നൃത്തത്തെ ജീവനായി കാണുന്ന ആളാണ് മേതിൽ ദേവിക. മുകേഷുമായുള്ള വിവാഹ ശേഷമായിരുന്നു ദേവികയുടെ വ്യക്തി ജീവിതത്തെക്കുറിച്ച് പ്രേക്ഷകർ കൂടുതൽ അറിയുന്നത്.
തങ്ങൾ വേർപിരിയാൻ പോവുകയാണന്നും തികച്ചും സ്വകാര്യമായ കാര്യമാണ് അതെന്നും ദേവിക വ്യക്തമാക്കിയിരുന്നു. തിരക്കഥാകൃത്തും ഗാനരചയിതാവുമായ ഷിബു ചക്രവർത്തി മേതിൽ ദേവികയെക്കുറിച്ച് വാചാലനായെത്തിയിരുന്നു.
ഒരു സ്വകാര്യ മാധ്യമത്തിലൂടെയായിരുന്നു അദ്ദേഹം പ്രിയ സുഹൃത്തിനെക്കുറിച്ച് വാചാലനായത്. സ്റ്റാർ വാർ പരിപാടിയിൽ വിധികർത്താവായി എത്തിയതോടെയാണ് ദേവികയെ ആളുകൾ ചാനലിൽ കണ്ടിട്ടുള്ളത്.
ചന്ദനമണി വാതിൽ എന്ന ഗാനത്തിനൊപ്പം മനോഹരമായി ചുവടുവെച്ചിരുന്നു അന്ന് ദേവിക. ആ വീഡിയോ വൈറലായി മാറിയിരുന്നു. അതിന് ശേഷമായാണ് ദേവികയെ തേടി സിനിമാപ്രവർത്തകരെത്തിയത്.
ആന്റോ ജോസഫും മേതിൽ ദേവികയോട് സിനിമയെക്കുറിച്ച് സംസാരിച്ചിരുന്നു. എന്നാൽ ആ അവസരം ദേവിക സ്വീകരിച്ചിരുന്നില്ല. മുൻപ് അദ്ദേഹം എന്നോട് ഇതേക്കുറിച്ച് ചോദിച്ചിരുന്നു. അതിന് ശേഷമായാണ് ദേവികയോടും ചോദിച്ചത്. നായികാ വേഷത്തി ലായിരുന്നു ദേവികയെ പരിഗണിച്ചത്. അതേക്കുറിച്ച് ഞാനും ചോദിച്ചുവെങ്കിലും അഭിനയമല്ല തന്റെ മേഖലയെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയായിരുന്നു ദേവിക.
തന്നോട് ഒരിക്കൽ ആന്റോ ജോസഫ് മേതിൽ അഭിനയിക്കുമോ എന്ന് ചോദിച്ചു. ഒരു പക്ഷെ മമ്മൂട്ടി പറഞ്ഞിട്ടാവും അദ്ദേഹം ചോദിച്ചത്. എന്നാൽ ഇതൊന്നും ആന്റോ പറഞ്ഞില്ല. സിനിമയിൽ നായിക വേഷത്തിലേയ്ക്കായിരുന്നു മേതിലിനെ സമീപിച്ചത്. തന്നോട് ഒന്ന് ചോദിക്കാനും പറഞ്ഞു.
ആന്റോയുടെ ആവശ്യ പ്രകാരം മേതിലിനോട് പറഞ്ഞു. താൽപര്യമില്ലയെന്നായിരുന്നു മറുപടി. കാരണം മേതിലിന്റെ മേഖലയെന്താണെന്നും അതിൽ മേതിൽ എത്രമാത്രം മുഴുകിയിരിക്കുന്നുവെന്നും ഇവർക്ക് കൃത്യമായി അറിയാം. അതാണ് അവരുടെ ശക്തിയെന്ന ഷിബു ചക്രവർത്തി പറയുന്നു.
ALSO READ
നൃത്തമാണ് തന്റെ മേഖലയെന്ന് പറയുക മാത്രമല്ല അത് പ്രാവർത്തികമാക്കുകയും ചെയ്തയാളാണ് അവർ. നൃത്തവുമായി ബന്ധപ്പെട്ട് എന്ത് സംശയം വന്നാലും താൻ ആദ്യം വിളിക്കുന്നത് ദേവികയെ ആണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ALSO READ
കലാരംഗത്തുള്ളവരുമായി പരിചയമുണ്ടെങ്കിലും സിനിമയോ അഭിനയമോ തന്നെ ആകർഷിച്ചിട്ടില്ലെന്ന് ദേവിക നേരത്തെ പറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിലൂടെ തന്റെ നൃത്ത വീഡിയോ പങ്കിട്ടും ദേവിക എത്താറുണ്ട്.
വ്യക്തി ജീവിതത്തിലെ പ്രതിസന്ധികളൊന്നും നൃത്തത്തെ ബാധിച്ചിരുന്നില്ലെന്നും അവർ പറഞ്ഞിരുന്നു. വിവാഹ ജീവിതത്തിലെ ചില പ്രശ്നങ്ങളെ കുറിച്ച് പറഞ്ഞ ദേവിക താനും മുകേഷും വേർപിരിയുകയാണെന്നും സുഹൃത്തുക്കളായി തുടരുമെന്നും പറഞ്ഞത് വലിയ വാർത്തയായിരുന്നു.