സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നതിന് കാരണമുണ്ട്; തുറന്നു പറഞ്ഞു നസ്രിയ

193

ബാലതാരമായി സ്‌ക്രീനിൽ എത്തിയ താരമാണ് നസ്രിയ. അവതാരിക ആയിട്ടായിരുന്നു നസ്രിയയുടെ കടന്നുവരവ്. പിന്നീട് നസ്രിയക്ക് സിനിമയിൽ ചെറിയ വേഷങ്ങൾ ലഭിക്കാൻ തുടങ്ങി. ശേഷം നിരവധി സിനിമയിൽ നായിക കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കരിയറിൽ തിളങ്ങിനിൽക്കുന്ന സമയത്ത് തന്നെയായിരുന്നു നടിയുടെ വിവാഹം.

Advertisements

2014ലാണ് ഫഹദ് ഫാസിലും നസ്രിയയും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തോടെ അഭിനയത്തിൽ നിന്ന് ഒരു ഇടവേള എടുത്തു നടി പിന്നീട് ട്രാൻസ് എന്ന ചിത്രത്തിലൂടെ തിരിച്ചുവന്നു. ഇപ്പോഴിതാ വീണ്ടും അഭിനയത്തിൽ നിന്നും ഒരു ഇടവേള എടുത്തിരിക്കുകയാണ് നടി. ഇതിൻറെ കാരണം താരം ഇപ്പോൾ പറയുന്നു.

ഈ ഇടവേള താൻ തീരുമാനിച്ചു എടുക്കുന്നതല്ലെന്നാണ് ഗ്രഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ നടി പറഞ്ഞത്. ഇടയ്ക്ക് കഥ കേൾക്കാറുണ്ട് ഇഷ്ടപ്പെടുന്നതിനോട് ഒക്കെ പറയും. വ്യത്യസ്തത തോന്നിപ്പിക്കാത്ത കഥയോട് എല്ലാം ഞാൻ നോ പറയാറുണ്ട് താരം പറഞ്ഞു.

വിവാഹശേഷം ജീവിതത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ചും നസ്രിയ സംസാരിച്ചു. ഒരുപാട് മാറില്ലെന്നു ഉറപ്പുള്ളതു കൊണ്ടാണ് ഞങ്ങൾ ഒരുമിച്ചത് , എന്നെ മാറ്റാൻ അദ്ദേഹം നോക്കിയിട്ടില്ല , നേരത്തെ എങ്ങനെയായിരുന്നോ അങ്ങനെ തന്നെയാണ് വിവാഹ ശേഷവും ഞാൻ. രണ്ടുപേരും ബഹുമാനത്തോടെ മുന്നോട്ട് പോകുന്നു നസ്രിയ പറഞ്ഞു.

Advertisement