പുത്തന്‍ ആഡംബരക്കാര്‍ സ്വന്തമാക്കി നസ്രിയയും ഫഹദും, ഇതിന്റെ വില കേട്ടാല്‍ നിങ്ങള്‍ ഞെട്ടും

415

ആരാധകര്‍ ഏറെയുള്ള താരദമ്പതികളാണ് നസ്രിയയും ഫഹദ് ഫാസിലും. ഇവര്‍ പങ്കുവെക്കുന്ന പോസ്റ്റെല്ലാം പെട്ടെന്ന് തന്നെ വൈറല്‍ ആവാറുണ്ട്. കഴിഞ്ഞദിവസമായിരുന്നു താരങ്ങളുടെ വിവാഹവാര്‍ഷികം. നിരവധി പേരാണ് ഇവര്‍ക്ക് ആശംസകള്‍ അറിയിച്ച് എത്തിയത്. 9 വിവാഹ വാര്‍ഷികം ആഘോഷിച്ചതിനു പിന്നാലെ മറ്റൊരു സന്തോഷവാര്‍ത്ത കൂടി പങ്കുവെച്ചിരിക്കുകയാണ് താരങ്ങള്‍.

Advertisements

Also readരജനി സാറിന്റെ ആറുപടങ്ങള്‍ പൊട്ടിയില്ലേയെന്ന് വിജയ് ദേവര്‌കൊണ്ട, പിന്നാലെ വന്‍ വിവാദം, സോഷ്യല്‍മീഡിയയില്‍ വളഞ്ഞിട്ട് ആക്രമിച്ച് രജനി ഫാന്‍സ്

പുത്തന്‍ ആഡംബരക്കാര്‍ സ്വന്തമാക്കിയിരിക്കുകയാണ് നസ്രിയയും ഫഹദും. താരങ്ങള്‍ തന്നെയാണ് ഈ സന്തോഷവാര്‍ത്ത പങ്കുവെച്ചത്. താരങ്ങള്‍ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറാണ് സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. നടന്‍ ഫഹദും നടി നസ്രിയയും 2.11 കോടി വിലയുള്ള കാറാണ് പുതുതായി അടുത്തിടെ വാങ്ങിച്ചിരിക്കുന്നത്.

Also readകൊറേ കാലമായി ഈ മൊതല്‍ എന്റെ കൂടെ കൂടീട്ട്, ഈ ലോകത്ത് ദേവുന് വിശ്വസിക്കാന്‍ പറ്റുന്ന ഒരാളാണ് ഞാന്‍; അനു പറയുന്നു

അതേസമയം ഒരുകാലത്ത് മലയാള സിനിമയില്‍ സജീവമായിരുന്ന നസ്രിയ വിവാഹത്തോടെ നടി സിനിമയില്‍ നിന്നും മാറി നില്‍ക്കാന്‍ തുടങ്ങി, ശേഷം കൂടെ എന്ന ചിത്രത്തിലൂടെ തിരിച്ചുവന്നു. ഫഹദ് ഫാസിലും വളരെ നേരത്തെ തന്നെ സിനിമയില്‍ എത്തിയ വ്യക്തിയാണ്. എന്നാല്‍ വലിയൊരു ഇടവേള എടുത്തതിനുശേഷം വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു.

മലയാളത്തിന് പുറമെ തെലുങ്ക് ചിത്രത്തിലും നസ്രിയ അഭിനയിച്ചിരുന്നു. അതേസമയം ഫഹദ് ഇന്നും സിനിമയില്‍ സജീവമാണ്. ധൂമം എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവില്‍ ഫഹദ് അഭിനയിച്ചത്.

Advertisement