നുണ്ട് എന്നും ഫാസിൽ പറയുകയാണ്. നസ്രിയയ്ക്ക് ഓടി നടന്ന സിനിമ ചെയ്യുന്നത് താൽപര്യമില്ല. എന്നാൽ, സിനിമയോട് നല്ല ഡെഡിക്കേഷൻ ആണ്. ചില സിനിമകൾ ചെയ്യുന്നത് നമ്മളോട് ചോദിക്കുമെന്നും ഫാസിൽ പവെളിപ്പെടുത്തി.
ഫഹദ് ജീവിച്ചുവന്ന ജീവിത സാഹചര്യത്തിലേയ്ക്ക് കടന്ന് വന്ന നസ്രിയ അവന്റെ ജീവിതം തന്നെ മാറ്റി മറിച്ചു. രണ്ടുപേരും തമ്മിൽ നല്ല സിങ്കാണ് ഉള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സിനിമകൾ തെരെഞ്ഞെടുക്കുന്നതിന് എക്സൈറ്റ് ചെയ്യിക്കുന്ന കഥാപാത്രങ്ങളാകണം. അത് രണ്ട് പേർക്കും ഉണ്ട്. ഫഹദിനെ എല്ലാ കാര്യത്തിലും വളരെ സൂക്ഷ്മായി നിരീക്ഷിക്കുകയും അതിനൊപ്പം എപ്പോഴും കൂടെ ഉണ്ടാകുന്ന ജീവിത പങ്കാളിയുമാണ് നസ്രിയ. ഫഹദിന്് നല്ല ഭാര്യയും ഞങ്ങൾക്ക് നല്ല മരുമകളുമാണ് നസ്രിയയെന്നും ഫാസിൽ പറയുന്നു.