ശാലീന സുന്ദരിയായി എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയായിരുന്നു കാര്‍ത്തിക. ഒരു കാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്ന കാര്‍ത്തിക വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ നിരവധി ഹിറ്റു ചിത്രങ്ങളിലെ നായികയായി തിളങ്ങി.
മലയാളത്തിന്റെ താര ചക്രവര്‍ത്തിമായി മോഹന്‍ലാല്‍, മമ്മൂട്ടി ഉലകനായകന്‍ കമല്‍ ഹാസന്‍ തുടങ്ങി ഒട്ടുമിക്ക സൂപ്പര്‍ താരങ്ങള്‍ക്കും ഒപ്പം അഭിനയിക്കാന്‍ കാര്‍ത്തികയ്ക്ക് സാധിച്ചു.
എണ്‍പതുകളില്‍ മലയാളികളുടെ പ്രിയപ്പെട്ട താരജോഡികള്‍ ആരൊക്കെയാണെന്ന് ചോദിച്ചാല്‍ ഒഴിവാക്കാന്‍ പറ്റാത്ത പേരുകളാണ് മോഹന്‍ലാല്‍-കാര്‍ത്തിക എന്നിവരുടേത്. അടിവേരുകള്‍, താളവട്ടം,സന്മനസുള്ളവര്‍ക്ക് സമാധാനം, ഉണ്ണികളെ ഒരു കഥ പറയാം എന്നിങ്ങനെ നിരവധി സിനിമകളാണ് ലാല്‍-കാര്‍ത്തിക താരജോഡികള്‍ മലയാളത്തിന് സമ്മാനിച്ചത്. തമിഴിലും താരം തിളങ്ങി. കുറഞ്ഞ കാലം കൊണ്ട് അഭിനയ ലോകത്തോട് വിടപറഞ്ഞ് വിവാഹിതയായി കുടുംബജീവിതത്തില്‍ ഒതുങ്ങുകയായിരുന്നു പിന്നീട് സുന്ദ നായര്‍ എന്ന കാര്‍ത്തിക,
ബാലതാരമായാണ് കാര്‍ത്തിക സിനിമയിലെത്തിയത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമയിലെത്തിയ താരം പ്രഭാത സന്ധ്യ എന്ന സിനിമയാിലാണ് ആദ്യമായി വേഷമിട്ടത്. പിന്നീട് ഒരു പൈങ്കിളി കഥയിലും അഭിനയിച്ചു. 1985ല്‍ പുറത്തിറങ്ങിയ മണി ചെപ്പ് തുറന്നാല്‍ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി നായികയായി അരങ്ങേറുന്നത്. ശേഷം കാര്‍ത്തിക പത്മരാജന്‍ സംവിധാനം ചെയ്ത ദേശാടനക്കിളി കരയാറില്ല എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു.
കരിയിലക്കാറ്റ് പോലെ , സന്മനസ്സുള്ളവര്‍ക്ക് സമാധാനം, ഗാന്ധി നഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, നീയെത്ര ധന്യ, ജനുവരി ഒരു ഓര്‍മ്മ, ഉണ്ണികളേ ഒരു കഥ പറയാം, ഇടനാഴിയില്‍ ഒരു കാലൊച്ച, താളവട്ടം, കമല്‍ഹാസന്റെ നായകന്‍ തുടങ്ങിയ ഇരുപതോളം ചിത്രങ്ങളില്‍ വേഷമിട്ടതിന് ശേഷമാണ് താരം സിനിമ വിട്ടത്.
1991ല്‍ പുറത്തിറങ്ങിയ ആവണിക്കുന്നിലെ കിന്നരിപ്പൂക്കള്‍ എന്ന ചിത്രമായിരുന്നു താരം അവസാനമായി അഭിനയിച്ചത്. പിന്നീട് ഡോകര്‍ സുനില്‍ കുമാറിനെ വിവാഹം ചെയ്ത് പൂര്‍ണ്ണമായും സിനിമ അഭിനയം ഉപേക്ഷിച്ചു. 1988ലാണ് ഡോക്ടറായ സുനില്‍ കുമാറിനെ കാര്‍ത്തിക വിവാഹം ചെയ്തത്.
ഇരുവര്‍ക്കും വിഷ്ണു എന്നൊരു മകനുമുണ്ട്. വിഷ്ണു ഒരു വെറ്റിനറി സര്‍ജനും റേഡിയോളജിസ്റ്റുമാണ്. 2019ല്‍ വിഷ്ണു വിവാഹിതനായിരുന്നു. വിവാഹത്തിന് മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ളവര്‍ എത്തിയത് ഏറെ ശ്രദ്ധേയമായിരുന്നു. കാര്‍ത്തികയുടെ മകന് അടുത്തിടെ കുഞ്ഞും പിറന്നിരുന്നു. ഈ കുഞ്ഞിന് ഗുരുവായൂരില്‍ വെച്ചാണ് ചോറൂണ് നടത്തിയത്. ഇതിന്റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ വാര്‍ത്തയായിരുന്നു.